22
August 2019 - 11:04 am IST

Download Our Mobile App

Flash News
Archives

Mollywood

a-certificate-movies

ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ 'A' പടം വരുന്നു

Published:17 July 2018

നേരത്തെ അവതരണത്തിലെ പുതുമകൊണ്ടും ആകാംക്ഷയേറ്റുന്ന രംഗങ്ങളാലും ചിത്രത്തിന്‍റെ ടീസർ ശ്രദ്ധനേടിയിരുന്നു. 

കൊച്ചി: സിനിമ സ്വപ്നം കണ്ടുനടക്കുന്ന ഒരുകൂട്ടം പുതുമുഖങ്ങളെ കോർത്തിണക്കി നവാഗതനായ പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന 'ലില്ലി'ക്ക് എ സർട്ടിഫിക്കേറ്റോടെ പ്രദർശനാനുമതി. സിനിമയിലെ വയലൻസ് രംഗങ്ങൾ കൊണ്ടാണ് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയത്. ചിത്രം സെപ്റ്റംബർ ഏഴിനാണ് പ്രദർശനത്തിനെത്തുക. സംവിധായകൻ തന്നെയാണ് തിരക്കഥ.

മലയാളത്തിലെ പ്രമുഖ നിർമ്മാണ സ്ഥാപനമായ ഇ-4 എന്‍റർടെയ്ൻമെന്‍റിന്‍റെ പിന്തുണയിലാണ് സിനിമ പ്രദർശനത്തിന് തയ്യാറായിരിക്കുന്നത്. നേരത്തെ അവതരണത്തിലെ പുതുമകൊണ്ടും ആകാംക്ഷയേറ്റുന്ന രംഗങ്ങളാലും ചിത്രത്തിന്‍റെ ടീസർ ശ്രദ്ധനേടിയിരുന്നു. 

സംവിധായകൻ ഉൾപ്പടെ അഭിനയിക്കുന്നവരും ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരിൽ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. സംയുക്ത മേനോന്‍, ആര്യന്‍ മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങിയവരാണ് ‘ലില്ലി’യിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ശ്രീരാജ് രവീന്ദ്രനാണ് ക്യാമറ. എസ്ര, ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സുഷീന്‍ ശ്യാം ആണ് സംഗീതം. എഡിറ്റിങ്: അപ്പു ഭട്ടതിരി.


വാർത്തകൾ

Sign up for Newsletter



top