19
September 2021 - 7:30 pm IST

Download Our Mobile App

Flash News
Archives

Analysis

Stress at work

ജോ​ലി​യി​ലെ സ​മ്മ​ര്‍ദം വ്യ​ക്തി ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന​താ​യി സ​ർ​വെ

Published:31 August 2021

ഭാ​ഗി​ക​മാ​യി വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ മാ​ന​സി​കാ​രോ​ഗ്യം കൊ​വി​ഡി​നെ തു​ട​ര്‍ന്ന് വ​ര്‍ധി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ഠ​നം വെ​ളി​പ്പെ​ടു​ത്തു​ന്നു. ആ​രോ​ഗ്യ നി​ല​വാ​ര​ത്തി​ന്‍റെ അ​നു​പാ​തം കൊ​വി​ഡി​നു മു​മ്പു​ണ്ടാ​യി​രു​ന്ന 54 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് കൊ​വി​ഡി​നു ശേ​ഷ​മു​ള്ള കാ​ല​ത്ത് 34 ശ​ത​മാ​ന​മാ​യി താ​ഴ്ന്നു​വെ​ന്നും സ്ഥി​തി വി​വ​ര​ക്ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

മും​ബൈ: ക്ഷേ​മ​ത്തെ​ക്കു​റി​ച്ചും അ​തി​ന് മാ​ന​സി​കാ​രോ​ഗ്യ​വു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ജ​ന​ങ്ങ​ള്‍ക്കു​ള്ള കാ​ഴ്ച​പ്പാ​ടി​നെ മ​ഹാ​മാ​രി പൂ​ര്‍ണ​മാ​യി മാ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്ന് സ​ർ​വെ. 86 ശ​ത​മാ​നം പേ​ര്‍ ത​ങ്ങ​ളു​ടെ ശാ​രീ​രി​ക, മാ​ന​സി​ക ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ഐ​സി​ഐ​സി​ഐ ലോം​ബാ​ര്‍ഡ് ജ​ന​റ​ല്‍ ഇ​ൻ​ഷ്വ​റ​ന്‍സി​ന്‍റെ സ​ര്‍വെ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 

ജ​ന​ങ്ങ​ള്‍ക്കി​ട​യി​ലെ മാ​റ്റ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്തൃ​നി​ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ന്‍സി​നെ അ​നാ​രോ​ഗ്യ വേ​ള​യി​ലെ സാ​മ്പ​ത്തി​ക പ​രി​ര​ക്ഷ​യാ​യി മാ​ത്ര​മ​ല്ല കാ​ണു​ന്ന​തെ​ന്നും ത​ങ്ങ​ളു​ടെ സ​മ​ഗ്ര ക്ഷേ​മ​ത്തി​ന്‍റെ പാ​ത​യി​ലെ പ​ങ്കാ​ളി​യാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ഐ​സി​ഐ​സി​ഐ ലോം​ബാ​ര്‍ഡ് ജ​ന​റ​ല്‍ ഇ​ൻ​ഷ്വ​റ​ന്‍സ് ക​മ്പ​നി അ​ണ്ട​ര്‍റൈ​റ്റി​ങ്, റീ ​ഇ​ൻ​ഷ്വ​റ​ന്‍സ് ആ​ൻ​ഡ് ക്ലെ​യിം​സ് മേ​ധാ​വി സ​ഞ്ജ​യ് ദ​ത്ത പ​റ​ഞ്ഞു. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി കൈ​ക്കൊ​ള്ളാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് മി​ക​ച്ച രൂ​പ​ത്തി​നു വേ​ണ്ടി മാ​ത്ര​മ​ല്ല, സ്വ​യം കൂ​ടു​ത​ല്‍ മി​ക​ച്ച തോ​ന്ന​ല്‍ ഉ​ണ്ടാ​കാ​ന്‍ കൂ​ടി​യാ​ണെ​ന്ന് ക​രു​തു​ന്ന രീ​തി​യാ​ണ് 47 ശ​ത​മാ​നം പേ​രി​ലും 25-35 വ​യ​സി​നി​ട​യി​ലു​ള്ള 42 ശ​ത​മാ​നം പേ​രി​ലും ഉ​ള്ള​തെ​ന്നും സ​ര്‍വെ​യി​ലൂ​ടെ ക​ണ്ടെ​ത്താ​നാ​യി. ആ​രോ​ഗ്യ​ക​ര​മാ​യ ശീ​ല​ങ്ങ​ള്‍ തു​ട​രു​ക​യും വ​ള​ര്‍ത്തു​ക​യും ചെ​യ്യു​മ്പോ​ള്‍ സ​ര്‍വെ​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ 100 ശ​ത​മാ​ന​വും ഏ​തെ​ങ്കി​ലും ആ​രോ​ഗ്യ​ക​ര​മാ​യ സ്വാ​ഭാ​വ​ങ്ങ​ളി​ല്‍ മു​ഴു​കു​ക​യും അ​തൊ​രു ദീ​ര്‍ഘ​കാ​ല ശീ​ല​മാ​ക്കി മാ​റ്റാ​ന്‍ ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ്. 

ഭാ​ഗി​ക​മാ​യി വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ മാ​ന​സി​കാ​രോ​ഗ്യം കൊ​വി​ഡി​നെ തു​ട​ര്‍ന്ന് വ​ര്‍ധി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ഠ​നം വെ​ളി​പ്പെ​ടു​ത്തു​ന്നു. ആ​രോ​ഗ്യ നി​ല​വാ​ര​ത്തി​ന്‍റെ അ​നു​പാ​തം കൊ​വി​ഡി​നു മു​മ്പു​ണ്ടാ​യി​രു​ന്ന 54 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് കൊ​വി​ഡി​നു ശേ​ഷ​മു​ള്ള കാ​ല​ത്ത് 34 ശ​ത​മാ​ന​മാ​യി താ​ഴ്ന്നു​വെ​ന്നും സ്ഥി​തി വി​വ​ര​ക്ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. പു​രു​ഷ​ന്മാ​രെ അ​പേ​ക്ഷി​ച്ച് ആ​രോ​ഗ്യ സ്ഥി​തി മി​ക​ച്ച രീ​തി​യി​ല്‍ കൊ​ണ്ടു പോ​കാ​ന്‍ സ്ത്രീ​ക​ള്‍ക്കു സാ​ധി​ക്കു​ന്നു​വെ​ന്നും പ​ഠ​നം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മാ​ന​സി​കാ​രോ​ഗ്യം ഇ​രു വി​ഭാ​ഗ​ത്തി​നും മ​ഹാ​മാ​രി​ക്കാ​ല​ത്ത് വെ​ല്ലു​വി​ളി ഉ​യ​ര്‍ത്തു​മ്പോ​ഴും സ​ർ​വെ​യി​ല്‍ പ​ങ്കെ​ടു​ത്ത 38% വ​നി​ത​ക​ളും ത​ങ്ങ​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ സ്ഥി​തി​യി​ല്‍ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. പു​രു​ഷ​ന്മാ​രി​ലാ​ക​ട്ടെ 35% പേ​രാ​ണ് ഇ​ത്ത​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. സ​മാ​ന​മാ​യി ശാ​രീ​രി​കാ​രോ​ഗ്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ 49% വ​നി​ത​ക​ള്‍ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​പ്പോ​ള്‍ പു​രു​ഷ​ന്‍മാ​രി​ല്‍ ഇ​ത് 42 ശ​ത​മാ​ന​മാ​യി​രു​ന്നു.

കൊ​വി​ഡി​നു മു​മ്പും ശേ​ഷ​വു​മു​ള്ള മാ​ന​സി​ക ക്ഷേ​മ​ത്തി​ന്‍റെ വ്യ​ത്യാ​സം ഇ​ന്ത്യ​യി​ല്‍ മൊ​ത്ത​ത്തി​ല്‍ 14 ആ​യി നി​ല​കൊ​ണ്ട​പ്പോ​ള്‍ മും​ബൈ​യി​ലും അ​ഹ​മ്മ​ദാ​ബാ​ദി​ലും ഇ​ത് യ​ഥാ​ക്ര​മം ഏ​ഴ്, ആ​റ് എ​ന്നീ നി​ല​യി​ല്‍ കു​റ​ഞ്ഞ തോ​തി​ലാ​യി​രു​ന്നു. അ​ടു​ത്ത ഒ​രു കു​ടും​ബാം​ഗ​ത്തി​നു കൊ​വി​ഡ് ഉ​ണ്ടാ​കു​മ്പോ​ള്‍ മാ​ന​സി​കാ​രോ​ഗ്യ സ്ഥി​തി കൊ​വി​ഡി​നു മു​മ്പു​ള്ള 49%, കൊ​വി​ഡി​നു ശേ​ഷ​മു​ള്ള 34% എ​ന്നി​വ​യെ അ​പേ​ക്ഷി​ച്ച് 15 ശ​ത​മാ​ന​മെ​ന്ന നി​ല​യി​ലേ​ക്കു ഗ​ണ്യ​മാ​യി കു​റ​യു​ന്ന​താ​യും സ​ര്‍വെ ക​ണ്ടെ​ത്തി. ഇ​തി​നു വി​പ​രീ​ത​മാ​യി വ്യ​ക്തി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ സ്ഥി​തി അ​വ​ര്‍ കൊ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ടു​മ്പോ​ഴും അ​തേ നി​ല​യി​ല്‍ തു​ട​രു​ന്ന​താ​യും ക​ണ്ടെ​ത്തി. ജോ​ലി​യി​ലെ സ​മ്മ​ര്‍ദം മൂ​ന്നി​ലൊ​ന്ന് പേ​രു​ടെ വ്യ​ക്തി ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന​താ​യാ​ണ് ഡ​ല്‍ഹി, ഹൈ​ദ​രാ​ബാ​ദ്, കൊ​ല്‍ക്കൊ​ത്ത പോ​ലു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ പ​ഠ​നം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 

തൊ​ഴി​ല്‍ദാ​താ​ക്ക​ള്‍ ആ​രോ​ഗ്യ, ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​മെ​ന്ന് 89% പ്ര​തീ​ക്ഷി​ക്കു​മ്പോ​ള്‍ 75% പേ​രാ​ണ് നി​ല​വി​ല്‍ തൊ​ഴി​ല്‍ദാ​താ​ക്ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​വ​യി​ല്‍ സം​തൃ​പ്ത​രാ​യി​ട്ടു​ള്ള​ത്. കൊ​വി​ഡു​ണ്ടാ​യ​വ​ര്‍ക്കി​ട​യി​ല്‍ വൈ​ദ്യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കൂ​ടു​ത​ല്‍ പ്രാ​മു​ഖ്യ​മു​ള്ള​താ​ണെ​ന്നും അ​തു ഭേ​ദ​മാ​യാ​ല്‍ ഈ ​സ്വ​ഭാ​വ​ങ്ങ​ള്‍ ഉ​പ​ക്ഷി​ക്കു​മെ​ന്നും സ​ര്‍വെ വെ​ളി​പ്പെ​ടു​ത്തു​ന്നു. ജോ​ലി സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ഹൈ​ബ്രി​ഡ് ജോ​ലി സം​സ്‌​കാ​രം കു​റ​ച്ചു പേ​രേ ആ​ഗ്ര​ഹി​ക്കു​ന്നു​ള്ളു. 70 ശ​ത​മാ​നം പേ​രും സ്ഥി​ര​മാ​യി വീ​ട്ടി​ലോ ഓ​ഫി​സി​ലോ നി​ന്നു ജോ​ലി ചെ​യ്യാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​ക​ര​മാ​യ ശീ​ല​ങ്ങ​ള്‍ മു​ഖ്യ സ്ഥാ​ന​ത്തു നി​ര്‍ത്തി​ക്കൊ​ണ്ട് ആ​രോ​ഗ്യ​വും ക്ഷേ​മ​വും എ​ത്ര​ത്തോ​ളം ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി​ട്ടു​ണ്ടെ​ന്ന് സ​ര്‍വെ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 


വാർത്തകൾ

Sign up for Newsletter



top