19
September 2021 - 7:22 pm IST

Download Our Mobile App

Flash News
Archives

Vaasthu

WhatsApp Image 2021-08-18 at 2.00.48 PM

വീട് പണിയുമ്പാള്‍ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍

Published:18 August 2021

ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീടുപണി എളുപ്പത്തില്‍ തീര്‍ക്കാം.

ഏതൊരു മനുഷ്യന്‍റെയും ജീവിത സ്വപ്‌നമാണ് സ്വന്തമായി ഒരു വീട്. അത് യാതാര്‍ത്യമാക്കുന്നതിലെക്കുള്ള യാത്രയിലാണ് എല്ലാവരും. വളരെ പ്രതീക്ഷയോടെ തുടങ്ങുന്ന വീടുപണി പാതിവഴിലെത്തി നില്‍ക്കുമ്പാള്‍ മിക്കവരും പറയാറുണ്ട് വീടു പണി കൈവിട്ടുപോയി അല്ലങ്കില്‍ പ്രതീക്ഷിച്ചപോലെ തീരുന്നില്ല, കോണ്‍ട്രാക്ടര്‍ പറ്റിച്ചു, കുറച്ചുടി വലുതാക്കാമായിരുന്നു എന്നോക്കെ. എന്നാല്‍ വീട് പണിയുമ്പാള്‍ ശ്രദ്ധിച്ചിരുക്കേണ്ട ആറ് കാര്യങ്ങളെ കുറിച്ച് പരിചയപ്പെടാം.

1, ഹോംവര്‍ക്ക് നടത്തണം

വീട് നിര്‍മ്മാണം എന്നത് ഒരുപാട് കാലമായി മനസ്സില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം നടപ്പാക്കുന്ന വലിയൊരു നിക്ഷേപ പദ്ധതിയാണ്. അതുകൊണ്ടുതന്നെ കൃത്യമായ കണക്കുകൂട്ടലിലൂടെ വേണം വീട് നിര്‍മാണം ആരംഭിക്കാന്‍. ഇത് വലിയൊരു കടക്കെണി ഉണ്ടാകാതിരിക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ കയ്യില്‍ വീടിനായി ചിലവഴിക്കാനുള്ള ബഡ്ജറ്റ്, വീടിന്‍റെ വലുപ്പം, മുറികള്‍, ഇൻറ്റീരിയര്‍ ഡിസൈന്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒരു മുന്‍ധാരണ നമുക്ക് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

2, കുടുംബത്തിലെ എല്ലാവരെയും പങ്കെടുപ്പിച്ചുള്ള ചർച്ച 

വീട് എന്നത് ഒരു കുടുംബത്തിലെ എല്ലാവരും ഇഷ്ടപ്പെടുന്ന സ്ഥലമായിരിക്കണം അതുകൊണ്ടുതന്നെ എല്ലാവരുടെയും ആശയങ്ങൾ പരിഗണിച്ചശേഷം വേണം വീടുപണി ആരംഭിക്കാൻ. ആശയങ്ങൾ പരസ്പരം ചർച്ച ചെയ്യുന്നതിലൂടെ പോരാ കുറവുകൾ മനസ്സിലാക്കാനും പ്രതിവിധികൾ എളുപ്പത്തിൽ കണ്ടെത്താനും സാധിക്കും. മനസ്സിലുള്ള ആശയങ്ങൾ മറന്നു പോകാതെ ഒരു ബുക്കിൽ കുറച്ചു വെക്കാനും ശ്രദ്ധിക്കണം.

3, ധന സമാഹാരം ഉറപ്പുവരുത്താം 

ഒരു വീട് പണി തുടങ്ങി അവസാനിക്കുന്നതുവരെ പല ഘട്ടങ്ങളിലായി നിരവധി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാൻ സാധ്യതയുണ്ട്. പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ട് മൂലം വീടുപണി പാതിവഴിയിൽ കാലങ്ങളോളം നിർത്തിവയ്ക്കുന്ന അവസ്ഥയുമുണ്ട് ഇത് ഒഴിവാക്കുന്നതിനായി വീടുപണി ആരംഭിക്കുന്നതിന് മുമ്പ് തന്നെ സാമ്പത്തിക മുന്നൊരുക്കം നടത്തുന്നത് നല്ലതാണ്. 

ഏതൊക്കെ വഴിയിൽ പണം സമാഹരിക്കാൻ കഴിയും, നിക്ഷേപങ്ങൾ, സ്വർണം ഏതെങ്കിലും വസ്തു വില്പന തുടങ്ങിയ കാര്യങ്ങളും ആവശ്യമെങ്കിൽ വീടുപണിയുടെ തുടക്കത്തിലെ ചിന്തിച്ചു വെക്കേണ്ടതും അനുയോജ്യമായ സമയത്ത് പണമാക്കി എടുക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ കണ്ടെത്തിവെക്കേണ്ടതും അത്യാവശ്യമാണ്.

ഹൗസിംഗ് ലോൺ ആവശ്യമായി വരുന്ന ഘട്ടത്തിൽ ചാടി കേറി എടുക്കാതെ ബാങ്കിന്‍റെ പലിശ നിരക്ക് തവണകൾ തിരിച്ചടയ്ക്കാനുള്ള മാർഗ്ഗങ്ങൾ തുടങ്ങിയവയെക്കുറിച്ചും പഠിച്ചിരിക്കുന്നത് നല്ലതാണ്.

4, എഞ്ചിനീയറുടെ തിരഞ്ഞെടുപ്പ്

നമ്മളുടെ മനസ്സിലുള്ള കാര്യങ്ങള്‍ യഥാക്രമം നടപ്പാക്കുന്ന ആളാണ് എഞ്ചിനീയര്‍. അതുകൊണ്ട് തന്നെ മികച്ച അനുഭവ ശേഷിയുള്ള എഞ്ചിനീയറെ ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ഡിസൈനിങ് കാഴ്ചപ്പാടുകളുള്ള ബഡ്ജറ്റ്ല്‍ ഒതുങ്ങുന്ന വ്യക്തി ആയിരിക്കണം. ഒരു എന്‍ജിനീയറെ തിരഞ്ഞെടുക്കുന്നതിനു മുന്‍പ് അവര്‍ ചെയ്തിട്ടുള്ള വീടുകള്‍ പരിശോധിക്കുകയും ഉടമകളുമായി അഭിപ്രായങ്ങള്‍ ചോദിച്ചറിയുകയും വേണം.

എഞ്ചിനീയറുടെ ഫീസ്, അതിന്‍റെ പേയ്‌മെന്‍റ ഘട്ടങ്ങള്‍, അവര്‍ നല്‍കുന്ന സേവനങ്ങള്‍, നിര്‍മാണ ഘട്ടങ്ങളില്‍ സൈറ്റില്‍ അവര്‍ എത്ര തവണ സന്ദര്‍ശിക്കും, എഗ്രിമെന്‍റെ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഡ്രോയിങ്ങ് തുടങ്ങും മുമ്പ് ചര്‍ച്ച ചെയ്യണം.

ഫോര്‍ പ്ലാന്‍, ത്രീഡി ഡ്രോയിങ്ങ്, സ്ട്രക്ച്ചറല്‍ ഡിസൈന്‍ ഡ്രോയിങ്ങ്, നിര്‍മാണ അനുമതി നേടിയെടുക്കാന്‍ വേണ്ട ഫയലുകള്‍, നിര്‍മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലേക്കുള്ള വിശദമായ വിവരങ്ങള്‍, ഇലക്ടിക്കല്‍, പ്ലംബിങ്ങ് ഡ്രോയിങ്ങുകള്‍, ഇന്റീരിയര്‍ ഡിസൈന്‍ ഡ്രോയിങ്ങുകള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ ഒരു വീട് പണിക്ക് ആവശ്യമാണ് ഇതില്‍ ഏതൊക്കെ സേവനങ്ങള്‍ ആണ് നമുക്ക് വേണ്ടത് എന്നും ഏതൊക്കെ സേവനങ്ങള്‍ എഞ്ചിനീയറില്‍ നിന്ന് ലഭിക്കും എന്നും കൃത്യമായി മനസിലാക്കിയിരിക്കണം.

5, തുടർച്ചയായി എൻജിനീയറുമായി  ചർച്ചകൾ നടത്തണം

വീട് നിർമ്മാണത്തിന്‍റെ പ്രാരംഭഘട്ടത്തിൽ തന്നെ നമ്മൾ കുടുംബാംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ഉയർന്നു വന്ന ആവശ്യങ്ങൾ  എൻജിനീയറെ ബോധ്യപ്പെടുത്തണം. നമ്മളുടെ ഇഷ്ടത്തിനനുസരിച്ച് വേണം എൻജിനീയർ രൂപരേഖകൾ തയ്യാറാക്കാൻ. വീടിനെ കുറിച്ചും കുടുംബത്തിന്‍റെ ആവശ്യത്തെക്കുറിച്ചും എൻജിനീയറെ കൃത്യമായ ബോധ്യപ്പെടുത്തണം.  

വീടുപണിയുടെ പ്രാരംഭഘട്ടത്തിൽ തന്നെ നമ്മുടെ കയ്യിലെ ബഡ്ജറ്റിനെ കുറിച്ചും എൻജിനീയറുമായി  സംസാരിക്കണം. വീടിന്‍റെ ഓരോ ഘട്ടത്തിലും  നടത്തുന്ന മാറ്റങ്ങളെക്കുറിച്ചും നിർമ്മാണ രീതികളെക്കുറിച്ചും തുടർച്ചയായി എൻജിനീയറുംമായി ചർച്ചകൾ നടത്തണം.

6, കോൺട്രാക്ടറെ തിരഞ്ഞെടുക്കണം. 

എഞ്ചിനീയറെ തിരഞ്ഞെടുത്തത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് വീടിന്‍റെ കോൺട്രാക്ടറെ തിരഞ്ഞെടുക്കുന്നത്. വീട് നിർമ്മാണത്തിനായി വിവിധ കോൺട്രാക്ടർമാരിൽ നിന്നും കൊട്ടേഷൻ സ്വീകരിക്കുകയും ഇതിൽ നല്ലത് എന്ന് തോന്നുന്നതും മുൻകാല നിർമ്മാണ അനുഭവങ്ങൾ ഉള്ളതുമായ കോൺട്രാക്ടറുമായി എഗ്രിമെന്‍റ സൈൻ ചെയ്യണം. 

എഗ്രിമെന്‍റിൽ കൃത്യവും വ്യക്തവുമായ ഉടമ്പടി ഉണ്ടായിരിക്കണം. വീട് നിർമ്മാണം മുന്നോട്ടു കൊണ്ടു പോകേണ്ടത് നിർമ്മാണത്തിന് ഉപയോഗിക്കുന്ന വിധം മെറ്റീരിയലുകൾ അവയുടെ ഗുണനിലവാരം ഓരോ ഘട്ടം പൂർത്തിയാകുമ്പോഴേക്കും എടുക്കുന്ന കാലാവധി പണമിടപാട് വ്യവസ്ഥകൾ എന്നിവയെല്ലാം കരാറിൽ ഉണ്ടായിരിക്കണം മെറ്റീരിയൽ കോൺട്രാക്ട്  ആണ് ലേബർ കോൺട്രാക്ട്  ആണോ എന്ന കാര്യം ആദ്യം തന്നെ തീരുമാനിക്കണം.

ഈ ആറു കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീടുപണി സുഖമമായി നടത്താൻ സാധിക്കും.


വാർത്തകൾ

Sign up for Newslettertop