17
September 2021 - 12:12 am IST

Download Our Mobile App

Flash News
Archives

Mollywood

kuruthi.jpg

പൃഥ്വിരാജിന്‍റെ കുരുതി പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പുറത്ത്

Published:28 July 2021

ചിത്രം സംവിധാനം ചെയ്യുന്നത് മനു വാര്യരാണ്. കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനാണ് ഒരുക്കുന്നത്.

പൃഥ്വിരാജ് ചിത്രം കുരുതി റിലീസിനൊരുങ്ങുന്നു. ഓണം റിലീസ് ആയാണ് ചിത്രം എത്തുക. ആമസോൺ പ്രൈമിലൂടെ ഓഗസ്റ്റ് പതിനൊന്ന് മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് മനു വാര്യരാണ്. കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനാണ് ഒരുക്കുന്നത്.

ഷൈൻ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷൻ മാത്യു, നവാസ് വള്ളിക്കുന്ന്, മണിക്ഠന്‍ ആചാരി, നസ്‌‌ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 


വാർത്തകൾ

Sign up for Newsletter



top