17
September 2021 - 1:15 am IST

Download Our Mobile App

Flash News
Archives

Mollywood

കുറുപ്പ് ഒടിടിയിലേക്ക് ; ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനവുമായി ദുല്‍ഖര്‍

Published:28 July 2021

താമസിക്കാതെ ചിത്രം നിങ്ങള്‍ക്ക് കാണാനാകുമെന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ചിത്രം ഒടിടിയിലേക്ക് എന്ന സൂചനകളാണ് അടിക്കുറിപ്പിലൂടെ ദുല്‍ഖര്‍ നല്‍കിയിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനമായി 'കുറുപ്പ്' ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍. സിഗരറ്റിന് തീ കൊളുത്തി കലിപ്പ് ലുക്കിലുള്ള പോസ്റ്ററാണ് ഡിക്യു ആരാധകര്‍ക്കായി പങ്കു വച്ചിരിക്കുന്നത്. താമസിക്കാതെ ചിത്രം നിങ്ങള്‍ക്ക് കാണാനാകുമെന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ചിത്രം ഒടിടിയിലേക്ക് എന്ന സൂചനകളാണ് അടിക്കുറിപ്പിലൂടെ ദുല്‍ഖര്‍ നല്‍കിയിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

 സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പറയുന്ന സിനിമ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുക്കിയത്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്.

ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
 ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്


വാർത്തകൾ

Sign up for Newsletter



top