17
September 2021 - 1:21 am IST

Download Our Mobile App

Flash News
Archives

National

Pramod Sawant, Goa Beach, Gang Rape

പൊലീസിനു മാത്രമല്ല, പെൺകുട്ടികളുടെ രക്ഷിതാക്കൾക്കും ഉത്തരവാദിത്വമുണ്ട്

Published:29 July 2021

മാതാപിതാക്കൾക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം. പതിനാലു വയസുള്ള രണ്ടു പെൺകുട്ടികൾ ഗോവയിലെ കോൾവ ബീച്ചിൽ ബലാത്സംഗത്തിനിരയായതിനെക്കുറിച്ചു നിയമസഭയിൽ പ്രതിപക്ഷത്തിനു നൽകിയ മറുപടിയിലാണു മുഖ്യമന്ത്രിയുടെ പരാമർശം

പനാജി: പെൺകുട്ടികളുടെ സുരക്ഷയിൽ എല്ലാ ഉത്തരവാദിത്വവും പൊലീസിന്‍റെ തലയിൽ വച്ചുകെട്ടരുതെന്നു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മാതാപിതാക്കൾക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം. പതിനാലു വയസുള്ള രണ്ടു പെൺകുട്ടികൾ ഗോവയിലെ കോൾവ ബീച്ചിൽ ബലാത്സംഗത്തിനിരയായതിനെക്കുറിച്ചു നിയമസഭയിൽ പ്രതിപക്ഷത്തിനു നൽകിയ മറുപടിയിലാണു മുഖ്യമന്ത്രിയുടെ പരാമർശം.

കഴിഞ്ഞ 24നാണു പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടത്. പ്രതികളായ ആസിഫ് ഹതെലി (21), രാജേഷ് മാനെ (33), ഗജാനന്ദ് ചിഞ്ചാങ്കർ (31), നിതിൻ യബ്ബാൾ (19) എന്നിവർ അറസ്റ്റിലായിരുന്നു. ഗോവ ബീച്ചിൽ  സുരക്ഷയില്ലെന്നു പ്രതിപക്ഷം ആരോപിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുട മറുപടി.

"കൗമാരക്കാരായ പെൺകുട്ടികളുടെ മാതാപിതാക്കളും ആത്മപരിശോധന നടത്തണം. പത്തു കുട്ടികളാണ് ബീച്ചിൽ പാർട്ടിക്കു പോയത്. ആറു പേർ ഇരുട്ടായപ്പോൾ വീട്ടിലേക്കു പോയി. രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും രാത്രി മുഴുവൻ ബീച്ചിൽ ചെലവഴിച്ചു. പതിനാലു വയസുള്ള പെൺകുട്ടി ഒരു രാത്രി മുഴുവൻ ബിച്ചിലായിരുന്നെങ്കിൽ എന്തുകൊണ്ട് മാതാപിതാക്കൾ അന്വേഷിച്ചില്ല? രക്ഷിതാക്കൾ ആത്മപരിശോധന നടത്തണം. കുറേയൊക്കെ നമ്മുടെയും ഉത്തരവാദിത്വമാണ്. കുട്ടികൾ അനുസരിക്കില്ലെന്നു കരുതി എല്ലാ കാര്യത്തിലും പൊലീസിനെ പഴിച്ചിട്ടു കാര്യമില്ല''- പ്രമോദ് സാവന്ത് പറഞ്ഞു.

എന്നാൽ, ഏത് അർധരാത്രിയിലും സുരക്ഷിതമായി യാത്ര ചെയ്യാമെന്ന ഗോവയുടെ പ്രതിച്ഛായയ്ക്കാണു കോട്ടംതട്ടിയതെന്നു പ്രതിപക്ഷം ആരോപിച്ചു. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ ഇങ്ങനെയായിരുന്നില്ല മുഖ്യമന്ത്രി പറയേണ്ടത്. നിങ്ങൾ എത്ര രാത്രിയിൽ യാത്ര ചെയ്താലും ഒരു അപകടവും സംഭവിക്കില്ലെന്ന ഉറപ്പാണു മുഖ്യമന്ത്രി നൽകേണ്ടതെന്നു മുൻ ഉപമുഖ്യമന്ത്രി വിജയ് സർദേശായി.


വാർത്തകൾ

Sign up for Newsletter



top