17
September 2021 - 1:00 am IST

Download Our Mobile App

Flash News
Archives

National

snake1

പാമ്പിനെ കഴുത്തിൽ ചുറ്റി പ്രദർശനം; മൂന്ന് തവണ കടിയേറ്റു, യുവാവ് മരിച്ചു

Published:29 July 2021

എന്നാൽ കഴിഞ്ഞ ദിവസം മൂർഖൻ പാമ്പുമായി നടത്തിയ അഭ്യാസം യുവാവിന്‍റെ ജീവനെടുക്കുകയായിരുന്നു. സഞ്ജയ് നഗർ മാർക്കറ്റിൽ കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ഷെയ്ഖും കൂട്ടുകാരും പ്രദർശനത്തിനായി എത്തിയത്. പാമ്പിനെ കഴുത്തിൽ ചുറ്റി നടന്നു നീങ്ങുകയായിരുന്നു ഇദ്ദേഹം.

മുംബൈ: പാമ്പിനെ കഴുത്തിൽ ചുറ്റി പ്രദർശനം നടത്തിയ യുവാവ് മൂന്നു തവണ കടിയേറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് മുഹമ്മദ് ഷെയ്ഖ് (28) എന്ന യുവാവ് പാമ്പു കടിയേറ്റ് മരിച്ചത്. താനെ ജില്ലയിലെ സഞ്ജയ് നഗറിലെ മാർക്കറ്റിൽ പ്രദർശനം നടത്തുന്നതിനിടെയാണ് മുഹമ്മദ് ഷെയ്ഖിന് പാമ്പുകടിയേറ്റത്. പ്രദേശത്തെ അറിയപ്പെടുന്ന പാമ്പ് പിടുത്തക്കാരനാണ് ഇയാൾ. പാമ്പുകളുമായി ഇയാൾ പ്രദർശനം നടത്തുന്നത് പതിവായിരുന്നു. വിഷപ്പാമ്പുകളെ ഉപയോഗിച്ച് പ്രദർശനം നടത്തുന്നതിനിടെ നേരത്തെയും ഇയാൾക്ക് കടിയേറ്റിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ ദിവസം മൂർഖൻ പാമ്പുമായി നടത്തിയ അഭ്യാസം യുവാവിന്‍റെ ജീവനെടുക്കുകയായിരുന്നു. സഞ്ജയ് നഗർ മാർക്കറ്റിൽ കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ഷെയ്ഖും കൂട്ടുകാരും പ്രദർശനത്തിനായി എത്തിയത്. പാമ്പിനെ കഴുത്തിൽ ചുറ്റി നടന്നു നീങ്ങുകയായിരുന്നു ഇദ്ദേഹം. ഈ സമയം സുഹൃത്തുക്കൾ മൊബൈലിൽ പകർത്തുകയായിരുന്നു. എന്നാൽ നടക്കുന്നതിനിടെ അസ്വസ്ഥത തോന്നിയ മുഹമ്മദ് ഷെയ്ഖ് സുഹൃത്തുക്കളോട് വിവരം പറയുകയായിരുന്നു.

ഉടൻ തന്നെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അപകടമരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി താനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിരവധി വിഷപ്പാമ്പുകളെ പിടികൂടിയതിന് പ്രശസ്തനായിരുന്നു മുഹമ്മദ് ഷെയ്ഖ്. പ്രദേശത്ത് എവിടെ പാമ്പിനെ കണ്ടാലും ആളുകൾ മുഹമ്മദ് ഷെയ്ഖിനെ വിവരം അറിയിക്കും. ഇയാൾ വന്ന് നിഷ്പ്രയാസം പാമ്പിനെ പിടികൂടുകയും ചെയ്യും. ഇയാളുടെ വീട്ടിലും നിരവധി പാമ്പുകളുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.


വാർത്തകൾ

Sign up for Newsletter



top