19
September 2021 - 8:01 pm IST

Download Our Mobile App

Food

food

ഒരു കിലോ ഭാരമുള്ള ഭീമൻ ജിലേബി

Published:28 July 2021

പറക്കും ചായയും തീപ്പൊരി ദോശയും എല്ലാം ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ വൈറലായതാണ്. ഇപ്പോഴിതാ സൈബർ ലോകത്ത് ശ്രദ്ധ നേടുകയാണ് ഒരു ജിലേബിയുടെ വിശേഷങ്ങള്‍.

സോഷ്യൽ മീഡിയൽ വ്യത്യസ്തങ്ങളായ പല രുചികളും വൈറലാകാറുണ്ട്. പറക്കും ചായയും തീപ്പൊരി ദോശയും എല്ലാം ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ വൈറലായതാണ്. ഇപ്പോഴിതാ സൈബർ ലോകത്ത് ശ്രദ്ധ നേടുകയാണ് ഒരു ജിലേബിയുടെ വിശേഷങ്ങള്‍. ജിലേബി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ തെളിയുന്ന രൂപങ്ങളില്‍ നിന്നെല്ലാം അല്‍പം വ്യത്യസ്തമാണ് ഈ സ്‌പെഷ്യല്‍ ജിലേബി.

കാരണം ഒരു കിലോയാണ് ഒരു ജിലേബിയുടെ ഭാരം. ഫുഡി ഇന്‍കാര്‍നേറ്റ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ജിലേബിയുടെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധിപ്പേര്‍ ഇതിനോടകം തന്നെ വിഡിയോ ഏറ്റെടുത്തുകഴിഞ്ഞു. 500 രൂപയാണ് ഒരു ജിലേബിയുടെ വില.

 

 


വാർത്തകൾ

Sign up for Newsletter



top