19
September 2021 - 7:32 pm IST

Download Our Mobile App

Flash News
Archives

Troll

shashi-tharoor

ശരിക്കും ഞാനൊരു തേങ്ങ ഉടച്ചതാ, ഇപ്പോൾ ചായക്കട മുതൽ ക്രിക്കറ്റ് പിച്ച് വരെയായി; ചിത്രങ്ങളുമായി ശശി തരൂർ

Published:25 August 2021

അതിൽ അദ്ദേഹം ക്ഷേത്രത്തിൽ തേങ്ങയുടക്കുന്ന ഒരു ചിത്രവും പങ്കുവച്ചിരുന്നു. ഇപ്പോഴിത ആ ചിത്രം എഡിറ്റ് ചെയ്തു കൊണ്ടുള്ള മീമുകളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്.

ഇത്തവണത്തെ ഓണത്തിന് പെരിങ്ങോട്ടുകാവ് ക്ഷേത്രം സന്ദർശിക്കുന്ന ചിത്രങ്ങൾ ശശി തരൂർ എംപി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അതിൽ അദ്ദേഹം ക്ഷേത്രത്തിൽ തേങ്ങയുടക്കുന്ന ഒരു ചിത്രവും പങ്കുവച്ചിരുന്നു. ഇപ്പോഴിത ആ ചിത്രം എഡിറ്റ് ചെയ്തു കൊണ്ടുള്ള മീമുകളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഇപ്പോൾ തരൂർ തന്നെ തനിക്ക് ഇഷ്ടമായ ചില മീമുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. എതീയിസ്റ്റ് കൃഷ്ണ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ എഡിറ്റ് ചെയ്ത ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്.

തരൂർ ക്ഷേത്രത്തിൽ തേങ്ങയുടക്കുന്ന ചിത്രം

തരൂർ ഒരു ചായക്കടയിൽ ചായ അടിക്കുന്ന തരത്തിലും ഒരു സ്റ്റേജിൽ നൃത്തം ചെയ്യുന്ന തരത്തിലും മുതൽ ഗുസ്തി മത്സരത്തിൽ എതിരാളിയെ മർദ്ദിക്കുന്ന തരത്തിൽ വരെ തേങ്ങയുടക്കുന്ന ഫോട്ടൊയെ പുനരാവിഷ്കരിച്ചിട്ടുണ്ട്.

ഞാൻ ആചാരത്തിന്‍റെ ഭാഗമായി തേങ്ങ ഉടയ്ക്കുന്ന ചിത്രം ഉപയോഗിച്ചുള്ള കുറേ മീമുകൾ കാണുന്നുണ്ട്. ആരാണ് അവ വച്ച് ഇത്രയും ഭാവന ഉപയോഗിക്കുന്നത്, അവ പലപ്പോഴും നല്ല തമാശ നിറഞ്ഞവയാണ്. ഇവയിൽ എന്‍റെ പ്രിയപ്പെട്ട ചിലത് ഇവയാണ്- തരൂർ കുറിച്ചു.


വാർത്തകൾ

Sign up for Newsletter



top