19
September 2021 - 6:46 pm IST

Download Our Mobile App

Flash News
Archives

Religious

Ramayanam

അ​നി​വാ​ര്യ​മാ​യ സ്ത്രീ​വ​ധം

Published:27 July 2021

# എ.ബി. രഘുനാഥൻ നായർ

പാ​പ​ങ്ങ​ളി​ലൊ​ന്നാ​ണ് സ്ത്രീ​വ​ധം. ന​ര​ഹ​ത്യ​ത​ന്നെ മാ​പ്പ​ർ​ഹി​ക്കാ​ത്ത പാ​പ​മാ​ണ്. എ​ന്നാ​ൽ യു​ദ്ധ​ത്തി​ൽ ആ​ത്മ​ര​ക്ഷ​യ്ക്കും ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത മ​റ്റു സാ​ഹ​ച​ര്യ​ങ്ങ​ളി​ലും വ​ധം അ​നു​വ​ദ​നീ​യ​മാ​ണ്. അ​വി​ടെ കൊ​ല പാ​പ​മ​ല്ല; ധ​ർ​മ​മാ​ണ്. യു​ദ്ധ​ത്തി​ലാ​ണെ​ങ്കി​ലും സ്ത്രീ​വ​ധ​ത്തെ അ​ധാ​ർ​മി​ക പ്ര​വൃ​ത്തി​യാ​യി കാ​ണു​ന്ന​താ​ണ് ആ​ർ​ഷ​ഭാ​ര​ത സം​സ്കാ​രം.

പാ​പ​ങ്ങ​ളി​ലൊ​ന്നാ​ണ് സ്ത്രീ​വ​ധം. ന​ര​ഹ​ത്യ​ത​ന്നെ മാ​പ്പ​ർ​ഹി​ക്കാ​ത്ത പാ​പ​മാ​ണ്. എ​ന്നാ​ൽ യു​ദ്ധ​ത്തി​ൽ ആ​ത്മ​ര​ക്ഷ​യ്ക്കും ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത മ​റ്റു സാ​ഹ​ച​ര്യ​ങ്ങ​ളി​ലും വ​ധം അ​നു​വ​ദ​നീ​യ​മാ​ണ്. അ​വി​ടെ കൊ​ല പാ​പ​മ​ല്ല; ധ​ർ​മ​മാ​ണ്. യു​ദ്ധ​ത്തി​ലാ​ണെ​ങ്കി​ലും സ്ത്രീ​വ​ധ​ത്തെ അ​ധാ​ർ​മി​ക പ്ര​വൃ​ത്തി​യാ​യി കാ​ണു​ന്ന​താ​ണ് ആ​ർ​ഷ​ഭാ​ര​ത സം​സ്കാ​രം. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ രാ​മ​ൻ താ​ട​ക​യെ വ​ധി​ച്ച​ത് നീ​തീ​ക​രി​ക്കാ​നാ​കു​മോ?

താ​ട​കാ​വ​ധം രാ​മ​ന്‍റെ ക​ഥ മാ​ത്രം നോ​ക്കി​യാ​ൽ അ​വ​ശ്യ​മാ​യി​രു​ന്നെ​ന്നു പ​റ​ഞ്ഞു കൂ​ടാ. എ​ന്നാ​ൽ രാ​മാ​യ​ണ​ത്തി​ൽ താ​ട​ക​യ്ക്കും താ​ട​കാ​വ​ധ​ത്തി​നും ഏ​റെ പ്ര​സ​ക്തി​യു​ണ്ട്.

വി​ശ്വാ​മി​ത്ര​ൻ അ​മാ​വാ​സി തോ​റും പി​തൃ​ദേ​വാ​ദി​ക​ളെ ധ്യാ​നി​ച്ചു ചെ​യ്തു​കൊ​ണ്ടി​രു​ന്ന ഹോ​മം മാ​രീ​ച​സു​ബാ​ഹു​ക്ക​ളും അ​വ​രു​ടെ അ​നു​ച​ര​ന്മാ​രാ​യ രാ​ക്ഷ​സ​ന്മാ​രും ചേ​ർ​ന്ന് മു​ട​ക്കി​ക്കൊ​ണ്ടി​രു​ന്ന​തി​നാ​ൽ അ​വ​രു​ടെ ശ​ല്യ​മൊ​ഴി​വാ​ക്കി യാ​ഗ​ര​ക്ഷ ചെ​യ്യാ​നാ​ണ​ല്ലോ രാ​മ ല​ക്ഷ്മ​ണ കു​മാ​ര​ന്മാ​രെ മ​ഹ​ർ​ഷി കൂ​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. യാ​ഗ​സ്ഥ​ല​ത്തേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് താ​ട​ക​യെ വ​ധി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്ന​ത്. 

ഭാ​വി​യി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന രാ​മ​രാ​വ​ണ യു​ദ്ധ​ത്തി​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യി​ട്ടാ​ണ് താ​ട​കാ​വ​ധം ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​വ​ണ​നി​ഗ്ര​ഹ​മെ​ന്ന ആ​ത്യ​ന്തി​ക​ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കാ​നാ​വ​ശ്യ​മാ​യ പ​ശ്ചാ​ത്ത​ല​മൊ​രു​ക്കു​ന്ന​തി​നും ദേ​വ​ന്മാ​ർ​പോ​ലും ഭ​യ​പ്പെ​ടു​ന്ന മ​ഹാ​ശ​ക്ത​നാ​യ രാ​ക്ഷ​സ​രാ​ജാ​വി​നെ വ​ധി​ക്കു​ന്ന​തി​ന് മ​നു​ഷ്യ​നാ​യ രാ​മ​നെ പ്രാ​പ്ത​നാ​ക്കു​ന്ന​തി​നും​വേ​ണ്ടി ആ​സൂ​ത്ര​ണം​ചെ​യ്ത പ​ദ്ധ​തി​ക​ളാ​യി​രു​ന്നു സീ​താ​സ്വ​യം​വ​ര​വും വ​ന​വാ​സ​വും സീ​താ​പ​ഹ​ര​ണ​വു​മെ​ല്ലാം. ബാ​ല​നാ​യ രാ​മ​ന് വ​സി​ഷ്ഠ​നി​ൽ​നി​ന്നു ല​ഭി​ച്ച വി​ദ്യാ​ഭ്യാ​സ​മ​ല്ലാ​തെ ആ​യോ​ധ​ന വി​ദ്യ​യി​ൽ പ്രാ​യോ​ഗി​ക പ​രി​ച​യം സി​ദ്ധി​ച്ചി​ട്ടി​ല്ല. രാ​ജ​ർ​ഷി​യാ​യ വി​ശ്വാ​മി​ത്ര​നി​ലൂ​ടെ ശ​സ്ത്ര​ശാ​സ്ത്ര​വും യു​ദ്ധ​ത​ന്ത്ര​ങ്ങ​ളും രാ​മ​നി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​ണ് താ​ട​കോ​പാ​ഖ്യാ​നം ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഊ​ഹി​ക്കാ​വു​ന്ന​താ​ണ്. ഒ​ന്ന​നു​ഗ്ര​ഹി​ച്ച​തു​കൊ​ണ്ടു​മാ​ത്രം വി​ശ്വാ​മി​ത്ര​ന്‍റെ സി​ദ്ധി​ക​ൾ രാ​മ​നി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​ല്ല. സ്വാ​ഭാ​വി​ക പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്രാ​യോ​ഗി​ക​മാ​യ ശി​ക്ഷ​ണ​ത്തി​ലൂ​ടെ​യേ അ​തു വി​ശ്വ​സ​നീ​യ​മാ​ക്കി തീ​ർ​ക്കാ​നാ​കു​മാ​യി​രു​ന്നു​ള്ളു. അ​തി​നു​ള്ള ഉ​പാ​യ​മാ​യി​രു​ന്നു യാ​ഗ​ര​ക്ഷ​യു​ടെ മ​റ​വി​ലു​ള്ള ഈ ​യാ​ത്ര​യും താ​ട​കാ​നി​ഗ്ര​ഹ​വും.

മ​ഹ​ർ​ഷി ബാ​ല​ന്മാ​ർ​ക്കു​പ​ദേ​ശി​ക്കു​ന്ന ആ​ദ്യ​മ​ന്ത്രം ബ​ല​യും അ​തി​ബ​ല​യു​മാ​ണ്. യാ​ത്ര​യി​ൽ ദാ​ഹ​വും വി​ശ​പ്പു​മു​ണ്ടാ​കാ​തി​രി​പ്പാ​നു​ള്ള​താ​ണ് ഈ ​മ​ന്ത്ര​മെ​ന്നാ​ണ് എ​ഴു​ത്ത​ച്ഛ​ൻ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​തു മാ​ത്ര​മാ​യി​രു​ന്നി​ല്ല മ​ന്ത്ര​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് വാ​ല്മീ​കി വി​ശ​ദ​മാ​ക്കി​യി​ട്ടു​ണ്ട്. ബ​ല​യും അ​തി​ബ​ല​യും ബ്ര​ഹ്മാ​വി​ന്‍റെ മു​ഖ​ത്തു​നി​ന്നു​ണ്ടാ​യ പു​ത്രി​മാ​രാ​ണ്. ഇ​തു സ്വാ​യ​ത്ത​മാ​ക്കി​യാ​ൽ കാ​ലം​ക​ഴി​ഞ്ഞാ​ലും രൂ​പ മാ​റ്റ​മു​ണ്ടാ​കു​ക​യി​ല്ല. ഉ​റ​ക്ക​ത്തി​ലോ മൗ​ഢ്യ​മാ​യി​രി​ക്കു​മ്പോ​ഴോ രാ​ക്ഷ​സ​ന്മാ​ർ അ​ടു​ക്കി​ല്ല. കൈ​ക്ക​രു​ത്തി​ൽ തു​ല്യ​നാ​യൊ​രു​വ​ൻ മൂ​ന്നു​ല​ക​ങ്ങ​ളി​ലും ഉ​ണ്ടാ​വി​ല്ല. അ​തു​ല്യ​മാ​യ യ​ശ​സ് സി​ദ്ധി​ക്കു​ക​യും ചെ​യ്യും. ഈ ​മ​ന്ത്ര​ത്തി​ന്‍റെ​യും വി​ശ്വാ​മി​ത്ര​ൻ ഉ​പ​ദേ​ശി​ക്കു​ന്ന ദി​വ്യാ​സ്ത്ര​ങ്ങ​ളു​ടെ​യും ശ​ക്തി പ്ര​ക​ട​മാ​ക്കാ​നാ​ണ് താ​ട​ക​യെ ഘോ​ര​രൂ​പി​ണി​യാ​യി ചി​ത്രീ​ക​രി​ച്ച​ത്. അ​ല്ലെ​ങ്കി​ൽ ശ​ക്തി​ഹീ​ന​രും ഭീ​രു​ക്ക​ളു​മാ​യ യ​ക്ഷ​ന്മാ​രു​ടെ കു​ല​ത്തി​ൽ പി​റ​ന്ന താ​ട​ക എ​ങ്ങ​നെ ഗ​ജ​സ​ഹ​സ്ര​ത്തി​ന്‍റെ ബ​ല​മു​ള്ള​വ​ളും മാ​യാ​ബ​ല​ങ്ങ​ളാ​ൽ ദു​ർ​ജ്ജ​യ​യു​മാ​യി​ത്തീ​രും? അ​തി​ന് സു​കേ​തു​വി​ന് പി​താ​മ​ഹ​നി​ൽ​നി​ന്നു ല​ഭി​ച്ച വ​ര​ബ​ല​ത്താ​ലു​ണ്ടാ​യ​വ​ളെ​ന്നൊ​രു ക​ഥ ഉ​ണ്ടാ​ക്കാ​ക്കി​യെ​ടു​ത്ത​താ​ണ്. താ​ട​ക വ​ധ്യ​യാ​ണെ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ അ​വ​ളു​ടെ പേ​രി​ൽ ഒ​ട്ടേ​റെ ആ​രോ​പ​ണ​ങ്ങ​ളു​യ​ർ​ത്തു​ന്നു​ണ്ട് വാ​ല്മീ​കി. എ​ന്നാ​ൽ താ​ട​ക എ​ത്ര​മാ​ത്രം ഭ​യ​പ്പെ​ടേ​ണ്ട​വ​ളാ​ണ് എ​ന്ന​തി​ന് എ​ഴു​ത്ത​ച്ഛ​ൻ പ​റ​യു​ന്ന ന്യാ​യം തീ​ർ​ത്തും ദു​ർ​ബ​ല​മാ​ണ്:
"അ​വ​ളെ​പ്പേ​ടി​ച്ചാ​രും നേ​ർ​വ​ഴി ന​ട​പ്പി​ല
ഭു​വ​ന​വാ​സി ജ​നം ഭു​വ​നേ​ശ്വ​ര! പോ​റ്റീ!'
അ​തി​നാ​ൽ "കൊ​ല്ല​ണ​മ​വ​ളെ​നീ വ​ല്ല​ജാ​തി​യും' എ​ന്നേ എ​ഴു​ത്ത​ച്ഛ​ന്‍റെ വി​ശ്വാ​മി​ത്ര​ൻ പ​റ​യു​ന്നു​ള്ളൂ.

ഇ​ത്ര ഘോ​ര​യാ​യ താ​ട​ക എ​തി​ർ​ത്തു​വ​ന്ന​പ്പോ​ഴും സ്ത്രീ​യെ കൊ​ല്ലു​ന്ന​ത് അ​ധ​ർ​മ​മ​ല്ലേ എ​ന്നാ​ണു രാ​മ​ൻ ചി​ന്തി​ച്ച​ത്: "എ​ന്നാ​ലും ഒ​രു സ്ത്രീ​യ​ല്ലേ? കാ​തും മൂ​ക്കും മു​റി​ച്ച് ഈ ​രാ​ക്ഷ​സി​യെ ഞാ​ൻ ഇ​പ്പോ​ൾ പി​ന്തി​രി​പ്പി​ക്കാം. ഈ ​ദു​ഷ്ട​യു​ടെ വീ​ര്യ​ത്തെ​യും ദു​ർ​ന്ന​ട​ത്ത​യെ​യും ഇ​തു​കൊ​ണ്ടു​ത​ന്നെ ന​ശി​പ്പി​ക്കാ​മെ​ന്നാ​ണെ​ന്‍റെ വി​ചാ​രം'. 

പ​ക്ഷേ, വി​ശ്വാ​മി​ത്ര​ന് അ​തു സ​മ്മ​ത​മാ​യി​ല്ല. അ​ദ്ദേ​ഹം രാ​മ​നെ വീ​ണ്ടും പ്രേ​രി​പ്പി​ക്കു​ക​യാ​ണ്:
"രാ​മാ, ല​ജ്ജി​ക്കേ​ണ്ട. അ​തീ​വ ദു​ഷ്ട​യും പാ​പ സ്വ​രൂ​പി​ണി​യു​മാ​ണി​വ​ൾ... നി​ഗ്ര​ഹി​ക്കു​വാ​ൻ അ​മാ​ന്തി ക്ക​രു​ത്'. 
താ​ട​ക​യെ വ​ധി​ക്കു​ന്ന​തി​നു രാ​മ​നു​ണ്ടാ​യി​രു​ന്ന വി​പ്ര​തി​പ​ത്തി​യോ​ട് എ​ഴു​ത്ത​ച്ഛ​ന് യോ​ജി​പ്പാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ​ല്ലോ താ​ട​ക കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ ശാ​പ​ഗ്ര​സ്ത​യാ​യ യ​ക്ഷി​ക്കു മോ​ക്ഷം കി​ട്ടി​യ​താ​യി എ​ഴു​ത്ത​ച്ഛ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. അ​പ്പോ​ൾ രാ​മ​ന്‍റെ താ​ട​കാ​നി​ഗ്ര​ഹം ശാ​പ​മോ​ക്ഷം ന​ല്ക​ലാ​യി​രു​ന്നു എ​ന്നു​വ​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top