16
September 2021 - 11:45 pm IST

Download Our Mobile App

Flash News
Archives

Updates

Godrej, Onam 2021

ദിവസവും ഒരു ലക്ഷം രൂപവരെ സ്വർണമോ ഡയമണ്ടോ വിജയിക്കാനുള്ള അവസരവുമായി ഗോദ്‌റെജ്‌ അപ്ലയൻസിൻ്റെ 24 കാരറ്റ് ഓണാഘോഷം

Published:29 July 2021

ഗോദ്‌റെജ് ഉപഭോക്താക്കള്‍ക്ക് ദിവസേന ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണമോ ഡയമണ്ടോ ബമ്പര്‍ സമ്മാനമായി ലഭിക്കാനുള്ള അവസരമാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്.

കൊച്ചി: ഓണത്തോടനുബന്ധിച്ച് രാജ്യത്തെ മുന്‍നിര ഹോം അപ്ലയന്‍സസ് നിര്‍മാതാക്കളായ ഗോദ്‌റെജ് അപ്ലയന്‍സസ് 24 കാരറ്റ് ഓണാഘോഷ പദ്ധതി പ്രഖ്യാപിച്ചു. ഗോദ്‌റെജ് ഉപഭോക്താക്കള്‍ക്ക് ദിവസേന ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണമോ ഡയമണ്ടോ ബമ്പര്‍ സമ്മാനമായി ലഭിക്കാനുള്ള അവസരമാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്. ഇതിനു പുറമെ ആകര്‍ഷകമായ വായ്പാ പദ്ധതികള്‍, ദീര്‍ഘിപ്പിച്ച വാറണ്ടി, ആറായിരം രൂപ വരെയുള്ള ക്യാഷ് ബാക്ക് തുടങ്ങിയവയും അവതരിപ്പിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് സ്പര്‍ശന രഹിത സംവിധാനമാണ് സ്വര്‍ണമോ ഡയമണ്ടോ സമ്മാനമായി നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 992384 5544 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കുന്ന രീതിയാണ് ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുത്ത ബാങ്കിങ് പങ്കാളികളുമായി ചേര്‍ന്ന് ഗോദ്‌റെജ് ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ആറായിരം രൂപ വരെ ക്യാഷ് ബാക്കും ഓണം ആനുകൂല്യങ്ങളുടെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്. ഇഎംഐയില്‍ 0% പലിശയും എല്ലാ പ്രമുഖ ക്രെഡിറ്റ് കാര്‍ഡുകളിലും/ഡെബിറ്റ് കാര്‍ഡുകളില്‍ 0 ഡൗണ്‍ പേയ്മെന്റും ഉള്ള ഈസി ഇഎംഐ ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. തെരഞ്ഞെടുത്ത മോഡലുകളില്‍ 12 മാസം, പത്തു മാസം, എട്ടു മാസം എന്നിങ്ങനെയുള്ള തിരിച്ചടവു കാലാവധികള്‍ തെരഞ്ഞെടുക്കാനുള്ള അവസരത്തോടു കൂടിയ ആകര്‍ഷകമായ വായ്പാ പദ്ധതിയും ഉപഭോക്താക്കളുടെ സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തും.

കോവിഡ് വാക്‌സിനുകള്‍ കൃത്യമായ താപനിലയില്‍ സംരക്ഷിച്ച് ഗോദ്‌റെഡ് അപ്ലയന്‍സസ് കോവിഡ് വാക്‌സിനേഷന്‍ യത്‌നത്തില്‍ സജീവ പങ്കാളികളായിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പിന്തുണ നല്‍കും വിധം ആറു മാസത്തെ അധിക സൗജന്യ വാറണ്ടിയും ഗോദ്‌റെജ് ഈ മാസം അവതരിപ്പിച്ചിട്ടുണ്ട്. ഏതു രീതിയില്‍ വാങ്ങുന്ന ഉപഭോക്താവിനും ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ടെങ്കില്‍ ഇതു ലഭിക്കും. കേരളത്തിലെ ഉപഭോക്താക്കള്‍ക്കും ഇതു തുടരും.

കേരളത്തിലെ മുന്‍നിര എയര്‍ കണ്ടീഷണര്‍ ബ്രാന്‍ഡുകളിലൊന്നാണ് ഗോദ്‌റെജ് അപ്ലയന്‍സസ്. ഈ സ്ഥാനം കൂടുതല്‍ ശക്തമാക്കാന്‍ അഞ്ചു വര്‍ഷത്തെ ദീര്‍ഘിപ്പിച്ച വാറണ്ടിക്കു പുറമെ 399 രൂപ + ജിഎസ്ടി മുതല്‍ എന്ന നാമമാത്രമായ നിരക്കില്‍ എല്ലാ ഗോദ്‌റെജ് എയര്‍ കണ്ടീഷണറുകളും ഇന്‍സ്റ്റാള്‍ ചെയ്യും.

ഗോദ്‌റെജിന്റെ ഏതു മൈക്രോ വെവ് അവണ്‍ വാങ്ങിയാലും അതോടൊപ്പം സൗജന്യ ഗ്ലാസ് ബൗള്‍ സെറ്റ് ലഭിക്കും.

വിവിധ വിഭാഗങ്ങളിലുള്ള ഉല്‍പന്നങ്ങളുടെ ശക്തമായ നിരയോടു കൂടി ഈ ഓണക്കാലത്ത് ഇരട്ട അക്ക വളര്‍ച്ചയാണ് ഗോദ്‌റെജ് ലക്ഷ്യമിടുന്നത്. കേരളത്തിനു പ്രത്യേകമായി ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 20 വരെയാവും ഓണം ആനുകൂല്യങ്ങള്‍ ലഭ്യമാകുക.

കേരളം തങ്ങള്‍ക്ക് തന്ത്ര പ്രാധാന്യമുള്ള വിപണിയാണെന്നും ഇവിടെയുള്ള ഉപഭോക്താക്കളുടെ പിന്തുണ എന്നും ലഭിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ചു പ്രതികരിച്ച ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്തി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ എപ്പോഴത്തേയും ആവശ്യങ്ങള്‍ തങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും ഇപ്പോഴത്തെ മഹാമാരിക്കാലത്ത് അതു കൂടുതല്‍ പ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പരീക്ഷണ കാലത്ത് ഉപഭോക്താക്കള്‍ക്ക് ആരോഗ്യം, വൃത്തി, സൗകര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പിന്തുണ നല്‍കാന്‍ തങ്ങള്‍ വിവിധ സാങ്കേതികവിദ്യകളും പുതുമകളും പ്രയോജനപ്പെടുത്തുകയാണ്. അണുനശീകരണ വാഷിങ് മെഷ്യന്‍, അണു നശീകരണ എസി, സ്റ്റീം വാഷ്, അണു നശീകരണ യുവി ഇയോണ്‍ സാങ്കേതികവിദ്യയോടു കൂടിയ സൗകര്യപ്രദമായ ഡിഷിവാഷറുകള്‍, ദീര്‍ഘിപ്പിച്ച കാലത്തേക്കു പുതുമ നല്‍കുന്ന റഫ്രജറേറ്ററുകള്‍ തുടങ്ങിയവ ഈ വര്‍ഷം ഓണക്കാലത്ത് തങ്ങള്‍ അവതരിപ്പിക്കുന്നവയില്‍ ഉള്‍പ്പെടും എന്നും അദ്ദേഹം പറഞ്ഞു. എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും കൈക്കൊള്ളാന്‍ സര്‍വീസ് ജീവനക്കാരേയും സ്റ്റോര്‍ പ്രമോട്ടര്‍മാരേയും പരിശീലിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സവിശേഷമായ ഓണം കാഴ്ച വെക്കുക എന്നത് തങ്ങളുടെ ലക്ഷ്യമാണെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് വില്‍പന വിഭാഗം ദേശീയ മേധാവി സഞ്ജീവ് ജെയിന്‍ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് തങ്ങളുടെ പുതിയ ഗോദ്‌റെജ് ഇയോണ്‍ ഡിഷ് വാഷറുകള്‍, ഇയോണ്‍ വാലൊര്‍, ഇയോള്‍ ആല്‍ഫ റഫ്രിജറേറ്ററുകള്‍, നാനോ കോട്ടഡ് ആന്റീ വൈറല്‍ ഫില്‍റ്ററേഷനോടു കൂടിയ 1 ടണ്‍ 5 സ്റ്റാര്‍ ഇന്‍വര്‍ട്ടര്‍ ഗോദ്‌റെജ് ഇയോണ്‍ ടി സീരീസ് എസി എന്നിവ അവതരിപ്പിക്കുന്നുണ്ട്. കേരളത്തില്‍ ആദ്യം അവതരിപ്പിക്കുന്ന ഈ എസി തുടര്‍ന്ന് ഇന്ത്യ മുഴുവന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾ

Sign up for Newslettertop