Subpage Banner
Subpage Banner
17
November 2018 - 1:34 am IST
Flash News
Archives

Decor

wooden-floor

ട്രെൻഡായി തടി ഫ്ലോറുകൾ

Published:18 July 2018

തറയിൽ തടി കൊണ്ടുള്ള ഫ്ലോറിങ് ചെയ്യുന്നത് വെറുതേ ഒരു ഭംഗിക്കുവേണ്ടി മാത്രമല്ല. വീട്ടിലുള്ളവരുടെ ആരോഗ്യത്തിന് കൂടി വേണ്ടിയാണ്. കാലിൽ തണുപ്പ് കയറുന്നതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒന്നും തടികൊണ്ടുള്ള ഫ്ലോറിൽ ഉണ്ടാകുകയില്ല . പ്രധാനമായും തടി ഫ്ലോറിങ് രണ്ടു തരത്തിലാണുള്ളത്.നാച്ചുറൽ, ആർട്ടിഫിഷ്യൽ എന്നിങ്ങനെ. 

വീടിനുള്ളിൽ എത്ര മറ്റ് അലങ്കാര വസ്തുക്കൾ ഉണ്ടെങ്കിലും  തടികൊണ്ടുള്ള നിർമിതികളുടെ ആഢ്യത്വം ഒന്നു വേറെ തന്നെയാണ്. മാത്രമല്ല തടികൊണ്ടുള്ള നിർമിതികൾ എന്നും മലയാളികൾക്ക് ഗൃഹാതുരത്വമുണർത്തുന്ന ഒന്നു കൂടിയാണ്. മുൻപ് ഇന്‍റീരിയറിങിനാണ് തടി ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാൽ ഇന്ന് ഫ്ലോറിങ്ങിലും തടി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.  

തറയിൽ തടി കൊണ്ടുള്ള ഫ്ലോറിങ് ചെയ്യുന്നത് വെറുതേ ഒരു ഭംഗിക്കുവേണ്ടി മാത്രമല്ല. വീട്ടിലുള്ളവരുടെ ആരോഗ്യത്തിന് കൂടി വേണ്ടിയാണ്. കാലിൽ തണുപ്പ് കയറുന്നതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒന്നും തടികൊണ്ടുള്ള ഫ്ലോറിൽ ഉണ്ടാകുകയില്ല . പ്രധാനമായും തടി ഫ്ലോറിങ് രണ്ടു തരത്തിലാണുള്ളത്.നാച്ചുറൽ, ആർട്ടിഫിഷ്യൽ എന്നിങ്ങനെ. 

 തടി ഫ്ലോറിങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

* കാലാവസ്ഥ മാറ്റങ്ങൾക്കനുസരിച്ച് ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്ന തടികൾ ഫ്ലോറിങ്ങിന് യോജിക്കില്ല. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യം തേക്കാണ്. 
* തെങ്ങ്, പന മുതലായവയും ഫ്ലോറിങ്ങിന് നല്ലതാണ്. കാലാവസ്ഥയ്ക്കനുസരിച്ച് ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്ന  മഹാഗണി പോലെയുള്ള തടികൾ ഉപയോഗിക്കരുത്. 
* ജലാംശം തീരെയില്ലാത്ത തടി വേണം ഫ്ലോറിങ്ങിനായി തെരഞ്ഞെടുക്കുവാൻ.
* കാലാവസ്ഥ മാറ്റങ്ങൾക്കനുസരിച്ച് തടിക്ക് വരുന്ന വ്യത്യാസങ്ങൾ മനസിലാക്കി  തറ ഭിത്തിയോട് ചേരുന്ന ഭാഗത്ത് അൽപം ഗ്യാപ് ഇടണം.  തടി ഉയർന്നു വരാതിരിക്കുവാനാണ് ഇത്. ഈ ഗ്യാപ് നൽകിയില്ലെങ്കിൽ തടി വികസിക്കുമ്പോൾ ഭിത്തികൾ ഇവയെ ഞെരുക്കും. 
* തടി ഫ്ലോറിങ് ചെയ്യുമ്പോൾ അധികം വെള്ളം വീഴാതിരിക്കുവാൻ ശ്രദ്ധിക്കണം. വെള്ളം വലിച്ചെടുത്താൽ വുഡ് ഫ്ലോളിറിങ് മെറ്റീരിയൽ വികസിക്കും. 
* വെള്ളത്തിൽ മുക്കി നന്നായി പിഴിഞ്ഞെടുത്ത തുണി കൊണ്ട് വേണം തുടയ്ക്കാൻ. എല്ലാ ദിവസവും സോപ്പുപയോഗിക്കാതെ തറ തുടച്ചു വൃത്തിയാക്കാം.

* നേരിട്ട് വെള്ളം വീഴുന്നയിടത്തും, ജലാംശം എപ്പോഴും എത്തുന്ന വരാന്ത,സിറ്റൗട്ട്, കോർട്‌യാർഡിന്‍റെ വശങ്ങൾ എന്നീ ഭാഗങ്ങളിൽ തടിയുപയോഗിക്കുന്നത് ഉത്തമമല്ല. 
* അഞ്ചോ ആറോ വർഷം കൂടുമ്പോൾ നാച്ചുറൽ വുഡൻ ഫ്ലോർ പോളിഷ് ചെയ്ത് ഭംഗി കൂട്ടണം. 
* ഫ്ലോറിൽ തടി ഉപയോഗിക്കുന്നതിന് മുൻപ് തന്നെ ചിതലിനെ തുരത്തുവാനുള്ള വഴികൾ കൂടി നോക്കണം.

മഴക്കാലമായാൽ തടിയ്ക്ക് കേടുപാടുകൾ സംഭവിക്കുമോ, ഭംഗിയ്ക്ക് കോട്ടം തട്ടുമോ എന്ന പേടിയൊന്നും വേണ്ട. അന്തരീക്ഷത്തിൽ ജലാംശം കൂടുതലായിരിക്കുമെങ്കിലും ഈ ജലാംശം തടിക്ക് ദോഷമുണ്ടാക്കില്ല. വെള്ളം തങ്ങി നിൽക്കാതെയിരുന്നാൽ മതി. 
 


വാർത്തകൾ

Sign up for Newsletter



top