19
September 2021 - 7:36 pm IST

Download Our Mobile App

Flash News
Archives

Interviews

കൊറോണകാലം താരമാക്കിയ നിമിഷ ; ഇൻസ്റ്റഗ്രാമിൽ ലക്ഷം ഫോളോവേഴ്‌സുമായി ചാലക്കുടിക്കാരി

Published:02 September 2021

# റ്റിറ്റോ ജോർജ്

ഫോട്ടോകള്‍ക്കും ഡാന്‍സ് വീഡിയോകള്‍ക്കും മികച്ച പ്രതികരണം ലഭിക്കുമ്പോള്‍ വലിയ സന്തോഷത്തിലാണ് ഇന്‍സ്റ്റഗ്രാമിലെ ഈ സൂപ്പര്‍താരം. ഭര്‍ത്താവ് ബിജോ പൂര്‍ണപിന്തുണ കൂടി നല്‍കിയതോടെ മുഴുവന്‍സമയനടിയായി മാറുകയായിരുന്നു നിമിഷ

ടിക്ക് ടോക്കില്‍ നിന്ന് ഇന്‍സ്റ്റഗ്രാമില്‍ ചേക്കേറിയപ്പോഴാണ് നിമിഷ ബിജോ എന്ന ചാലക്കുടിക്കാരിയെ ലോകം ശ്രദ്ധിച്ച് തുടങ്ങിയത്.ടിക് ടോക് നിരോധിച്ചതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഷോർട്ട് വീഡിയോസുമായി എത്തിയ നിമിഷ ഇന്ന് തിരക്കുള്ള നടിയായി മാറിക്കഴിഞ്ഞു.സൂപ്പര്‍ സംവിധായകന്‍ വിനയന്‍റെ 19ാാം നൂറ്റാണ്ടിലും മമ്മൂട്ടിയുടെ പ്രീസ്റ്റിലും തല കാണിക്കാൻ പറ്റിയതിന്‍റെ സന്തോഷത്തിലാണ്  ഈ ടിക്‌ടോക് താരം.

 സിനിമയെന്നത് തന്‍റെ വിദൂരസ്വപ്‌നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല എന്ന് നിമിഷ പറയുമ്പോൾ നാട്ടിമ്പുറത്തുകാരിയുടെ നിഷ്കളങ്കതയും വ്യക്തം. ഏഴോളം  സിനിമയിലും നിരവധി സീരയലുകളിലും അഭിനയിച്ച നിമിഷയ്ക്ക് ഇതെല്ലാം ഇപ്പോഴും സത്യമാണെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ചെറുപ്പം മുതലേ നൃത്തത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നുവെങ്കിലും ഒരു നടിയാകുവാന്‍ കഴിയുമെന്ന് നിമിഷ വിചാരിച്ചിരുന്നില്ല.

 

കോട്ടയം ജില്ലയിലെ പൂഞ്ഞാറിനടുത്ത് പറത്താനം എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന നിമിഷയുടെ ജീവിതം മാറി മറിയുന്നത് ചാലക്കുടിയില്‍ എത്തിയതോടെയാണ്. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍റെ അടുത്ത് നിന്ന് ന്യത്തം പഠിച്ച് തുടങ്ങിയതോടെ തന്നിലെ കലാകാരിയും ഉണരുകയായിരുന്നുവെന്നാണ് നിമിഷയുടെ പക്ഷം.കൊവിഡ് കാലത്ത് നടിയായി മാറിയ നിമിഷയെ ഇന്‍സ്റ്റഗ്രാമില്‍ ഒന്നര ലക്ഷത്തോളം ആളുകളാണ് പിന്തുടരുന്നത്.

ഫോട്ടോകള്‍ക്കും ഡാന്‍സ് വീഡിയോകള്‍ക്കും മികച്ച പ്രതികരണം ലഭിക്കുമ്പോള്‍ വലിയ സന്തോഷത്തിലാണ് ഇന്‍സ്റ്റഗ്രാമിലെ ഈ സൂപ്പര്‍താരം. ഭര്‍ത്താവ് ബിജോ പൂര്‍ണപിന്തുണ കൂടി നല്‍കിയതോടെ മുഴുവന്‍സമയനടിയായി മാറുകയായിരുന്നു നിമിഷ സൂര്യ ടിവിയില്‍  സംപ്രേക്ഷണം ചെയ്യുന്ന എന്റെ മാതാവിലെ ഡോക്ടര്‍, ഭാഗ്യജാതകത്തില്‍ വില്ലന്റെ ഭാര്യ, കേരള വിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന കപ്പില്‍ ആന്‍ഡ് കപ്പില്‍ നായിക തുടങ്ങ നിരവധി സീരിയലൂകളിലും വേഷമിട്ട നിമിഷ തന്‍റെ വിശേഷങ്ങള്‍ മെട്രൊ വാര്‍ത്ത വായനക്കാരുമായി പങ്കുവയ്ക്കുന്നു

ടിക് ടോക്കില്‍ നിന്ന് ഇന്‍സ്റ്റഗ്രാമിലേക്ക്

നിമിഷ ചാലക്കുടി എന്ന നടി ഉണ്ടാകുന്നത് ടിക് ടോകിലൂടെയാണ്. ടിക് ടോകില്‍ ധാരാളം വീഡിയോസ് ചെയ്യാറുണ്ടായിരുന്നു. പെട്ടെന്ന് ഒരു ദിവസം ഇത് ബാനയതോടെ ആ വീഡിയോസ് ഒന്നും തിരിച്ചെടുക്കാന്‍ പറ്റിയില്ല. അങ്ങനെയാണ് രണ്ട് വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങുന്നത്. അവിടെ പല വീഡിയോയും ചെയ്തു. ഇതൊക്കം പലരും ഏറ്റെടുത്തതോടെ ഇന്‍സ്റ്റഗ്രാമില്‍ നല്ല നിലയില്‍ ഫോളോവേഴ്‌സ് ഉണ്ടായി. ഞങ്ങളുടെ നാട്ടില്‍ തന്നെ ഒരു പുഴയില്‍ വച്ചെടുത്ത വീഡിയോ ആണ് ആരാധകരെ നേടിത്തന്നത്്. ഈ വീഡിയോ ഇട്ടതോടെ ഒരൂപാട് ആളുകള്‍ ഫോളോ ചെയ്ത് തുടങ്ങി.

 

പിന്നാലെ യുട്യൂബ് ചാനല്‍ തുടങ്ങി . ഇപ്പോള്‍ ഒരു മാസമായതേ ഉള്ളു യു ട്യൂബ് ചാനല്‍ ആക്ടീവ് ആയിട്ട്. അതിനുള്ളില്‍ ബിനീഷ് ബാസ്റ്റിനുമൊത്ത് ചെയ്ത വീഡിയോ വണ്‍മില്ല്യന്‍ വ്യൂവേഴ്‌സിനെ നേടാൻ കഴിഞ്ഞു.  അത് എങ്ങനെയോ കയറി ക്ലിക്കായി. ഇനി ഇപ്പോൾ യു ട്യുബിലേക്ക് കുറച്ച് ശ്രദ്ധ കൊടുക്കാമെന്നാണ് കരുതുന്നത്. 

ചെറുപ്പം മുതലേ അഭിനയം ഒരു സ്വപ്നം ആയിരുന്നോ ‍?

 അഭിനയം എന്നത് ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. പക്ഷെ നൃത്തം ചെറുപ്പം മുതലേ പഠിച്ചിരുന്നു. പ്രഫഷണൽ ആയി അല്ല.എന്‍റെ വീടിന്‍റെ തൊട്ടടുത്ത് ഒരു ചേച്ചി ഉണ്ടായിരുന്നു. അവർ സ്കൂളിൽ പഠിക്കുമ്പോൾ കലാതിലകം ആയി. ചേച്ചി എന്ന ഡാൻസ് പഠിക്കാൻ സഹായിച്ചു.അവിടെ മുതലേ ഡാൻസിനോടും സ്പോർട്സിനോടും ഇഷ്ടമായിരുന്നു.സിനിമയെന്നത് സ്വപ്നത്തിൽ പോലുമില്ലായിരുന്നു. കല്യാണം കഴിഞ്ഞതോടെയാണ് ജീവിതം മാറുന്നത്. ഇൻസറ്റഗ്രാമിലും യ‌ുട്യൂബിലും ഞാൻ ഇടുന്ന ഫോട്ടോസ് അദ്ദഹമാണ് എടുക്കുന്നത്. അദ്ദേഹം തന്ന പിന്തുണയാണ് എന്നെ അഭിനയരംഗത്ത് എത്തിച്ചത്.

 

അഭിനയിച്ച സിനിമകൾ?  

ഞാൻ ആദ്യം അഭിനയിച്ചത് പൂക്കാലം എന്ന സിനിമയിലാണ്. അതിൽ മൂന്ന് ക്യാരക്ഠറുകളാണ് ഉണ്ടായിരുന്നത്.കൊവിഡ് വന്നതോടെ സിനിമ പൂർത്തിയായില്ല. അത് മുടങ്ങി. പിന്നീട് അമിറിന്‍റെ ബോബി ബ്രൊ, ആലിസ് ഇൻ പാഞ്ചാലിമേട് , കുലുക്കി സർബത്ത് , പിന്നിൽ ഒരാൾ ,നോ എവിഡൻസ് തുടങ്ങിയ ചിത്രങ്ങളിലാണ്. ഇതിനിടയിൽ മമ്മൂക്കയുടെ പ്രിസ്റ്റിൽ ഒരു പാസിംഗ് സീനിൽ അഭിനയിച്ചിരുന്നു. ചിലരൊക്കെ തിരച്ചറിഞ്ഞ് വിളിച്ചപ്പോൾ സന്തോഷം തോന്നി. അതിൽ ഡയലോഗ്സ് ഒന്നുമില്ലായിരുന്നു. ഇപ്പോൾ വിനയൻ സർ സംവിധാനം ചെയ്യുന്ന 19ാം നൂറ്റാണ്ടിൽ നായികയുടെ കൂട്ടുകാരിയുടെ റോളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ ഇറങ്ങി കഴിഞ്ഞാലെ നമ്മൾ ഉള്ള രംഗങ്ങൾ ഉണ്ടാകുമോ എന്ന് പറയാൻ പറ്റു. ഇവരുടെ കൂടെ വർക്ക് ചെയ്യാൻ പറ്റിയത് ഭാഗ്യമായാണ് കാണുന്നത്.

വരാൻ പോകുന്ന പ്രൊജകട്കുൾ ‍?

മമ്മി സെഞ്ച്വറിയുടെ ബാനറിൽ സ്ക്രീൻ പ്ലേ എന്ന മൂവിയാണ് ഉടനെ സ്റ്റാർട്ട് ആകുന്നത്.അതിന് ശേഷം ചന്ദ്രികവിലാസം 102 എന്നൊരു മൂവിയാണ്. മറ്റ് ചില ചർച്ചകളും നടക്കുന്നുണ്ട്.

ഡ്രീംറോൾ ‍‍?

ഫൈറ്റ് മൂവിയിൽ അഭിനയിക്കുകയെന്നതാണ് എന്‍റെ വലിയ സ്വപ്നം. ഞാൻ ഏറെ ആരാധിക്കുന്ന താരമാണ് വാണിചേച്ചി. വാണി വിശ്വനാഥിനെ പോലെ ഫൈറ്റ് മൂവി ചെയ്യണമെന്നാണ് ആഗ്രഹം. നായികയാകണം എന്നൊന്നും ആഗ്രഹമില്ല. ചെറിയ വേഷമാണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്യ‌ണം.എന്നെങ്കിലും അങ്ങനെ ഒരു സിനിമ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിനായി കരാട്ടേ പഠിക്കുന്നുണ്ട്.  പോട്ടയിൽ ബെന്നി ജേക്കബ് എന്ന മാഷിന്‍റെ അടുത്താണ് കരാഠേ പഠനം. ഫിസിക്കലി ഫിറ്റായി ഇരിക്കുക എന്ന ഉദ്ദേശത്തോടെ ജിമ്മിലും പോകുന്നുണ്ട്.

 

 

 

യാത്രകൾ ഏറെ ഇഷ്ടം ‍?

യാത്രകൾ എനിക്ക് വലിയ ഇഷ്ടമാണ്. അതൊരു വലിയ ഹരമാണ്. ഇതിനിടയിൽ എടുക്കുന്ന ഫോട്ടോസാണ് ഇൻസ്റ്റഗ്രാമിലും മറ്റും പങ്കുവയ്ക്കുന്നത്.

ഫാൻസിനോട്  എന്താണ് പറയാനുള്ളത് ‍?

ആദ്യം തന്നെ എല്ലാവരോടും പറയാനുള്ളത് വലിയ നന്ദിയാണ്. രണ്ടാമത് പറയാനുള്ളത് എന്നെ എവിടെ എങ്കിലും വച്ച് കാണുവാണെങ്കിൽ ഹലോ നിമിഷചേച്ചിയല്ലേ എന്ന് ചോദിച്ച് വന്ന് സംസാരിക്കണം. വലിയ ആളാണെന്നല്ല കേട്ടോ പറയുന്നത്. നമ്മളെ നേരിൽ കാണുമ്പോൾ സംസാരിക്കുമ്പോൾ നമ്മുക്ക് കിട്ടുന്ന ഒരു സന്തോഷം.

 


വാർത്തകൾ

Sign up for Newslettertop