19
September 2021 - 8:13 pm IST

Download Our Mobile App

Travel

IRCTC

ആ​റ് ദി​വ​സ​ത്തെ ടൂ​ർ പാ​ക്കെ​ജു​മാ​യി ഐ​ആ​ർ​സി​ടി​സി

Published:25 July 2021

കേ​ര​ള​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ കൊ​ച്ചി, മൂ​ന്നാ​ർ, തേ​ക്ക​ടി, കു​മാ​ര​കം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ ചു​റ്റി​ക്കാ​ണു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണ് ഐ​ആ​ർ​സി​ടി​സി പു​തി​യ ടൂ​ർ പാ​ക്കെ​ജി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

കൊ​ച്ചി: വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് കേ​ര​ളം ചു​റ്റി കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കി ഐ​ആ​ർ​സി​ടി​സി ടൂ​റി​സം. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ കൊ​ച്ചി, മൂ​ന്നാ​ർ, തേ​ക്ക​ടി, കു​മാ​ര​കം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ ചു​റ്റി​ക്കാ​ണു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണ് ഐ​ആ​ർ​സി​ടി​സി പു​തി​യ ടൂ​ർ പാ​ക്കെ​ജി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​റ് ദി​വ​സ​ത്തെ യാ​ത്ര​യ്ക്ക് 23,500 രൂ​പ​യാ​ണ് ഒ​രാ​ൾ​ക്ക് ചെ​ല​വാ​കു​ക.

സെ​പ്റ്റം​ബ​ർ 10ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്നാ​ണ് ടൂ​ർ ആ​രം​ഭി​ക്കു​ക. അ​വി​ടു​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലെ​ത്തു​ക. വി​മാ​ന യാ​ത്ര നി​ര​ക്ക് അ​ധി​കം ന​ൽ‌​കേ​ണ്ട​തി​ല്ല. മൊ​ത്തം 5 രാ​ത്രി​യും 6 പ​ക​ലു​മാ​ണ് ടൂ​റി​ൽ ല​ഭി​ക്കു​ക​യെ​ന്നും ഐ​ആ​ർ​സി​ടി​സി ടൂ​റി​സം വെ​ബ്‌​സൈ​റ്റ് അ​റി​യി​ച്ചു. ത്രീ​സ്റ്റാ​ർ ഹോ​ട്ട​ൽ താ​മ​സം, എ​സി വാ​ഹ​നം, പ്ര​ഭാ​ത​ഭ​ക്ഷ​ണം, അ​ത്താ​ഴം, യാ​ത്രാ പ്ര​കാ​ര​മു​ള്ള കാ​ഴ്ച​ക​ൾ എ​ന്നി​വ ഐ‌​ആ​ർ‌​സി‌​ടി‌​സി​യു​ടെ ടൂ​ർ‌ പാ​ക്കെ​ജി​ൽ ഉ​ൾ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം ജി​എ​സ്ടി ഉ​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ നി​കു​തി​ക​ളും ടൂ​റി​ന് ബാ​ധ​ക​മാ​ണ്. കൂ​ടാ​തെ ഹോ​ട്ട​ൽ ടി​പ്പ്, ലോ​ൺ​ട്രി, ടെ​ലി​ഫോ​ൺ ബി​ല്ലു​ക​ൾ, പാ​നീ​യ​ങ്ങ​ൾ, പോ​ട്ട​റേ​ജ് സൗ​ക​ര്യം, ടി​പ്പു​ക​ൾ, ഇ​ൻ​ഷ്വ​റ​ൻ​സ്, മ​ദ്യം, റൂം ​സേ​വ​നം, ക്യാ​മ​റ ചാ​ർ​ജ്, ടെ​ലി​ഫോ​ൺ കോ​ളു​ക​ൾ, ഹെ​ർ​ബ​ൽ മ​സാ​ജ് തു​ട​ങ്ങി​യ വ്യ​ക്തി​ഗ​ത ചെ​ല​വു​ക​ൾ ടൂ​ർ പാ​ക്കെ​ജി​ൽ ഉ​ൾ​പ്പെ​ടി​ല്ല.


വാർത്തകൾ

Sign up for Newsletter



top