Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2021 - 3:00 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Football

മാഞ്ചെസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തി റൊണാൾഡോ

Published:28 August 2021

പോർച്ചുഗലിന്‍റെ ലോക ഹീറോ കൂടിയായ റൊണാൾഡോ മാഞ്ചെസ്റ്റർ സിറ്റിയിലേക്കാണു പോകുന്നതെന്ന അഭ്യൂഹങ്ങൾ ‍ഇതിനിടെ പരക്കുകയും ചെയ്തു. അതെല്ലാം മിന്നും വേഗത്തിൽ നിഷ്ഫലമാക്കിയാണ് പഴയ തറവാട്ടിലേക്ക് മുപ്പത്താറുകാരൻ മാന്ത്രികന്‍റെ കടന്നുവരവ്.

മാഞ്ചെസ്റ്റർ: തന്നെ ആഗോള സൂപ്പർ സ്റ്റാറാക്കിയ മാഞ്ചെസ്റ്റർ യുണൈറ്റഡ് ക്ലബിൽ തിരിച്ചെത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുട്ബോളിനെ അമ്പരപ്പിച്ച അതിവേഗ നീക്കങ്ങളിലൂടെയാണ് പഴയ താവളത്തിലേക്ക് ഏറെ വൈകാരികമായ തിരിച്ചുവരവ്. ഇറ്റാലിയൻ ക്ലബ് യുവന്‍റസിൽ തുടർന്നു കളിക്കാൻ താത്പര്യമില്ലെന്ന് റൊണാൾഡോ അറിയിച്ചതു വ്യാഴാഴ്ചയായിരുന്നു. 

പോർച്ചുഗലിന്‍റെ ലോക ഹീറോ കൂടിയായ റൊണാൾഡോ മാഞ്ചെസ്റ്റർ സിറ്റിയിലേക്കാണു പോകുന്നതെന്ന അഭ്യൂഹങ്ങൾ ‍ഇതിനിടെ പരക്കുകയും ചെയ്തു. അതെല്ലാം മിന്നും വേഗത്തിൽ നിഷ്ഫലമാക്കിയാണ് പഴയ തറവാട്ടിലേക്ക് മുപ്പത്താറുകാരൻ മാന്ത്രികന്‍റെ കടന്നുവരവ്. ""വെൽക്കം ബാക്ക്, ക്രിസ്റ്റ്യാനോ''- യുണൈറ്റഡിന്‍റെ ട്വീറ്റ് ഇങ്ങനെയാണ്. അതുവന്ന് മിനിറ്റുകൾക്കുള്ളിൽ ആരാധകർ തള്ളിക്കയറി ക്ലബിന്‍റെ ഒഫിഷ്യൽ വെബ്സൈറ്റ് ക്രാഷായി.

2003ൽ സ്പോർട്ടിങ് ലിസ്ബണിൽ നിന്ന് ആദ്യമായി യുണൈറ്റഡിലെത്തിയ പതിനേഴുകാരൻ പയ്യനിൽ നിന്ന് എത്രയോ വളർന്നു കഴിഞ്ഞു ഇപ്പോഴത്തെ റൊണാൾഡോ. ഏതാനും ട്രിക്കുകളൊക്കെ അറിയാമെങ്കിലും ഒരു പൂർണ ഫുട്ബോൾ താരമായിരുന്നില്ല അന്നു റോണി. പിന്നീടുള്ള ആറുവർഷത്തിനിടെ 292 മത്സരങ്ങൾ, 118 ഗോളുകൾ... ലോകത്തെ ഏറ്റവും മിടുക്കരായ സ്ട്രൈക്കർമാരിലൊരാളായി റോണി വളർന്നത് യുണൈറ്റഡിലൂടെ. അഞ്ചുവർഷം ലോകത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ അവാർഡ് നേടിയ റൊണാൾഡോയുടെ അതിലെ ആദ്യ അവാർഡും ഈ ആറു വർഷത്തിനിടയിലായിരുന്നു. അക്കാലത്ത് റോണിക്കൊപ്പം കളിച്ചിരുന്ന ഒലെ ഗണ്ണർ സോൾസ്ജയറാണ് ഇപ്പോൾ യുണൈറ്റഡ് മാനെജർ. ആരാണു റോണിയെന്ന് അദ്ദേഹത്തിനു നന്നായറിയാം. ലോകത്തെ എക്കാലത്തെയും മികച്ച താരമാണ് റോണി- അദ്ദേഹം പറഞ്ഞു.

15 ദശലക്ഷം യൂറോ (17.7 ദശലക്ഷം ഡോളർ) ഫീസിലാണ് റൊണാൾഡോ യുണൈറ്റഡിൽ തിരിച്ചെത്തുന്നതെന്നാണു റിപ്പോർട്ടുകൾ. കളിക്കളത്തിലെ ദീർഘകാല എതിരാളി സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ചതിനെത്തുടർന്ന് പിഎസ്ജിയിൽ ചേർന്ന് രണ്ടാഴ്ചക്കിടെയാണ് പോർച്ചുഗൽ താരവും കൂടുമാറുന്നത്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top