19
September 2021 - 7:18 pm IST

Download Our Mobile App

Flash News
Archives

Crime

കള്ളനോട്ടടിസംഘത്തിന് അന്തര്‍സംസ്ഥാന ബന്ധമെന്ന് സംശയം ; വീട് വാടകയ്‌ക്കെടുത്തത് സിനിമാചിത്രീകരണത്തിനെന്ന പേരില്‍

Published:27 July 2021

കള്ളനോട്ട് സംഘത്തിന് വേണ്ടി വീട് വാടകയ്ക്കെടുത്തത് മധുസുധനനാണ്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് ത്രീവ്രവാദ വിരുദ്ധ സ്‌ക്വാഡും പൊലീസും ഇലഞ്ഞിയിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. നോട്ട് എണ്ണുന്ന മെഷീന്‍, പ്രിന്റര്‍, നോട്ട് പ്രിന്റ് ചെയ്യുന്നു പേപ്പര്‍ അടക്കം പിടിച്ചെടുത്തിരുന്നു

പിറവം: ഇലഞ്ഞിയില്‍ നിന്നും പിടികൂടിയ കള്ളനോട്ട് സംഘത്തിന് അന്തര്‍സംസ്ഥാന ബന്ധമെന്ന് സംശയം. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ് അന്വേഷണ സംഘം. വീട് വാടകയ്‌ക്കെടുത്ത് കള്ളനോട്ട് നിര്‍മ്മിച്ചിരുന്നവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 7.57 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിയന്ത്രങ്ങളും കടലാസുകളും പൊലീസ് പിടിച്ചെടുത്തു. സിനിമ ചിത്രീകരണത്തിനെന്ന് വിശ്വസിപ്പിച്ചാണ് വീടു വാടകയ്‌ക്കെടുത്തത്. 

ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇലഞ്ഞിയിലെ വീട്ടില്‍ ചൊവ്വാഴ്ച റെയ്ഡ് നടത്തിയത്. പൊലീസും റെയ്ഡിനെത്തി. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന അഞ്ച് പേരെ  കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാര്‍ സ്വദേശി ആനന്ദ്, നെടുങ്കണ്ടം സ്വദേശി സുനില്‍, കോട്ടയം സ്വദേശി പയസ്, തൃശ്ശൂര്‍ സ്വദേശി ജിബി, കിളിമാനൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

വീട്ടില്‍ പ്രിന്ററുകളും മറ്റും സജ്ജീകരിച്ചിരുന്ന സംഘം വന്‍തോതില്‍ കള്ളനോട്ട് അച്ചടിച്ചിരുന്നതായാണ് വിവരം. ഇതുവരെ 15 ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് ഇവര്‍ ഇവിടെനിന്ന് കടത്തിയതായും വിവരമുണ്ട്. . സംഘത്തില്‍ ഉള്‍പ്പെട്ട പത്തനംതിട്ട സ്വദേശിയെയും പൊലീസ് പിടികൂടി. കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന മധുസൂധനനെ അങ്കമാലിയില്‍ നിന്നാണ് പിടികൂടിയത്.

കള്ളനോട്ട് സംഘത്തിന് വേണ്ടി വീട് വാടകയ്ക്കെടുത്തത് മധുസുധനനാണ്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് ത്രീവ്രവാദ വിരുദ്ധ സ്‌ക്വാഡും പൊലീസും ഇലഞ്ഞിയിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. നോട്ട് എണ്ണുന്ന മെഷീന്‍, പ്രിന്റര്‍, നോട്ട് പ്രിന്റ് ചെയ്യുന്നു പേപ്പര്‍ അടക്കം പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ 4 മാസമായി പ്രതികള്‍ ആളൊഴിഞ്ഞ ഈ വീട്ടില്‍ താമസിച്ച് ഇവിടെ കള്ളനോട്ടിടിക്കുകയായിരുന്നു്. ഇന്റലിജന്‍സ് ബ്യൂറോക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ മനീഷ് മാത്യുവിന്റെ നേതൃത്യത്തില്‍ കസ്റ്റംസ്, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്, കൂത്താട്ടുകുളം പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.


വാർത്തകൾ

Sign up for Newsletter



top