Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2021 - 1:57 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Tradition

onam

ഓണത്തപ്പനെ വരവേൽക്കാനൊരുങ്ങി മലയാളികൾ; ആരാണീ ഓണത്തപ്പൻ

Published:19 August 2021

അത്തം മുതൽ പത്ത് ദിവസം മുറ്റത്ത് പൂക്കളമൊരുക്കി ഓണത്തപ്പന്‍റെ വരവിനായി കാത്തിരിക്കുകയാണ് ഓരോരുത്തരും. ആരാണ് ഈ ഓണത്തപ്പൻ ? വീടുകളിൽ മണ്ണുകുഴച്ചുണ്ടാക്കിയെടുക്കുന്ന രൂപം ഓണപൂക്കളത്തിന് ഒപ്പം വെക്കാറുണ്ട്. ഇത് ഓണത്തപ്പനാണ് എന്നാണ് സങ്കൽപം.

ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. അത്തം മുതൽ പത്ത് ദിവസം മുറ്റത്ത് പൂക്കളമൊരുക്കി ഓണത്തപ്പന്‍റെ വരവിനായി കാത്തിരിക്കുകയാണ് ഓരോരുത്തരും. ആരാണ് ഈ ഓണത്തപ്പൻ ? വീടുകളിൽ മണ്ണുകുഴച്ചുണ്ടാക്കിയെടുക്കുന്ന രൂപം ഓണപൂക്കളത്തിന് ഒപ്പം വെക്കാറുണ്ട്. ഇത് ഓണത്തപ്പനാണ് എന്നാണ് സങ്കൽപം. നിരവധി ഐതിഹ്യങ്ങളും കഥകളുമാണ് ഓണത്തപ്പനെ ചുറ്റിപറ്റിയുള്ളത്. 
ഓണത്തപ്പന്‍റെ മറ്റൊരു പേരാണ് തൃക്കാക്കരയപ്പൻ. ഈ തൃക്കാക്കരയപ്പൻ വാമനൻ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ മാവേലി ആണെന്നാണ് ചിലരുടെ വിശ്വാസം.

എന്നാൽ ഇത് പാതാളത്തിലേക്ക് മാവേലിയെ ചവിട്ടിതാഴ്ത്തിയ വാമനനാണെന്ന്‌ മറ്റൊരു കൂട്ടർ പറയുന്നത്. എന്നാൽ ഇതൊന്നുമല്ല തൃക്കാക്കര അമ്പലത്തിൽ ഉത്സവത്തിന് പോകാൻ കഴിയാത്തവർ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കണമെന്നും ആഘോഷങ്ങൾ നടത്തണമെന്നു കേരള ചക്രവര്‍ത്തിയായ പെരുമാള്‍ കല്പിച്ചതിനെ തുടർന്നാണ് ഈ ആചാരം നിലവിൽ വന്നതെന്നുമാണ് മറ്റൊരു ഐതിഹ്യം. തൃക്കാക്കരയപ്പനൊപ്പം മഹാബലിയേയും കുടിയിരുത്തുന്നവരുണ്ട്. മുത്തശിയമ്മ, കുട്ടിപട്ടർ, അമ്മി, ആട്ടുകല്ല് തുടങ്ങിയവർക്ക് ഒപ്പമാണ് മഹാബലിയെ കുടിയിരുത്തുന്നത്. മഹാബലിയെ തിരുവോണം നാളിലാണ് കുടിയിരുത്തുന്നത്. ഉത്രാട നാളിലാണ് തൃക്കാക്കരയപ്പനെ വീട്ടുമുറ്റത്ത് കുടിവെക്കുക. കളിമണ്ണ് കൊണ്ടാണ് സാധാരണയായി തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. 5 തൃക്കാക്കരയപ്പൻമാരെയാണ് സാധാരണയായി കുടിവെക്കുന്നത്.

ഉത്രാട ദിവസം നാക്കിലയിൽ വേണം ഓണത്തപ്പനെ കുടിയിരുത്താൻ എന്നാണ് വിശ്വാസം. നടുവിൽ ഒരു വലിയ ഓണത്തപ്പനെയും ഇരുഭാഗത്തുമായി രണ്ട കുഞ്ഞ് ഓണത്തപ്പൻമാരെയും കുടിയിരുത്തും. കൂടാതെ ഓണത്തപ്പന് അരിമാവ് കൊണ്ട് കൃഷ്ണ കിരീടം ഒരുക്കും. പിന്നെ  തുമ്പ, ചെമ്പരത്തി, ചെണ്ടുമല്ലി എന്നിവ കൊണ്ട് അലങ്കരിക്കും. ഓണത്തിന് തുമ്പ പൂവും പ്രധാനം ആണേ.

ഇതുകൂടാതെ ഓണത്തപ്പനൊപ്പം ചെമ്പരത്തി പൂവ് ഈർക്കിലിയിൽ കുത്തിവെക്കാറുമുണ്ട്. ശര്‍ക്കരയും പഴവും തേങ്ങയും ചേർത്തുണ്ടാക്കിയ അട നേദിക്കുന്നതാണ് തൃക്കാക്കരയപ്പന് പ്രിയം എന്നാണ് വിശ്വാസം. ചിലർ അടയിൽ ശർക്കര ചേർക്കാതെ പഞ്ചസാര ചേർത്ത് പൂവടയും നേദിക്കും. ഒന്നാം ഓണം മുതൽ അഞ്ചാം ഓണം വരെ ഓണത്തപ്പനെ പൂജിക്കാറുണ്ട്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top