19
September 2021 - 7:03 pm IST

Download Our Mobile App

Flash News
Archives

Hollywood

sean-lock-2-LST223421

ബ്രിട്ടീഷ് ഹാസ്യനടന്‍ സീന്‍ ലോക്ക് അര്‍ബുദം ബാധിച്ച് മരിച്ചു

Published:18 August 2021

കാന്‍സര്‍ ബാധിതനായ ശേഷം കുടുംബത്തോടൊപ്പം ചികിത്സയിലായിരുന്ന സീന്‍ ഇന്ന് രാവിലെ ആണ്  ആന്തരിച്ചതെന്ന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അറിയിക്കുകയായിരുന്നു

ബ്രിട്ടീഷ് ഹാസ്യനടന്‍ സീന്‍ ലോക്ക് അര്‍ബുദം ബാധിച്ച് മരിച്ചു.58 വയസ്സായിരുന്നു.ഒരു സ്റ്റാന്‍ഡ്-അപ്പ് ഹാസ്യനടനായി തന്റെ കോമഡി ജീവിതം ആരംഭിച്ച സീന്‍ 2000 ല്‍ മികച്ച തത്സമയ കോമിക് വിഭാഗത്തില്‍ ബ്രിട്ടീഷ് കോമഡി അവാര്‍ഡ് നേടി,  കൂടാതെ പെരിയര്‍ കോമഡി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

സ്റ്റാന്‍ഡ് അപ്പ് കോമേഡിയനായിരുന്ന സീന്‍ , ചാനല്‍ 4  ന്റെ കോമഡി പ്രോഗ്രാം 8 ഔട്ട് ഓഫ് 10 കാറ്റ്‌സ് എന്ന പ്രോഗ്രാമിലൂടെ വളരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ഒരേസമയം ടിവി ചാനലുകളിലും റേഡിയോകളിലും പ്രത്യക്ഷപ്പെടാറുള്ള സീന്‍ ബ്രിട്ടീഷ് കാണികള്‍ക്കിടയില്‍ സുപരിചിതനാണ്.

കാന്‍സര്‍ ബാധിതനായ ശേഷം കുടുംബത്തോടൊപ്പം ചികിത്സയിലായിരുന്ന സീന്‍ ഇന്ന് രാവിലെ ആണ്  ആന്തരിച്ചതെന്ന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അറിയിക്കുകയായിരുന്നു.


വാർത്തകൾ

Sign up for Newsletter



top