19
September 2021 - 8:35 pm IST

Download Our Mobile App

Market

Mobile Phone Price, Mobile Phone Market, Market

മൊ​ബൈ​ൽ ഫോ​ൺ നി​ര​ക്കു​ക​ൾ ഉ​യ​ർ​ന്നേ​ക്കും

Published:29 July 2021

# ബി​സി​ന​സ് ലേ​ഖ​ക​ൻ

പ്രീ ​പെ​യ്ഡ് നി​ര​ക്കു​ക​ൾ കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ഭാ​ര​തി എ​യ​ർ​ടെ​ൽ 49 രൂ​പ​യു​ടെ ഏ​റ്റ​വും കു​റ​ഞ്ഞ പ്രീ​പെ​യ്ഡ് പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കി. ഇ​തോ​ടെ ക​മ്പ​നി​യു​ടെ എ​ൻ​ട്രി ലെ​വ​ൽ റീ​ചാ​ർ​ജ് 79 രൂ​പ​യാ​യി.ഉ​യ​ർ​ന്ന നി​കു​തി​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കൂ​ല നി​ല​പാ​ടു​ക​ളും മൂ​ലം രാ​ജ്യ​ത്തെ പ്ര​ധാ​ന മൊ​ബൈ​ൽ സേ​വ​ന ദാ​താ​ക്ക​ളെ​ല്ലാം ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്

കൊ​ച്ചി: രാ​ജ്യ​ത്തെ മൊ​ബൈ​ൽ ഫോ​ൺ നി​ര​ക്കു​ക​ൾ കു​ത്ത​നെ ഉ​യ​രാ​ൻ ക​ളം തെ​ളി​യു​ന്നു. പ്ര​മു​ഖ സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​ക​ളാ​യ ഭാ​ര​തി എ​യ​ർ​ടെ​ൽ, വോ​ഡ​ഫോ​ൺ- ഐ​ഡി​യ എ​ന്നി​വ നി​ര​ക്കു​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി ഉ​യ​ർ​ത്താ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ ചു​വ​ടു​പി​ടി​ച്ച് റി​ല​യ​ൻ​സ് ജി​യോ​യും നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യേ​ക്കും. ക​ഴി​ഞ്ഞ മാ​സം വോ​ഡ​ഫോ​ൺ- ഐ​ഡി​യ പോ​സ്റ്റ് പെ​യ്ഡ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ നി​ര​ക്ക് നേ​രി​യ തോ​തി​ൽ കൂ​ട്ടി​യി​രു​ന്നു.

പ്രീ ​പെ​യ്ഡ് നി​ര​ക്കു​ക​ൾ കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ഭാ​ര​തി എ​യ​ർ​ടെ​ൽ 49 രൂ​പ​യു​ടെ ഏ​റ്റ​വും കു​റ​ഞ്ഞ പ്രീ​പെ​യ്ഡ് പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കി. ഇ​തോ​ടെ ക​മ്പ​നി​യു​ടെ എ​ൻ​ട്രി ലെ​വ​ൽ റീ​ചാ​ർ​ജ് 79 രൂ​പ​യാ​യി.ഉ​യ​ർ​ന്ന നി​കു​തി​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കൂ​ല നി​ല​പാ​ടു​ക​ളും മൂ​ലം രാ​ജ്യ​ത്തെ പ്ര​ധാ​ന മൊ​ബൈ​ൽ സേ​വ​ന ദാ​താ​ക്ക​ളെ​ല്ലാം ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. റി​ല​യ​ൻ​സ് ജി​യോ കു​റ​ഞ്ഞ നി​ര​ക്കി​ൽ വി​പ​ണി നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​ന​ത്ത ന​ഷ്ടം നേ​രി​ടു​മ്പോ​ഴും ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. റി​ല​യ​ൻ​സ് ജി​യോ തു​ട​ക്ക​മി​ട്ട നി​ര​ക്ക് യു​ദ്ധം മൂ​ലം രാ​ജ്യ​ത്തെ ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ എ​ണ്ണം നാ​ലാ​യി ചു​രു​ങ്ങി.

എ​യ​ർ​ടെ​ല്ലും വോ​ഡ​ഫോ​ൺ- ഐ​ഡി​യ​യും ടെ​ലി​കോം സേ​വ​ന​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്ന് ദീ​ർ​ഘ​കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ​ർ​ക്കാ​ർ വ​ഴ​ങ്ങി​യി​ട്ടി​ല്ല. വ​ൻ ക​ട​ക്കെ​ണി​യി​ലാ​യ വോ​ഡ​ഫോ​ൺ- ഐ​ഡി​യ​യ്ക്ക് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​തെ പി​ടി​ച്ചു നി​ൽ​ക്കാ​നാ​വി​ല്ല. ലൈ​സ​ൻ​സ് ഫീ, ​സ്പെ​ക്ട്രം ഫീ ​തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​യി 50,​000 കോ​ടി രൂ​പ​യി​ല​ധി​ക​മാ​ണ് ക​മ്പ​നി സ​ർ​ക്കാ​രി​ന് ന​ൽ​കാ​നു​ള്ള​ത്. എ​യ​ർ​ടെ​ല്ലി​നും 26,000 കോ​ടി രൂ​പ​യി​ല​ധി​കം ഈ ​ഇ​ന​ത്തി​ൽ ബാ​ധ്യ​ത​യു​ണ്ട്.

പെ​രു​കു​ന്ന ക​ട​ത്തി​ന്‍റെ തോ​ത് കു​റ​യ്ക്കാ​നും കൂ​ടു​ത​ൽ മൂ​ല​ധ​ന നി​ക്ഷേ​പം ന​ട​ത്താ​നും മൊ​ബൈ​ൽ ഫോ​ൺ നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്കാ​തെ മാ​ർ​ഗ​മി​ല്ലെ​ന്ന് വോ​ഡ​ഫോ​ൺ- ഐ​ഡി​യ​യു​ടെ സം​സ്ഥാ​ന​ത്തെ ഒ​രു ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. വോ​ഡ​ഫോ​ൺ- ഐ​ഡി​യ ത​ക​ർ​ച്ച നേ​രി​ട്ടാ​ൽ കേ​വ​ലം ര​ണ്ട് ക​മ്പ​നി​ക​ൾ മാ​ത്ര​മു​ള്ള വി​പ​ണി​യാ​യി ഇ​ന്ത്യ മാ​റു​മെ​ന്ന​തി​നാ​ൽ ദീ​ർ​ഘ കാ​ല​ത്തേ​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും വ​ലി​യ വെ​ല്ലു​വി​ളി ഉ​ണ്ടാ​വാ​ൻ ഇ​ട​യു​ണ്ട്.
 


വാർത്തകൾ

Sign up for Newsletter



top