19
September 2021 - 7:43 pm IST

Download Our Mobile App

Flash News
Archives

Fitness

iPhone_main

സ്മാര്‍ട്‌ഫോണ്‍: വേദനയും വ്യായാമപരിഹാരങ്ങളും

Published:24 August 2021

പല പഠനങ്ങളും കാണിക്കുന്നത് ഒരുപാട് ഭാരം കുറഞ്ഞ മോഡലുകളാണ് നല്ലതെന്നാണ്. 130 മുതല്‍ 160 ഗ്രാം വരെയുള്ള ഫോണുകളാണ് ഉത്തമം. 130 ല്‍ താഴെ ഭാരമുള്ളവ കയ്യില്‍ പിടിച്ചു ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് കയ്യുടെയും വിരലുകളുടെയും ആയാസം കുറയ്ക്കാന്‍ വ്യായാമങ്ങള്‍ ശീലിക്കാം.

നിങ്ങളുടെ കയ്യിലെ സ്മാര്‍ട്‌ഫോണിന്റെ തൂക്കം എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? 130 ഗ്രാമിനും 200 ഗ്രാമിനുമിടയിലാണ് മിക്കവയുടെയും തൂക്കം. കവര്‍ കൂടിയാകുമ്പോള്‍ കാല്‍ കിലോ.യു ട്യൂബ് കാണുന്നതിന്റെയോ ചാറ്റ് ചെയ്യുന്നതിന്റെയോ രസത്തില്‍ ഈ കനം അറിയുന്നില്ലന്നേഉളളൂ. പക്ഷേ മടുപ്പില്ലെന്നു കരുതി പരിക്കുണ്ടാക്കാത്ത ശാസ്ത്രീയമായ ഉപയോഗരീതികള്‍ ശീലിക്കണം. 

പല പഠനങ്ങളും കാണിക്കുന്നത് ഒരുപാട് ഭാരം കുറഞ്ഞ മോഡലുകളാണ് നല്ലതെന്നാണ്. 130 മുതല്‍ 160 ഗ്രാം വരെയുള്ള ഫോണുകളാണ് ഉത്തമം. 130 ല്‍ താഴെ ഭാരമുള്ളവ കയ്യില്‍ പിടിച്ചു ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് കയ്യുടെയും വിരലുകളുടെയും ആയാസം കുറയ്ക്കാന്‍ ഈ വ്യായാമങ്ങള്‍ ശീലിക്കാം,

1. സ്‌പോഞ്ച് ബോള്‍ - ഒരു സ്‌മൈലി ബോള്‍ കയ്യില്‍ പിടിച്ചു ഞെരിക്കുക.

2. തള്ളവിരല്‍ മുമ്പോട്ടും പിറകോട്ടും സ്‌ട്രെച്ച് ചെയ്യുക. 

3. ഹാന്‍ഡ് ആന്‍ഡ് ഫോര്‍ ആം സ്‌ട്രെച്ച്- കൈവിരലുകള്‍ നിവര്‍ത്തി കൈപ്പത്തി മുന്നോട്ടും പിന്നോട്ടും സ്‌ട്രെച്ച് ചെയ്യുക. രണ്ടു കൈകളും കൊരുത്തു പിടിച്ചും സ്‌ട്രെച്ച് ചെയ്യാം.

4. റിസ്റ്റ് ബോട്ടില്‍ വ്യായാമം- ഒരു പെറ്റ് ബോട്ടിലില്‍ വെള്ളം നിറച്ചു പിടിച്ച് കൈക്കുഴ കറക്കാം. മേല്‍പ്പോട്ടും താഴോട്ടും വശങ്ങളിലേക്കും ചലിപ്പിക്കാം. കൈമുട്ട് മേശപ്പുറത്തു മറ്റോ താങ്ങി വേണം ചെയ്യാന്‍. 

5. ഒരു റബര്‍ ബാന്‍ഡ് വിരലുകള്‍ക്കു ചുറ്റുമിട്ട് വിരലുകള്‍ മടക്കുകയും നിവര്‍ത്തുകയും ചെയ്യുക. 


മൊബൈല്‍ ഉപയോഗം ശാസ്ത്രീയമായി

1.നില്‍പ്പിലും ഇരുപ്പിലും കിടപ്പിലും  ഫോണ്‍ ഉപയോഗിക്കുന്ന രീതി ആയാസം കുറഞ്ഞതാകണം.

2.ഫോണ്‍ പിടിച്ചിരിക്കുന്ന കൈമുട്ട് എവിടെയെങ്കിലും താങ്ങി വച്ച് മാത്രം ഉപയോഗിക്കുക.

3.ഇരിക്കുമ്പോള്‍ കസേരക്കയ്യിലോ മേശപ്പുറത്തോ താങ്ങി വയ്ക്കാം. 

4.കിടക്കുമ്പോള്‍ നെഞ്ചില്‍ ഒരു തലയിണ വച്ച് മുട്ട് അതിലൂന്നി ഉപയോഗിക്കാം. 

5.നില്‍ക്കുമ്പോള്‍ മറു കൈമുട്ട് 90 ഡിഗ്രി മടക്കി വയറിനു മുകളിലായി വച്ച് മുഷ്ടി ചുരുട്ടുക. ആ കൈത്തണ്ടയില്‍ ഫോണ്‍ പിടിച്ചിരിക്കുന്ന കൈമുട്ട് താങ്ങി കഴുത്തു കുനിയാത്ത വിധം ഉപയോഗിക്കാം. കൂനിയിരിക്കുമ്പോള്‍ കാല്‍ മുട്ടുകളില്‍ ഫോണ്‍ പിടിച്ചിരിക്കുന്ന കൈ താങ്ങി കഴുത്തു വളയാതെ ഇരിക്കാം. 

6.വിഡിയോ കാണുമ്പോള്‍ ഫോണ്‍ എവിടെയെങ്കിലും ഉറപ്പിച്ചു വച്ച് കാണുക.


വാർത്തകൾ

Sign up for Newsletter



top