17
September 2021 - 12:44 am IST

Download Our Mobile App

Flash News
Archives

Kerala

dileep1.jpg

നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിഷ്ണുവിന് ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു

Published:29 July 2021

പൊലീസ് സാക്ഷി തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനാണ് നടപടി. വിഷ്ണുവിനോട് കഴിഞ്ഞ ബുധനാഴ്ച ഹാജരാകാൻ നിർദേശം നൽകിയിരുന്നു. എന്നിട്ടും ഹാജരായിരുന്നില്ല. കേസിലെ പത്താം പ്രതിയായിരുന്ന വിഷ്‌ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഇന്ന് ഹാജരാകാൻ ആണ് ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്. പൊലീസ് സാക്ഷി തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനാണ് നടപടി. വിഷ്ണുവിനോട് കഴിഞ്ഞ ബുധനാഴ്ച ഹാജരാകാൻ നിർദേശം നൽകിയിരുന്നു. എന്നിട്ടും ഹാജരായിരുന്നില്ല. കേസിലെ പത്താം പ്രതിയായിരുന്ന വിഷ്‌ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. വിചാരണ ഓ​ഗസ്റ്റിൽ തീരേണ്ടതാണ്. എന്നാൽ കൊവിഡ് ഉൾപ്പെടെയുള്ള പ്രസിതസന്ധികൾ കാരണം വിചാരണ പൂർത്തിയാക്കാനാകാത്ത സാഹചര്യമാണെന്നും കൂടുതൽ സമയം നൽകണമെന്നും ആവശ്യപ്പെട്ട് വിചാരണ കോടതി ജ‍ഡ്ജി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ആകെ നൂറ്റി നാൽപത് സാക്ഷികൾ ഉള്ള കേസിൽ എൺപത് പേരെ ഇതിനോടകം വിസ്തരിച്ചു കഴിഞ്ഞു.

 


വാർത്തകൾ

Sign up for Newsletter



top