19
September 2021 - 6:48 pm IST

Download Our Mobile App

Flash News
Archives

World

Imran Khan, Taliban

താലിബാൻ വെറും സാധാരണക്കാർ: ഇമ്രാൻ ഖാൻ

Published:29 July 2021

മുപ്പതു ലക്ഷം അഫ്ഗാൻ അഭയാർഥികളുണ്ട് പാക്കിസ്ഥാനിൽ. ഇവരിൽ ഭൂരിപക്ഷവും പഷ്തൂൺ വംശജരാണ്. ഇതേ ഗോത്രത്തിൽ നിന്നുള്ളവരാണ് താലിബാൻ‌ പോരാളികളെന്നും ഇമ്രാൻ. 

വാഷിങ്ടൺ: താലിബാൻ എന്നതു ചില സൈനിക സംഘടനകളല്ല, സാധാരണക്കാരാണെന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇമ്രാന്‍റെ വിചിത്ര ന്യായം. മുപ്പതു ലക്ഷം അഫ്ഗാൻ അഭയാർഥികളുണ്ട് പാക്കിസ്ഥാനിൽ. ഇവരിൽ ഭൂരിപക്ഷവും പഷ്തൂൺ വംശജരാണ്. ഇതേ ഗോത്രത്തിൽ നിന്നുള്ളവരാണ് താലിബാൻ‌ പോരാളികളെന്നും ഇമ്രാൻ. 

താലിബാൻ ഭീകരർക്ക് പാക്കിസ്ഥാൻ സുരക്ഷിത താവളമൊരുക്കുന്നു എന്ന ആരോപണത്തിനു മറുപടി പറയുകയായിരുന്നു ഇമ്രാൻ ഖാൻ. അഞ്ചു ലക്ഷം അഫ്ഗാനികളുള്ള മൂന്ന് അഭയാർഥി ക്യാംപുകളുണ്ട് പാക്കിസ്ഥാനിൽ. ഒരു ലക്ഷം പേർ വീതമുളള ക്യാംപുകളുമുണ്ട്. താലിബാൻ എന്നത് സൈനിക സംഘടനയല്ല. സാധാരണക്കാരാണ്. അവരിൽ ആരെങ്കിലുമൊക്കെ ഈ ക്യാംപുകളിലുണ്ടെങ്കിൽ എങ്ങനെ കണ്ടെത്തും? ഈ ക്യാംപുകളെ താലിബാന്‍റെ കേന്ദ്രങ്ങളെന്ന് എങ്ങനെ പറയാനാകും?

ന്യൂയോർക്കിലെ സെപ്റ്റംബർ 11 ആക്രമണത്തിൽ പാക്കിസ്ഥാന് ഒരു പങ്കുമില്ല. പക്ഷേ, യുഎസ് അഫ്ഗാനിസ്ഥാനിൽ നടത്തിയ യുദ്ധത്തിൽ ആയിരക്കണക്കിനു പാക് പൗരന്മാർക്കു ജീവൻ നഷ്ടമായെന്നും ഇമ്രാൻ. താലിബാന്‍റെ പാക് വകഭേദമായ തെഹ്‌രിക് ഇ താലിബാന്‍റെ 6000 ഭീകരർ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ടെന്നു യുഎൻ രക്ഷാ സമിതിക്കു വേണ്ടി തയാറാക്കിയ ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തെഹ്‌രിക് ഇ താലിബാന് പാക്കിസ്ഥാനെതിരായ ചില ലക്ഷ്യങ്ങളുള്ളപ്പോൾ തന്നെ ഇവ അഫ്ഗാൻ താലിബാനെ സഹായിക്കുന്നുണ്ടെന്നു റിപ്പോർട്ടിലുണ്ട്.


വാർത്തകൾ

Sign up for Newsletter



top