ISL-2018-219
10
December 2018 - 6:25 pm IST
Flash News
Archives

Gulf

സൗദിയിൽ മലയാളി വിദ്യാർത്ഥിനി നീന്തൽകുളത്തിൽ മുങ്ങിമരിച്ചു

Published:18 March 2018

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളിയായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു. ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ കോഴിക്കോട് കളരാന്തിരി സ്വദേശി അബ്ദുല്‍ ലത്തീഫിന്‍റെ മകള്‍ ഫിദ (14) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ജിദ്ദയില്‍ കെ.എം.സി.സി കൊടുവള്ളി മണ്ഡലത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തിനിടെയായിരുന്നു സംഭവം. വിശ്രമ കേന്ദ്രത്തിലെ നീന്തല്‍കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ജിദ്ദ അൽമവാരിദ് ഇന്‍റർനാഷണൽ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു ഫിദ.

 


വാർത്തകൾ

Sign up for Newsletter



top