19
September 2021 - 8:22 pm IST

Download Our Mobile App

Special

fox.jpg

കുറുക്കന്‍റെ ചിരി കണ്ടിട്ടുണ്ടോ ? മനോഹരമായ വിഡിയോ കാണാം

Published:29 July 2021

കുറുക്കന്‍റെ ചിരി എന്ന് കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്നുണ്ടാകും അല്ലേ ? ഫിന്നഗന്‍, ഡിക്‌സി, വിക്‌സി എന്നിങ്ങനെയാണ് ഈ കുറുക്കൻമാരുടെ പേരുകള്‍. ആരോ ഒരാള്‍ രണ്ട് കുറുക്കന്മാരെ ഇക്കിളിപ്പെടുത്തുന്ന ദൃശ്യങ്ങളോടെയാണ് വിഡിയോ ആരംഭിക്കുന്നത്.

ഏതൊരാളെയും ആകർഷണീയമാക്കുന്ന ഒന്നാണല്ലേ ചിരി. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നതും ഒരു ചിരി വിഡിയോയാണ്. ഇവിടെ ചിരി കൊണ്ട് ഏവരുടെയും ഹൃദയം കവരുന്നത് മനുഷ്യനല്ല, കുറുക്കൻമാരാണ്. കുറുക്കന്‍റെ ചിരി എന്ന് കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്നുണ്ടാകും അല്ലേ ? ഫിന്നഗന്‍, ഡിക്‌സി, വിക്‌സി എന്നിങ്ങനെയാണ് ഈ കുറുക്കൻമാരുടെ പേരുകള്‍. ആരോ ഒരാള്‍ രണ്ട് കുറുക്കന്മാരെ ഇക്കിളിപ്പെടുത്തുന്ന ദൃശ്യങ്ങളോടെയാണ് വിഡിയോ ആരംഭിക്കുന്നത്.

ഇക്കിളി സഹിക്കാന്‍ കഴിയാതെ നിലത്ത് വീണുരുണ്ട് ചിരിക്കുന്ന കുറുക്കന്മാരെയാണ് പിന്നീട് നമ്മള്‍ കാണുക. വിഡിയോയുടെ അവസാനം മൂന്നാമത്തെ കുറുക്കനും സ്‌നേഹം നിറഞ്ഞ ഇക്കിളിപ്പെടുത്തല്‍ അനുഭവിക്കാനായി കടന്നുവരുന്നത് കാണാം. മോളി പ്രിന്‍സ് എന്ന് പേരുള്ള ഒരു വ്യക്തിയാണ് ട്വിറ്ററിലൂടെ ഈ വിഡിയോ പങ്കുവെച്ചത്. എന്നാല്‍, സേവ് എ ഫോക്‌സ് എന്ന പേരിലുള്ള ഒരു എന്‍ജിഒയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.

കുറുക്കന്മാരുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് സേവ് എ ഫോക്‌സ്. നിങ്ങള്‍ ഇതുവരെ ഒരു കുറുക്കന്‍ ചിരിക്കുന്നത് കണ്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് സ്വാഗതം എന്ന അടിക്കുറിപ്പോടു കൂടിയാണ് ഈ വീഡിയോ പങ്കുവെയ്ക്കപ്പെട്ടത്. ഇതിനകം ട്വിറ്ററില്‍ മാത്രം 8.5 ദശലക്ഷം ഉപയോക്താക്കളാണ് ഈ വിഡിയോ കണ്ടുകഴിഞ്ഞത്. 

 


വാർത്തകൾ

Sign up for Newsletter



top