16
September 2021 - 11:29 pm IST

Download Our Mobile App

Flash News
Archives

National

CCTV, Jharkhand judge, Latest News

ഝാർഖണ്ഡ് ജഡ്ജിയുടെ മരണം കൊലപാതകം; സിസിടിവി ദൃശ്യം പുറത്ത്

Published:29 July 2021

റോഡിന്‍റെ അരികു ചേർന്നു നടക്കുന്ന ജഡ്ജിയെ പിന്നിൽ നിന്നെത്തുന്ന ഓട്ടൊറിക്ഷ ഇടിച്ചുവീഴ്ത്തിയശേഷം ഒന്നും സംഭവിക്കാത്തതുപോലെ ഓടിച്ചുപോകുന്ന ദൃശ്യമാണു പുറത്തായത്. ഓട്ടൊ ഡ്രൈവറെയും രണ്ടു സഹായികളെയും ഗിരിധ് പൊലീസ് അറസ്റ്റ് ചെയ്തു.

റാഞ്ചി: ഝാർഖണ്ഡിലെ ധൻബാദിൽ പ്രഭാതനടത്തത്തിനിടെ ജഡ്ജി വാഹനമിടിച്ചു മരിച്ചത് കൊലപാതകമെന്നു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യം പുറത്ത്. റോഡിന്‍റെ അരികു ചേർന്നു നടക്കുന്ന ജഡ്ജിയെ പിന്നിൽ നിന്നെത്തുന്ന ഓട്ടൊറിക്ഷ ഇടിച്ചുവീഴ്ത്തിയശേഷം ഒന്നും സംഭവിക്കാത്തതുപോലെ ഓടിച്ചുപോകുന്ന ദൃശ്യമാണു പുറത്തായത്. ഓട്ടൊ ഡ്രൈവറെയും രണ്ടു സഹായികളെയും ഗിരിധ് പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടൊറിക്ഷയും പിടിച്ചെടുത്തു.

ധൻബാദ് ജില്ലാ അഡീഷനൽ ജഡ്ജി ഉത്തം ആനന്ദാണു കൊല്ലപ്പെട്ടത്. വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതെ ശൂന്യമായ റോഡിൽ ബുധനാഴ്ച പുലർച്ചെ അഞ്ചിനാണ് ജഡ്ജിക്ക് കൊല്ലപ്പെട്ടത്. ജഡ്ജിക്കു പിന്നിലെത്തുന്നതു വരെ റോഡിനു നടുക്കുകൂടി ഓടിച്ചിരുന്ന ഓട്ടൊറിക്ഷ പെട്ടെന്ന് വെട്ടിത്തിരിക്കുന്നതും ആളെ ഇടിച്ചുവീഴ്ത്തിയശേഷം വീണ്ടും റോഡിനു മധ്യത്തിലേക്ക് മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.


വാർത്തകൾ

Sign up for Newsletter



top