17
September 2021 - 1:11 am IST

Download Our Mobile App

Flash News
Archives

Special

deer

ചാടിച്ചാടി റോഡ് മുറിച്ച് കടന്ന് 3000 മാനുകൾ; വിഡിയോ പങ്കുവച്ച് പ്രധാനമന്ത്രി

Published:29 July 2021

മികച്ചത്- എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. മൂവായിരത്തോളം വരുന്ന മാൻകൂട്ടം ഒരുമിച്ച് റോഡ് മുറിച്ചു കടക്കുന്നതാണ് വിഡിയോയിൽ.

ന്യൂഡൽഹി: ആയിരക്കണക്കിന് വരുന്ന മാനുകൾ റോഡ് മുറിച്ചു കടക്കുന്ന വിഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജാറത്തിൽ നിന്നുള്ള വിഡിയോയാണ് അദ്ദേഹം പങ്കുവച്ചത്. ഗുജറാത്തിലെ ഭവ്നഗർ ദേശീയോദ്യാനത്തിൽ നിന്നുള്ള അപൂർവ വിഡിയോയാണ് മോദി പങ്കിട്ടത്. മികച്ചത്- എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. മൂവായിരത്തോളം വരുന്ന മാൻകൂട്ടം ഒരുമിച്ച് റോഡ് മുറിച്ചു കടക്കുന്നതാണ് വിഡിയോയിൽ.

ഇട മുറിയാതെ അവർ ഓടിച്ചാടി റോഡ് മുറിച്ചു കടക്കുകയാണ്. പ്രത്യേകതരത്തിലുള്ള കറുത്ത നിറമുള്ള മാനുകളായ ഇവ പ്രത്യേക സംരക്ഷണം ആവശ്യമുള്ള വന്യ മൃഗങ്ങളുടെ പട്ടികയിലാണ്. 1972ലെ നിയമം അനുസരിച്ച് ഇവയെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്.

 

 


വാർത്തകൾ

Sign up for Newsletter



top