19
September 2021 - 8:34 pm IST

Download Our Mobile App

Football

kbfc

അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ മഞ്ഞപ്പടക്ക് ഒപ്പം, കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപനം വന്നു

Published:28 August 2021

ഒരു വര്‍ഷത്തെ ലോണ്‍ കരാര്‍ ക്ലബില്‍ ഒപ്പുവെച്ചു. താരം ഉടന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേരും. ഇതിനകം ലൂണ, ഇനസ് സിപോവിച് എന്നീ സൈനിംഗുകള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം വിദേശ സൈനിംഗാണിത്.

കേരള ബ്ലാസ്റ്റേഴ്‌സ് അവസാനം തങ്ങളുടെ ഈ സമ്മറിലെ മൂന്നാം വിദേശ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര്‍ജന്റീന സ്‌ട്രൈക്കര്‍ ജോര്‍ഗെ പെരേര ഡിയസ് ആണ് കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്. താരം ഒരു വര്‍ഷത്തെ ലോണ്‍ കരാര്‍ ക്ലബില്‍ ഒപ്പുവെച്ചു. താരം ഉടന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേരും. ഇതിനകം ലൂണ, ഇനസ് സിപോവിച് എന്നീ സൈനിംഗുകള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം വിദേശ സൈനിംഗാണിത്.

അര്‍ജന്റീനന്‍ ക്ലബായ പ്ലാറ്റെന്‍സിന്റെ താരമായ പെരേര ഡയസിനെ ആദ്യം വിട്ടു നല്‍കാന്‍ ക്ലബ് തയ്യാറായിരുന്നില്ല. ഒരു മാസത്തോളം നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് താരത്തിനെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനായത്. ചിലി, ബൊളീവിയ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ താരം മുമ്പ് കളിച്ചിട്ടുണ്ട്.

ഏഷ്യയില്‍ മലേഷ്യന്‍ ക്ലബായ ജോഹര്‍ തസിമിനൊപ്പം നാലു വര്‍ഷത്തോളം കളിച്ചിരുന്നു. ജോഹറിനു വേണ്ടി ഒരു സീസണില്‍ 30 ഗോളുകള്‍ അടിച്ച് റെക്കോര്‍ഡിടാന്‍ പെരേരയ്ക്ക് ആയിരുന്നു.


വാർത്തകൾ

Sign up for Newsletter



top