19
September 2021 - 7:30 pm IST

Download Our Mobile App

Flash News
Archives

Religious

kollur.jpg

കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് ഇനി ആധാർ കാർഡ് നിർബന്ധം

Published:05 September 2021

കേരളത്തിൽ നിന്നും വരുന്നവർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റിവ് സർഫിക്കറ്റും നിർബമന്ധമാക്കി. ക്ഷേത്ര എക്‌സിക്യുട്ടീവ് ഓഫിസർ പി.ബി. മഹേഷാണ് ഇക്കാര്യം അറിയിച്ചത്.  ഈ നിയന്ത്രണം പുതിയ ഉത്തരവുണ്ടാകുന്നതുവരെ തുടരുമെന്നും അറിയിച്ചു. 

ബംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് ആധാർ കാർഡ് ഹാജരാക്കണമെന്ന് നിർദ്ദേശം. ഉത്തരവിറക്കിയത് ഉഡുപ്പി ഡെപ്പ്യുട്ടി കമ്മീഷണറാണ്. കേരളത്തിൽ നിന്നും വരുന്നവർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റിവ് സർഫിക്കറ്റും നിർബമന്ധമാക്കി. ക്ഷേത്ര എക്‌സിക്യുട്ടീവ് ഓഫിസർ പി.ബി. മഹേഷാണ് ഇക്കാര്യം അറിയിച്ചത്.  ഈ നിയന്ത്രണം പുതിയ ഉത്തരവുണ്ടാകുന്നതുവരെ തുടരുമെന്നും അറിയിച്ചു. 

ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ ജില്ലകളിൽ കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. അതുപോലെ ചെക്ക്പോസ്റ്റുകളിലും കർശന പരിശോധന നടത്തുന്നുണ്ട്. ആധാർ കാർഡ് പരിശോധനയ്‌ക്ക് പുറമേ ഭക്തരുടെ ഫോൺ നമ്പരും എടുക്കും. ക്ഷേത്രവളപ്പിൽ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് മാനേജ്‌മെന്‍റ് നിർദേശിച്ചു.

കർണാടകയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. ഇവിടേക്കെത്തുന്ന ഭക്തരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണ്.


വാർത്തകൾ

Sign up for Newsletter



top