16
September 2021 - 11:43 pm IST

Download Our Mobile App

Flash News
Archives

Updates

Kovalam

വി​ക​സ​ന പ്ര​തീ​ക്ഷ​യി​ൽ കോ​വ​ള​ത്തെ വ്യ​വ​സാ​യി​ക​ൾ

Published:28 July 2021

അ​ശാ​സ്ത്രീ​യ​മാ​യ നി​ര്‍മി​തി​ക​ള്‍ കോ​വ​ളം ബീ​ച്ചി​ന്‍റെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ളെ ചി​ല​യി​ട​ങ്ങ​ളി​ലെ​ങ്കി​ലും ത​ട​സ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ഇ​നി​യ​ങ്ങോ​ട്ടു​ള്ള നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ളി​ല്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ളും ടൂ​റി​സം മാ​ന്വ​ലും നി​ര്‍ബ​ന്ധ​മാ​ക്കും.

തി​രു​വ​ന​ന്ത​പു​രം: ലോ​ക ടൂ​റി​സം ഭൂ​പ​ട​ത്തി​ല്‍ കേ​ര​ള​ത്തെ ആ​ദ്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ കോ​വ​ളം ബീ​ച്ചി​ന്‍റെ ന​ഷ്ട പ്ര​താ​പം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നു​ള്ള സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ത്തി​ൽ ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​വി​ട​ത്തെ വ്യ​വ​സാ​യി​ക​ൾ പ്ര​തീ​ക്ഷ​യി​ലാ​ണ്. 

കൊ​വി​ഡ് തീ​ര്‍ത്ത പ്ര​തി​സ​ന്ധി കോ​വ​ള​ത്തെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചി​രു​ന്നു. വി​ദേ​ശി​ക​ളെ കോ​വ​ള​ത്തേ​ക്ക് പ്ര​ധാ​ന​മാ​യും ആ​ക​ര്‍ഷി​ച്ച​ത് ക​ട​ലി​ന്‍റെ പ​നോ​ര​മി​ക് ആ​യ കാ​ഴ്ച​യും സൂ​ര്യ​സ്നാ​നം ചെ​യ്യാ​നു​ള്ള ബീ​ച്ചി​ന്‍റെ സൗ​ക​ര്യ​വു​മാ​യി​രു​ന്നു. സ​ഞ്ചാ​രി​ക​ളു​ടെ സ്വൈ​ര്യ വി​ഹാ​ര​ത്തി​നും, സ്വ​കാ​ര്യ​ത​യ്ക്കും അ​ര്‍ഹി​ക്കു​ന്ന പ്രാ​ധാ​ന്യ​വും ല​ഭി​ച്ചി​രു​ന്നു. നേ​ര​ത്തെ വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ ഏ​റി​യ പ​ങ്കും ആ​ക​ര്‍ഷി​ക്ക​പ്പെ​ട്ട​ത് ഇ​ക്കാ​ര​ണ​ത്താ​ലാ​യി​രു​ന്നു. ഈ ​ആ​ക​ര്‍ഷ​ണ​ങ്ങ​ളെ​ല്ലാം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ നി​ല​യി​ലു​ള്ള പ്ര​വ​ര്‍ത്ത​നം ന​ട​ത്താ​നാ​ണ് ടൂ​റി​സം വ​കു​പ്പി​ന്‍റെ പ​ദ്ധ​തി. 

അ​ശാ​സ്ത്രീ​യ​മാ​യ നി​ര്‍മി​തി​ക​ള്‍ കോ​വ​ളം ബീ​ച്ചി​ന്‍റെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ളെ ചി​ല​യി​ട​ങ്ങ​ളി​ലെ​ങ്കി​ലും ത​ട​സ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ഇ​നി​യ​ങ്ങോ​ട്ടു​ള്ള നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ളി​ല്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ളും ടൂ​റി​സം മാ​ന്വ​ലും നി​ര്‍ബ​ന്ധ​മാ​ക്കും. കോ​വ​ള​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ര്‍ന്നു​വ​ന്ന പ​രാ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കാ​നും ക​ട​ല്‍ തീ​ര​ത്തെ തെ​രു​വ് വി​ള​ക്കു​ക​ള്‍ ഓ​ഗ​സ്റ്റ് 10ന​കം അ​റ്റ​കു​റ്റ പ​ണി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച് പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ക്കാ​നും തീ​രു​മാ​ന​മാ​യി. ടൈ​ലി​ങ് പ്ര​വ​ര്‍ത്തി​ക​ള്‍ ഓ​ഗ​സ്റ്റ് 15ന​കം പൂ​ര്‍ത്തീ​ക​രി​ക്കും. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ലു​ള്ള സ്ഥ​ല​പ​രി​മി​തി മ​റി​ക​ട​ക്കാ​ന്‍ സ്വ​കാ​ര്യ മേ​ഖ​ല ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ആ​വ​ശ്യ​മാ​യ ച​ര്‍ച്ച​ക​ള്‍ ന​ട​ത്തി പ്ര​ശ്ന പ​രി​ഹാ​രം ക​ണ്ടെ​ത്തും. സെ​ക്യൂ​രി​റ്റി സം​വി​ധാ​നം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന് ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മേ​ഖ​ല​യു​മാ​യി കൈ​കോ​ര്‍ക്കും. വൈ​ദ്യു​ത ലൈ​നു​ക​ളും മ​റ്റും കേ​ബി​ളു​ക​ളു​മു​ള്‍പ്പെ​ടെ അ​ണ്ട​ര്‍ ഗ്രൗ​ണ്ടാ​ക്കും. 

ടൂ​റി​സം മേ​ഖ​ല​യി​ലെ സാം​സ്കാ​രി​ക പ​ദ്ധ​തി​യാ​യി​രു​ന്ന "ഗ്രാ​മം പ​രി​പാ​ടി' പു​ന​രാ​വി​ഷ്ക​രി​ച്ച് ന​വീ​ന​മാ​യി ന​ട​പ്പി​ലാ​ക്കും. ലൈ​റ്റ് ഹൗ​സ് ഭാ​ഗ​ത്തെ വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കേ​ന്ദ്ര ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ അ​ധീ​ന​തി​യി​ൽ​പ്പെ​ട്ട ഭൂ​മി​കൂ​ടി ഉ​ള്‍പ്പെ​ട്ട​തി​നാ​ല്‍ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം കൂ​ടി വി​ളി​ച്ച് ചേ​ര്‍ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.​അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ സ്ഥ​ല പ​രി​മി​തി മ​റി ക​ട​ക്കാ​ൻ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി സ​ർ​ക്കാ​ർ ച​ർ​ച്ച ന​ട​ത്തും.


വാർത്തകൾ

Sign up for Newsletter



top