19
September 2021 - 7:44 pm IST

Download Our Mobile App

Flash News
Archives

Other news

pvsindhu

ഒളിംപിക്സ്: പി.വി സിന്ധു ക്വാർട്ടർ ഫൈനലിൽ

Published:29 July 2021

ഡെൻമാർക്ക് താരം മിയയെ 2-0നാണ് സിന്ധു തകർത്തത്. 21-15,21-13 സ്കോറിനാണ് റൗണ്ട് 16ലെ 41 മിനിറ്റ് മാത്രം നീണ്ട പോരിൽ ഡെൻമാർക്ക് താരത്തെ ഇന്ത്യയുടെ റിയോ ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാവ് തോൽപ്പിച്ചത്.

ടോക്കിയോ: ഒളിംപിക്സ് ബാഡ്മിന്‍റണിൽ പി.വി സിന്ധു ക്വാർട്ടർ ഫൈനലിൽ കടന്നു. ഡെൻമാർക്ക് താരം മിയയെ 2-0നാണ് സിന്ധു തകർത്തത്. 21-15,21-13 സ്കോറിനാണ് റൗണ്ട് 16ലെ 41 മിനിറ്റ് മാത്രം നീണ്ട പോരിൽ ഡെൻമാർക്ക് താരത്തെ ഇന്ത്യയുടെ റിയോ ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാവ് തോൽപ്പിച്ചത്. വെള്ളിയാഴ്ച ജപ്പാന്‍റെ അകാനെ ആയിരിക്കും ഏഴാം സീഡായ സിന്ധുവിന്‍റെ എതിരാളിയായി വരികയെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രീക്വാർട്ടറിൽ സൗത്ത് കൊറിയൻ താരം കിമ്മിനെതിരായ കളിയിൽ അകാനെ ജയിച്ചു കയറാനാണ് സാധ്യത. പവർഫുൾ സ്ട്രോക്കുകളിലൂടെ ആദ്യ ഗെയിമിൽ സിന്ധുവിനെ ഡെൻമാർക്ക് താരം പരീക്ഷിച്ചെങ്കിലും ലീഡ് കണ്ടെത്താനും അത് നിലനിർത്താനും ഇന്ത്യൻ താരത്തിനായി.


വാർത്തകൾ

Sign up for Newsletter



top