16
September 2021 - 11:40 pm IST

Download Our Mobile App

Flash News
Archives

Other news

pizza

ഇഷ്ടഭക്ഷണം പിസ; ചാനുവിന് ജീവിതകാലം മുഴുവൻ പിസ സൗജന്യമാക്കി കമ്പനി

Published:26 July 2021

ഭാരോദ്വഹനത്തിൽ വെള്ളിമെഡൽ സ്വന്തമാക്കിയതിന് പിന്നാലെ പിസ തന്‍റെ ഇഷ്ട ഭക്ഷണമാണെന്ന് ചാനു വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഡോമിനോസ് പ്രഖ്യാപനം നടത്തിയത്.

ടോക്കിയോ ഒളിംപിക്സിൽ അഭിമാന നേട്ടം കൈവരിച്ച മീരാഭായി ചാനുവിന് ജീവിതകാലം മുഴുവൻ പിസ സൗജന്യമായി നൽകുമെന്ന് ഡോമിനോസ് ഇന്ത്യ. ഭാരോദ്വഹനത്തിൽ വെള്ളിമെഡൽ സ്വന്തമാക്കിയതിന് പിന്നാലെ പിസ തന്‍റെ ഇഷ്ട ഭക്ഷണമാണെന്ന് ചാനു വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഡോമിനോസ് പ്രഖ്യാപനം നടത്തിയത്.

താരത്തെ അഭിനന്ദിച്ച് കമ്പനി ട്വിറ്ററിൽ പങ്കു വച്ച കുറിപ്പിലാണ് ജീവിതകാലം മുഴുവൻ ചാനുവിന് പിസ സൗജന്യമായി നൽകുമെന്ന വിവരം അറിയിച്ചത്. പരിശീലനത്തിന്‍റെയും മറ്റും ഭാഗമായി ചാനു കഴിഞ്ഞ നാല് വർഷമായി സാലഡുകൾ മാത്രമാണ് കഴിച്ചിരുന്നത്. ഇനിയിപ്പോൾ ഐസ്ക്രീം, കേക്ക് പോലെ എന്തെങ്കിലും കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ആദ്യം പിസ കഴിക്കണമെന്ന് മീരാഭായി ചാനു മറുപടി നൽകിയത്.


വാർത്തകൾ

Sign up for Newsletter



top