19
September 2021 - 7:54 pm IST

Download Our Mobile App

Offbeat

prathibha.jpg

രാഷ്ട്രീയത്തിൽ മാത്രമല്ല പാട്ടിലുമുണ്ട് എംഎൽഎയ്ക്ക് പിടി; യു.പ്രതിഭയുടെ ഗാനം ഹിറ്റ്

Published:12 August 2021

നിയമസഭയിലെ ഒരു ചടങ്ങിനിടെ വസീഗര പാടി സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് അഡ്വ. യു. പ്രതിഭ എംഎല്‍എ.

മിന്നലെ എന്ന സിനിമ റിലീസ് ചെയ്തിട്ട് വർഷങ്ങളായെങ്കിലും ചിത്രത്തിലെ വസീഗര എന്ന ഗാനത്തിന് ഇപ്പോഴും ആരാധകരേറെയാണ്. ഇപ്പോൾ വീണ്ടും ഈ പാട്ട് സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരിക്കുകയാണ്. എന്നാൽ ഇത്തവണ പാട്ടിനേക്കാൾ ഏറെ ശ്രദ്ധനേടിയിരിക്കുന്നത് ഗാനം ആലപിച്ച വ്യക്തിയാണ്.

നിയമസഭയിലെ ഒരു ചടങ്ങിനിടെ വസീഗര പാടി സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് അഡ്വ. യു. പ്രതിഭ എംഎല്‍എ. താന്‍ പാട്ട് പാടുന്ന വിഡിയോ എംഎല്‍എ തന്നെയാണ് തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കു വെച്ചത്. എന്തായാലും മികച്ച പ്രതികരണമാണ് എംഎഎയുടെ പാട്ടിന് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഹാരിസ് ജയരാജ് ഈണമിട്ട ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് മാധവനും റീമാ സെന്നുമാണ്. ബോംബെ ജയശ്രീയാണ് ഗാനം ആലപിച്ചിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top