19
September 2021 - 7:02 pm IST

Download Our Mobile App

Flash News
Archives

Religious

Ramayana Month, Ramayana Story

മാ​രീ​ച​ന്‍റെ വി​ധി​നി​യോ​ഗം

Published:29 July 2021

# എ.ബി. രഘുനാഥൻ നായർ

ആ​രും ക​യ​റാ​ത്ത കാ​ട്ടി​ൽ​ച്ചെ​ന്നി​രു​ന്നാ​ലും, ആ​ർ​ക്കും കാ​ണാ​നാ​കാ​ത്ത ഗു​ഹ​യി​ലൊ​ളി​ച്ചാ​ലും വി​ധി​ക്കു പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത സ്ഥാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ അ​ത​നു​ഭ​വി​ച്ചേ​തീ​രൂ. മാ​രീ​ച​ന്‍റെ അ​നു​ഭ​വം​ത​ന്നെ അ​തി​നു ദൃ​ഷ്ടാ​ന്തം.

ഗു​ണ​മാ​യാ​ലും ദോ​ഷ​മാ​യാ​ലും ഈ​ശ്വ​ര​നി​ശ്ച​യ​മ​നു​സ​രി​ച്ച് വ​രാ​നു​ള്ള​ത് വ​രു​ക ത​ന്നെ ചെ​യ്യും. "വ​രു​വ​തു വ​ഴി​ത​ന്നി​ൽ​ത്തെ​ല്ലു ത​ങ്ങി​ല്ല​യെ​ന്നു​ള്ളൊ​രു പ​ഴ​മൊ​ഴി പാ​ഴാ​യ്ത്തീ​രു​കി​ല്ല'. ആ​രും ക​യ​റാ​ത്ത കാ​ട്ടി​ൽ​ച്ചെ​ന്നി​രു​ന്നാ​ലും, ആ​ർ​ക്കും കാ​ണാ​നാ​കാ​ത്ത ഗു​ഹ​യി​ലൊ​ളി​ച്ചാ​ലും വി​ധി​ക്കു പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത സ്ഥാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ അ​ത​നു​ഭ​വി​ച്ചേ​തീ​രൂ. മാ​രീ​ച​ന്‍റെ അ​നു​ഭ​വം​ത​ന്നെ അ​തി​നു ദൃ​ഷ്ടാ​ന്തം.

സു​കേ​തു എ​ന്ന യ​ക്ഷ​ന് ബ്ര​ഹ്മാ​വി​ന്‍റെ അ​നു​ഗ്ര​ഹ​ത്താ​ൽ ജ​നി​ച്ച താ​ട​ക​യ്ക്ക് അ​മേ​യ​മാ​യ ശ​ക്തി​യും അ​ക്ര​മ​വാ​സ​ന​യും മാ​യാ​ജാ​ല​വും സ്വ​ത​സി​ദ്ധ​മാ​യി​രു​ന്നു. സു​ന്ദ​നെ​ന്ന രാ​ക്ഷ​സ​ന് താ​ട​ക​യി​ൽ പി​റ​ന്ന മാ​രീ​ച​നും സു​ബാ​ഹു​വും മാ​താ​വി​നെ​പ്പോ​ലെ അ​തി​ശ​ക്ത​രും മാ​യാ​ജാ​ല​പ​ടു​ക്ക​ളു​മാ​യ​ത് പാ​ര​മ്പ​ര്യ​മാ​കാം. ഒ​രി​ക്ക​ൽ വി​ഷ്ണു​വി​ന്‍റെ അ​പ്രി​യ​ത്തി​നു കാ​ര​ണ​ഭൂ​ത​നാ​ക​യാ​ൽ മാ​രീ​ച​ൻ വി​ഷ്ണു​ശാ​പ​ത്താ​ൽ രാ​ക്ഷ​സ​നാ​യി​ത്തീ​ർ​ന്നു. രാ​മാ​വ​താ​ര​ത്തി​ൽ രാ​മ ബാ​ണ​മേ​റ്റ് രാ​ക്ഷ​സാ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​മ്പോ​ൾ വൈ​കു​ണ്ഠ​ത്തി​ലെ​ത്താ​മെ​ന്ന് ശാ​പ​മോ​ക്ഷ​വും ല​ഭി​ച്ചു. 

രാ​മ​ല​ക്ഷ്മ​ണ​ന്മാ​ർ വി​ശ്വാ​മി​ത്ര​ന്‍റെ യാ​ഗം സം​ര​ക്ഷി​ച്ചു നി​ല്ക്കു​മ്പോ​ൾ മാ​രീ​ച​നും സു​ബാ​ഹ​വും അ​വി​ടെ​യെ​ത്തി യാ​ഗം ത​ട​സ​പ്പെ​ടു​ത്തി. രാ​മ​ബാ​ണം സു​ബാ​ഹു​വി​ന്‍റെ ക​ഥ​ക​ഴി​ച്ചു. മ​റ്റൊ​ര​സ്ത്രം മാ​രീ​ച​നെ ല​ക്ഷ്യ​മാ​ക്കി പാ​ഞ്ഞു. ഭ​യ​ന്നോ​ടി​യ മാ​രീ​ച​ൻ സ​മു​ദ്ര​ത്തി​ൽ ചാ​ടി​യെ​ങ്കി​ലും രാ​മ സാ​യ​കം അ​വി​ടെ​യും പി​ന്തു​ട​ർ​ന്നെ​ത്തി. എ​ങ്ങും ആ​ശ്ര​യ​മി​ല്ലെ​ന്നാ​യ​പ്പോ​ൾ മാ​രീ​ച​ൻ രാ​മ​നെ​ത്ത​ന്നെ ശ​ര​ണം പ്രാ​പി​ച്ചു. അ​ന്നു മു​ത​ൽ മാ​രീ​ച​ൻ രാ​മ​ഭ​ക്ത​നാ​യി, ജ​ടാ​വ​ല്ക്ക​ലം ധ​രി​ച്ച് ആ​ശ്ര​മ​വാ​സി​യു​മാ​യി.

രാ​മ​ബാ​ണ​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും വി​ഷ്ണു​വി​ന്‍റെ ശാ​പം ഫ​ലി​ച്ച​ല്ലേ ഒ​ക്കൂ. അ​ങ്ങ​നെ​യി​രി​ക്കു​മ്പോ​ഴാ​ണ് ല​ക്ഷ്മ​ണ​നാ​ൽ ശൂ​ർ​പ്പ​ണ​ഖ​യു​ടെ നാ​സി​കാ കു​ച​ങ്ങ​ൾ ഛേദി​ക്ക​പ്പെ​ടു ന്ന​തും ഖ​ര​നെ രാ​മ​ൻ വ​ധി​ക്കു​ന്ന​തും. ഖ​ര​നി​ധ​നം​ക​ണ്ട് അ​മ്പ​ര​ന്നു​പോ​യ അ​ക​മ്പ​ന​ൻ എ​ന്ന രാ​ക്ഷ​സ​ൻ ഈ ​വൃ​ത്താ​ന്തം രാ​വ​ണ​നെ അ​റി​യി​ക്കു​ന്നു. പു​രു​ഷോ​ത്ത​മ ല​ക്ഷ​ണ​ങ്ങ​ൾ തി​ക​ഞ്ഞ, സിം​ഹ​സ​ദൃ​ശ​പ​രാ​ക്ര​മി​യും ദി​വ്യാ​സ്ത്ര പ്ര​യോ​ഗ​പ​ടു​വു​മാ​യ രാ​മ​ന്‍റെ ബ​ല​വീ​ര്യ പ​രാ​ക്ര​മ​ങ്ങ​ൾ അ​ക​മ്പ​ന​ൻ രാ​വ​ണ​നു വി​ശ​ദ​മാ​ക്കി​ക്കൊ​ടു​ത്തു. 

ഉ​ജ്ജ്വ​ല തേ​ജ​സ്വി​യാ​യ രാ​മ​നു​തു​ല്യം ബ​ല​പൗ​രു​ഷ​ങ്ങ​ളും ദു​ന്ദു​ഭി​നാ​ദം പോ​ലെ​യു​ള്ള ശ​ബ്ദ​വും ആ​ര​ക്തോ​പാ​ന്ത നേ​ത്ര​ങ്ങ​ളു​മു​ള്ള ഒ​രാ​ൾ കൂ​ടി​യേ ഭൂ​മി​യി​ലു​ള്ളൂ. അ​ത് സ​ർ​വ ല​ക്ഷ​ണാ​ന്വി​ത​നാ​യ ല​ക്ഷ്മ​ണ​നാ​ണ്. അ​ഗ്നി​യും കാ​റ്റും പോ​ലെ​യാ​ണ് രാ​മ​ല​ക്ഷ്മ​ണ​ന്മാ​ർ ചേ​രു​മ്പോ​ൾ. ത​നി​ക്കു​തു​ല്യം ബ​ല​വീ​ര്യ​പ​രാ​ക്ര​മ​ങ്ങ​ളു​ള്ള ഒ​രെ​തി​രാ​ളി​യു​ണ്ടെ​ന്നു കേ​ട്ട രാ​വ​ണ​നി​ൽ ഭ​യ​മു​ദി​ച്ചി​ല്ല; എ​ന്നാ​ൽ യു​ദ്ധ​വീ​ര്യം തി​ള​ച്ചു​മ​റി​ഞ്ഞു. രാ​മ​നെ നി​ഗ്ര​ഹി​ക്കാ​ൻ ചാ​ടി​പ്പു​റ​പ്പെ​ട്ട രാ​വ​ണ​ൻ മാ​രീ​ചാ​ശ്ര​മ​ത്തി​ലെ​ത്തി മാ​തു​ല​ന്‍റെ സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ചു. രാ​വ​ണ​നു ദു​ർ​ബു​ദ്ധി​യു​പ​ദേ​ശി​ച്ച​വ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ത്രു​വാ​ണെ​ന്നും ഉ​ഗ്ര​വി​ഷ​മു​ള്ള മ​ഹാ​നാ​ഗ​ത്തി​ന്‍റെ വി​ഷ​പ്പ​ല്ലു പി​ഴു​തെ​ടു​പ്പി​ക്കാ​നാ​ണ് അ​വ​ർ ഉ​പ​ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു മാ​രീ​ച​ന്‍റെ മ​റു​പ​ടി. ദാ​ശ​ര​ഥി​യാ​കു​ന്ന മ​ഹാ​ബി​ല​ത്തി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി ന​ക്ത​ഞ്ച​രേ​ശ്വ​ര​നാ​യ രാ​വ​ണ​ൻ രാ​ക്ഷ​സ​കു​ല​ത്തെ നി​ർ​മാ​ർ​ജ​നം ചെ​യ്യ​രു​തെ​ന്ന മാ​രീ​ചോ​പ​ദേ​ശം കൈ​ക്കൊ​ണ്ട് മ​ട​ങ്ങു​ക​യാ​യി​രു​ന്നു രാ​വ​ണ​ൻ. 

എ​ന്നാ​ൽ മാ​റി​ലും മു​ഖ​ത്തും മു​റി​വേ​റ്റ് ബീ​ഭ​ത്സ​രൂ​പി​ണി​യാ​യി​വ​ന്ന ശൂ​ർ​പ്പ​ണ​ഖ​യെ​ക്ക​ണ്ട രാ​വ​ണ​ന് അ​ട​ങ്ങി​യി​രി​ക്കാ​നാ​കു​മാ​യി​രു​ന്നി​ല്ല. രാ​മ​നോ​ടു​ള്ള പ്ര​തി​കാ​ര​മെ​ന്ന നി​ല​യ്ക്ക് സീ​ത​യെ അ​പ​ഹ​രി​ച്ചു​കൊ​ണ്ടു പോ​ര​ണ​മെ​ന്ന സ​ഹോ​ദ​രി​യു​ടെ ഉ​പ​ദേ​ശം രാ​വ​ണ​നെ ഉ​ത്സാ​ഹി​യാ​ക്കി. മാ​രീ​ച​നെ​ക്കൊ​ണ്ട് മാ​യാ​മൃ​ഗ​ത്തി​ന്‍റെ രൂ​പ​മെ​ടു​പ്പി​ച്ച് സീ​താ​പ​ഹ​ര​ണ​ത്തി​നു​ള്ള വ​ഴി​യൊ​രു​ക്കു​ക​യാ​ണ് രാ​വ​ണ​ൻ. രാ​മ​ബാ​ണ​ത്തി​ന്‍റെ ശ​ക്തി നേ​രി​ട്ട​റി​ഞ്ഞി​ട്ടു​ള്ള മാ​രീ​ച​ന് ഇ​ത്ത​വ​ണ ഒ​ഴി​ഞ്ഞു മാ​റു​ക അ​സാ​ധ്യ​മാ​യി​രു​ന്നു. അ​നു​സ​രി​ക്കാ​തി​രു​ന്നാ​ൽ രാ​വ​ണ​ൻ ത​ല​വീ​ശി​ക്ക​ള​യും; നേ​രെ ന​ര​ക​ത്തി​ലാ​യി​രി​ക്കും പോ​കു​ക. അ​നു​സ​രി​ച്ചാ​ലോ രാ​മ​സാ​യ​കം പി​ന്നാ​ലെ​യു​ണ്ടാ​കും; നേ​രെ വി​ഷ്ണു​പ​ദം​പൂ​കാം. എ​ങ്കി​ൽ രാ​മ​ന്‍റെ കൈ​കൊ​ണ്ടാ​ക​ട്ടെ മ​ര​ണം എ​ന്നു നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു മാ​രീ​ച​ൻ. 

രാ​ക്ഷ​സീ​യ​ത​യു​പേ​ക്ഷി​ച്ച് ആ​ശ്ര​മ​വാ​സി​യാ​യി സ​ന്ന്യാ​സ​ജീ​വി​തം ന​യി​ച്ചി​ട്ടും ഈ​ശ്വ​ര​നി​ശ്ച​യ​ത്തെ ഇ​ള​ക്കാ​ൻ മാ​രീ​ച​നാ​യി​ല്ല. ഒ​രി​ക്ക​ൽ രാ​മാ​സ്ത്ര​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി​യെ​ങ്കി​ലും രാ​മ​ബാ​ണ​ത്താ​ൽ കൊ​ല്ല​പ്പെ​ട​ണ​മെ​ന്ന വി​ധി ന​ട​പ്പാ​കു​ക​ത​ന്നെ ചെ​യ്തു.


വാർത്തകൾ

Sign up for Newsletter



top