17
September 2021 - 12:59 am IST

Download Our Mobile App

Flash News
Archives

National

karnataka

ബൊമ്മൈയുടെ മകൻ, യെദിയൂരപ്പയുടെ വിശ്വസ്തൻ

Published:28 July 2021

ബ​​സ​​വ​​രാ​​ജ് സോ​​മ​​പ്പ ബൊ​​മ്മൈ യെ​​ദി​​യൂ​​ര​​പ്പ​​യു​​ടെ പൂ​​ർ​​ണ വി​​ശ്വ​​സ്ത​​നാ​​ണ്. ലിം​​ഗാ​​യ​​ത്തു​​ക​​ളു​​ടെ പ്രീ​​തി കൈ​​മോ​​ശം വ​​രാ​​തി​​രി​​ക്കാ​​ൻ യെ​​ഡ്ഡി​​യു​​ടെ വി​​ശ്വ​​സ്ത​​ൻ ത​​ന്നെ പി​​ൻ​​ഗാ​​മി​​യാ​​വ​​ട്ടെ എ​​ന്നു തീ​​രു​​മാ​​നി​​ച്ചു, കേ​​ന്ദ്ര നേ​​തൃ​​ത്വം. 

ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​ന​​ത്തു നി​​ന്നു രാ​​ജി​​വ​​ച്ചെ​​ങ്കി​​ലും ഭ​​ര​​ണ​​ത്തി​​ന്‍റെ ക​​ടി​​ഞ്ഞാ​​ൺ വി​​ട്ടു​​കൊ​​ടു​​ത്തി​​ട്ടി​​ല്ല ബി.​​എ​​സ്. യെ​​ദി​​യൂ​​ര​​പ്പ. അ​​തി​​ന്‍റെ സൂ​​ച​​ന​​യാ​​യി പു​​തി​​യ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ്. ബ​​സ​​വ​​രാ​​ജ് സോ​​മ​​പ്പ ബൊ​​മ്മൈ യെ​​ദി​​യൂ​​ര​​പ്പ​​യു​​ടെ പൂ​​ർ​​ണ വി​​ശ്വ​​സ്ത​​നാ​​ണ്. ലിം​​ഗാ​​യ​​ത്തു​​ക​​ളു​​ടെ പ്രീ​​തി കൈ​​മോ​​ശം വ​​രാ​​തി​​രി​​ക്കാ​​ൻ യെ​​ഡ്ഡി​​യു​​ടെ വി​​ശ്വ​​സ്ത​​ൻ ത​​ന്നെ പി​​ൻ​​ഗാ​​മി​​യാ​​വ​​ട്ടെ എ​​ന്നു തീ​​രു​​മാ​​നി​​ച്ചു, കേ​​ന്ദ്ര നേ​​തൃ​​ത്വം. 

ക​​ർ​​ണാ​​ട​​ക​​യി​​ലെ ജ​​ന​​താ പ​​രി​​വാ​​റി​​ന്‍റെ സ​​മു​​ന്ന​​ത നേ​​താ​​വാ​​യി​​രു​​ന്നു ബ​​സ​​വ​​രാ​​ജ് ബൊ​​മ്മൈ​​യു​​ടെ പി​​താ​​വ് എ​​സ്.​​ആ​​ർ. ബൊ​​മ്മൈ. രാ​​മ​​കൃ​​ഷ്ണ ഹെ​​ഗ്ഡെ, ജെ.​​എ​​ച്ച്. പ​​ട്ടേ​​ൽ, എ​​ച്ച്.​​ഡി. ദേ​​വ​​ഗൗ​​ഡ തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കൊ​​പ്പം സം​​സ്ഥാ​​ന​​ത്തു ജ​​ന​​താ പാ​​ർ​​ട്ടി രൂ​​പ​​വ​​ത്ക​​രി​​ക്കു​​ന്ന​​തി​​നു മു​​ൻ​​കൈ​​യെ​​ടു​​ത്ത നേ​​താ​​വ്. 1988-89ൽ ​​ക​​ർ​​ണാ​​ട​​ക​​യി​​ലെ പ​​തി​​നൊ​​ന്നാ​​മ​​ത് മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യി അ​​ദ്ദേ​​ഹം. 1996-98ൽ ​​കേ​​ന്ദ്ര​​ത്തി​​ലെ ഐ​​ക്യ​​മു​​ന്ന​​ണി സ​​ർ​​ക്കാ​​രി​​ൽ മ​​നു​​ഷ്യ വി​​ഭ​​വ​​ശേ​​ഷി മ​​ന്ത്രി​​യു​​മാ​​യി​​രു​​ന്നു. 356ാം വ​​കു​​പ്പു സം​​ബ​​ന്ധി​​ച്ച് എ​​സ്.​​ആ​​ർ. ബൊ​​മ്മൈ​​യും കേ​​ന്ദ്ര സ​​ർ​​ക്കാ​​രും ത​​മ്മി​​ലു​​ള്ള സു​​പ്രീം കോ​​ട​​തി കേ​​സ് ച​​രി​​ത്ര​​പ്ര​​ധാ​​ന​​മാ​​ണ്. 

പി​​താ​​വി​​ന്‍റെ കാ​​ല​​ടി​​ക​​ൾ പി​​ന്തു​​ട​​ർ​​ന്ന് ജ​​ന​​താ പ​​രി​​വാ​​റി​​ലെ​​ത്തി​​യ ബ​​സ​​വ​​രാ​​ജ് ബൊ​​മ്മൈ 2008ൽ ​​ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. 1960 ജ​​നു​​വ​​രി 28ന്  ​​ഹൂ​​ബ്ലി​​യി​​ലാ​​ണു ജ​​ന​​നം. മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നീ​​യ​​റി​​ങ്ങി​​ൽ ബി​​രു​​ദ​​ധാ​​രി. മൂ​​ന്നു​​വ​​ർ​​ഷം പൂ​​നെ ടാ​​റ്റ മോ​​ട്ടോ​​ഴ്സി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചു. അ​​തി​​നു​​ശേ​​ഷം സ്വ​​യം വ്യ​​വ​​സാ​​യ സം​​രം​​ഭ​​ക​​നാ​​യി. പ​​തി​​നേ​​ഴു ശ​​ത​​മാ​​ന​​ത്തോ​​ളം വ​​രു​​ന്ന ലിം​​ഗാ​​യ​​ത്തു​​കാ​​രു​​ടെ പി​​ന്തു​​ണ യെ​​ദി​​യൂ​​ര​​പ്പ​​യെ​​പ്പോ​​ലെ ബ​​സ​​വ​​രാ​​ജ് ബൊ​​മ്മൈ​​യെ​​യും രാ​​ഷ്ട്രീ​​യ​​രാ​​ൻ സ​​ഹാ​​യി​​ച്ചു.

1997ലും 2003​​ലും ജ​​ന​​താ ദ​​ൾ നേ​​താ​​വാ​​യി ക​​ർ​​ണാ​​ട​​ക ലെ​​ജി​​സ്ലേ​​റ്റി​​വ് കൗ​​ൺ​​സി​​ലി​​ലെ​​ത്തി ബ​​സ​​വ​​രാ​​ജ്. ജെ.​​എ​​ച്ച്. പ​​ട്ടേ​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന​​പ്പോ​​ൾ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ രാ​​ഷ്ട്രീ​​യ സെ​​ക്ര​​ട്ട​​റി​​യു​​മാ​​യി​​രു​​ന്നു. 2008 ഫെ​​ബ്രു​​വ​​രി​​യി​​ൽ ജ​​ന​​താ ദ​​ൾ-​​യു വി​​ട്ടാ​​ണ് ബി​​ജെ​​പി​​യി​​ലെ​​ത്തു​​ന്ന​​ത്. ആ ​​വ​​ർ​​ഷം ത​​ന്നെ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു ജ​​യി​​ച്ച് എം​​എ​​ൽ​​എ​​യാ​​യി. 2013ലും 2018​​ലും എം​​എ​​ൽ​​എ സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി. ഭാ​​ര്യ ചെ​​ന്ന​​മ്മ. ഒ​​രു മ​​ക​​നും മ​​ക​​ളു​​മു​​ണ്ട്. 
 മു​​ൻ​​പ് ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​ൽ ത​​ന്നെ ജ​​ല​​വി​​ഭ​​വ ശേ​​ഷി- സ​​ഹ​​ക​​ര​​ണ മ​​ന്ത്രി​​യാ​​യി​​രു​​ന്നു ബ​​സ​​വ​​രാ​​ജ്. 


സം​​സ്ഥാ​​ന​​ത്തെ ജ​​ല​​സേ​​ച​​ന പ​​ദ്ധ​​തി​​ക​​ളെ​​ക്കു​​റി​​ച്ച് വ്യ​​ക്ത​​മാ​​യ ധാ​​ര​​ണ​​യു​​ള്ള നേ​​താ​​വാ​​ണ്. ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ജി​​വ​​ച്ച സ​​ർ​​ക്കാ​​രി​​ൽ യെ​​ദി​​യൂ​​ര​​പ്പ​​യു​​ടെ നി​​ഴ​​ലാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു. യോ​​ഗ​​ങ്ങ​​ളി​​ലും പ​​രി​​പാ​​ടി​​ക​​ളി​​ലും വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ങ്ങ​​ളി​​ലും എ​​ല്ലാം യെ​​ദി​​യൂ​​ര​​പ്പ​​യ്ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. വാ​​യ​​ന, എ​​ഴു​​ത്ത്, ഗോ​​ൾ​​ഫ്, ക്രി​​ക്ക​​റ്റ് എ​​ന്നി​​വ ഇ​​ഷ്ട​​പ്പെ​​ടു​​ന്ന ബ​​സ​​വ​​രാ​​ജ് ക​​ർ​​ണാ​​ട​​ക സ്റ്റേ​​റ്റ് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നാ​​യി​​ട്ടു​​ണ്ട്. അ​​രു​​ണോ​​ദ​​യ കോ-​​ഓ​​പ്പ​​റേ​​റ്റി​​വ് സൊ​​സൈ​​റ്റി സ്ഥാ​​പ​​ക​​നാ​​ണ്. 

 


വാർത്തകൾ

Sign up for Newsletter



top