19
September 2021 - 6:38 pm IST

Download Our Mobile App

Flash News
Archives

Offbeat

photography day
അനന്ദു മമ്പള്ളി പകര്‍ത്തിയ ചിത്രം

ഒറ്റ ക്ലിക്കില്‍ ഒരുപാട് കാര്യങ്ങള്‍

Published:19 August 2021

# അമല്‍ പ്രസാദ്‌

ഒരു ഫോട്ടൊ എടുക്കാൻ മണിക്കുറുകള്‍ നീണ്ടുനിന്ന കാലത്തുനിന്നും സെക്കന്‍ഡുകള്‍ കൊണ്ട് നൂറുകണക്കിന് ചിത്രങ്ങളെടുക്കുന്ന കാലത്തേക്ക് മനുഷ്യനും ശാസ്ത്രവും വളര്‍ന്നിരിക്കുന്നു.

ഓഗസ്റ്റ് 19 ഇന്ന് ലോക ഫോട്ടൊഗ്രഫി ദിനം. ഒരു ഫോട്ടൊ എടുക്കാൻ മണിക്കുറുകള്‍ നീണ്ടുനിന്ന കാലത്തുനിന്നും സെക്കന്‍ഡുകള്‍ കൊണ്ട് നൂറുകണക്കിന് ചിത്രങ്ങളെടുക്കുന്ന കാലത്തേക്ക് മനുഷ്യനും ശാസ്ത്രവും വളര്‍ന്നിരിക്കുന്നു. കഴിഞ്ഞുപോയ ഓരോ സെക്കന്‍ഡുകളും ഫോട്ടൊഗ്രഫിയിലെ പുത്തന്‍ കണ്ടുപിടുത്തത്തെക്കുറിച്ചുള്ള കണ്ടെത്തലുകളിലായിരുന്നു ലോകം. 

അനന്ദു മമ്പള്ളി പകര്‍ത്തിയ ചിത്രം

1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവണ്‍മെന്‍റ് ലോകത്തിന് ഫോട്ടൊഗ്രഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടൊഗ്രഫി സമര്‍പ്പിച്ചതിന്‍റെ ഓര്‍മ്മ ദിനമായാണ് എല്ലാ വര്‍ഷവും ഈ ദിനം ലോക ഫോട്ടൊഗ്രഫി ദിനമായി ആചരിക്കുന്നത്. ഫ്രഞ്ചുകാരയ ലൂയി ടെഗ്വരെയാണ് ഫോട്ടൊഗ്രഫിയുടെ പിതാവായി കണക്കാക്കുന്നത്. 

മനുഷ്യജീവിതത്തിലെ ആയിരക്കണക്കിന് സെക്കന്‍ഡുകളില്‍ ഒന്ന് നിശ്ചലമാക്കി പിന്നീടുള്ള ജിവിതകാലം മുഴുവന്‍ അതിന്‍റെ ഓര്‍മ്മകള്‍ ആസ്വദിക്കുക ഇതാണ് ഓരോ ഫോട്ടൊയുടെയും കാതല്‍, എത്ര സുന്ദരമായ രീതികള്‍... സന്തോഷവും, സങ്കടവും, കണ്ണീരും പുഞ്ചിരികളും, കുടിച്ചേരലുകളും, വേര്‍പിരിയലും, ലോകത്തെ സര്‍വ്വ നിമിഷങ്ങളും ഒരു ഒറ്റ ക്ലിക്കില്‍ പകര്‍ത്തുക പക്ഷേ പകര്‍ത്താന്‍ കഴിയാത്ത എത്രയോ നിമിഷങ്ങള്‍ നമ്മള്‍ കണ്ണുകള്‍ കൊണ്ട് മാത്രം ആസ്വദിച്ചിട്ടുണ്ട്. അത് അങ്ങനെയാണ് എല്ലാ നിമിഷങ്ങളും ക്യാമറകള്‍ക്ക് ഒപ്പിയെടുക്കാൻ സാധിക്കില്ല. 

അനന്ദു മമ്പള്ളി പകര്‍ത്തിയ ചിത്രം

ഇന്ന് ലോകത്തിന്‍റെ ഏതു കോണില്‍ നടക്കുന്ന ചെറു ചലനങ്ങള്‍ പോലും വീട്ടിലെ ടിവി സ്‌ക്രീനില്‍ തത്സമയം കാണാന്‍ കഴിയുന്ന തലം വരെ ഫോട്ടൊഗ്രാഫി വളര്‍ന്നിരിക്കുന്നു. ലൂയി ടെഗ്വ ലാകത്തിന് ഫോട്ടൊഗ്രഫി പരിചയപ്പെടുത്തുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന അരിസ്റ്റോട്ടില്‍ ഈ വിദ്യയെപ്പറ്റി പറഞ്ഞിട്ടുണ്ടത്രേ. ഒരു ഇരുട്ട് മുറിയിലേക്ക് ചെറിയൊരു സുഷിരത്തിലൂടെ കടത്തിവിടുന്ന സൂര്യകിരണങ്ങള്‍ മുറിയുടെ പ്രതലത്തില്‍ തലകീഴായ ചിത്രങ്ങള്‍ ഉണ്ടാക്കുന്നു എന്ന പ്രതിഭാസമാണ് അന്ന് അരിസ്റ്റോട്ടിൽ ലോകത്തിനു പറഞ്ഞു കൊടുത്തത്. ലോകത്ത് ആദ്യത്തെ പിന്‍ഹോള്‍ ക്യാമറയായ ക്യാമറ ഒബ്‌സ്‌ക്യുരയുടെ പിറവിക്കു പിന്നിലും ഈ തത്ത്വമായിരുന്നു ഉപയോഗിച്ചിരുന്നത്.

അങ്ങനെ എത്രയേ കണ്ടുപിടുത്തങ്ങള്‍ക്ക് ഒടുവിലാണ് നാം ഇന്ന് കാണുന്ന ഈ സാങ്കേതികതയില്‍ എത്തിയിരിക്കുന്നത്. പലപ്പോഴും ഒറ്റ ക്ലിക്കിലൂടെ ഒരുപാട് കാര്യങ്ങളാണ് ഓരോ ഫോട്ടൊയും നമ്മോട് പറയുന്നത്.


വാർത്തകൾ

Sign up for Newsletter



top