17
September 2021 - 1:14 am IST

Download Our Mobile App

Flash News
Archives

Kerala

sivankutty.jpg

മന്ത്രി ശിവൻകുട്ടി സഭയിലെത്തിയില്ല, രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം

Published:29 July 2021

ആരോഗ്യപ്രശ്നങ്ങൾ മൂലം മൂന്ന് ദിവസത്തേക്ക് അവധി എടുത്തതായാണ് വിവരം. ഇന്നലെയും മന്ത്രി സഭയിൽ ഹാജരായിരുന്നില്ല. നിയമസഭ കൈയാങ്കളിക്കേസിൽ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരം: മന്ത്രി വി.ശിവൻകുട്ടി ഇന്ന് നിയമസഭയിലെത്തിയില്ല. ആരോഗ്യപ്രശ്നങ്ങൾ മൂലം മൂന്ന് ദിവസത്തേക്ക് അവധി എടുത്തതായാണ് വിവരം. ഇന്നലെയും മന്ത്രി സഭയിൽ ഹാജരായിരുന്നില്ല. നിയമസഭ കൈയാങ്കളിക്കേസിൽ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. സുപ്രീം കോടതി വിധി നിയമസഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകി.

കോൺഗ്രസിലെ പി.ടി തോമസ് ആണ് നോട്ടീസ് നൽകിയത്. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രിയുടെ രാജി ആവശ്യമുന്നയിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും. ബിജെപിയും ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top