Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
07
December 2021 - 1:43 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Interviews

Home Movie, Rojin Thomas, Home Movie Review, Movie News

വീടിൻ്റെ നായകൻ റോജിൻ തോമസ്

Published:06 September 2021

# പി.​ജി.​എ​സ്. സൂ​ര​ജ്

ഹോം. ​വീ​ടെ​ന്നാ​ൽ വാ​ക്കി​ന​പ്പു​റ​മു​ള്ള വി​കാ​ര​മാ​ണ്. ഒ​ന്നി​നെ​യും ഭ​യ​ക്കാ​തെ നാ​മാ​യി തു​ട​ര​നാ​കു​ന്ന ഇ​ട​മെ​ന്ന് പ്രേ​ക്ഷ​ക​രെ ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടേ​യി​രു​ന്ന ദ്യ​ശ്യ​വി​രു​ന്നാ​ണ് ഹോം. ​വീ​ട്ടി​ലി​രു​ന്ന് ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന മ​ല​യാ​ളി​ക്ക് സ​ദ്യ​യ്ക്കൊ​പ്പം നു​ണ​യാ​ൻ റോ​ജി​നും വി​ജ​യ് ബാ​ബു​വും ചേ​ർ​ത്ത് ഒ​രു​ക്കി​യ മ​ധു​ര​മൂ​റു​ന്ന വി​ഭ​വ​മാ​യി​രു​ന്നു "ഹോം'. ​സം​വി​ധാ​യ​ക​ന്‍ റോ​ജി​ന്‍ തോ​മ​സി​ന്‍റെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക് ...

ചെ​യ്ത തെ​റ്റ് തു​റ​ന്നു പ​റ​യാ​ൻ മ​ടി​ച്ച് ദേ​ഷ്യ​പ്പെ​ടു​ക​യും ഈ​ഗോ അ​ടി​ക്കു​ക​യും ഡി​പ്ര​ഷ​ൻ അ​ടി​ച്ച് ഇ​രി​ക്കു​ക​യും മൂ​ത്ത​വ​രോ​ട് ത​ർ​ക്കു​ത്ത​രം പ​റ​യു​ക​യും ചെ​യ്യു​ന്ന ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നാ​ണ് ഞാ​ൻ '' ന​മ്മ​ളി​ലു​ള്ള, ന​മു​ക്ക് ചു​റ്റി​നു​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ആ​വി​ഷ്കാ​ര​മാ​ണ് റോ​ജി​ൻ തോ​മ​സ് മ​ല​യാ​ള സി​നി​മ​യ്ക്ക് സ​മ്മാ​നി​ച്ച ഹോം. ​ഡാ​ർ​ക്ക് ത്രി​ല്ല​ർ വി​ഷ​യ​ങ്ങ​ൾ ക​ളം നി​റ​യു​ന്ന ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ മ​രു​ഭൂ​മി​യി​ൽ പെ​യ്ത മ​ഴ പോ​ലെ മ​ല​യാ​ളി​ക​ൾ‌​ക്ക് കി​ട്ടി​യ സ്നേ​ഹ സാ​ന്ത്വ​ന​മാ​യി​രു​ന്നു ഹോം. ​വീ​ടെ​ന്നാ​ൽ വാ​ക്കി​ന​പ്പു​റ​മു​ള്ള വി​കാ​ര​മാ​ണ്. ഒ​ന്നി​നെ​യും ഭ​യ​ക്കാ​തെ നാ​മാ​യി തു​ട​ര​നാ​കു​ന്ന ഇ​ട​മെ​ന്ന് പ്രേ​ക്ഷ​ക​രെ ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടേ​യി​രു​ന്ന ദ്യ​ശ്യ​വി​രു​ന്നാ​ണ് ഹോം. ​വീ​ട്ടി​ലി​രു​ന്ന് ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന മ​ല​യാ​ളി​ക്ക് സ​ദ്യ​യ്ക്കൊ​പ്പം നു​ണ​യാ​ൻ റോ​ജി​നും വി​ജ​യ് ബാ​ബു​വും ചേ​ർ​ത്ത് ഒ​രു​ക്കി​യ മ​ധു​ര​മൂ​റു​ന്ന വി​ഭ​വ​മാ​യി​രു​ന്നു "ഹോം'. ​സം​വി​ധാ​യ​ക​ന്‍ റോ​ജി​ന്‍ തോ​മ​സി​ന്‍റെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക് ...

? സ്വ​ന്തം ജി​വി​തം "ഹോം' ​സി​നി​മ​യ്ക്ക് എ​ത്ര​ത്തോ​ളം സ​ഹാ​യ​മാ​യി...

* എ​ന്‍റെ ഇ​തു​വ​രെ​യു​ള്ള ജീ​വി​ത​ത്തി​ലെ പ​ല ഏ​ടു​ക​ളും കൂ​ട്ടി​ചേ​ര്‍ത്ത് ത​ന്നെ​യാ​ണ് ഞാ​ന്‍ "ഹോം' ​ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​പ്പ​യു​ടെ ഒ​രു സം​ശ​യ​ത്തി​ൽ നി​ന്നാ​യി​രു​ന്നു ഈ ​സി​നി​മ​യു​ടെ ആ​ശ​യ​ത്തി​ലേ​ക്ക് പോ​ലും ഞാ​നെ​ത്തു​ന്ന​ത്. മ​ഞ്ജു​പി​ള്ള ചെ​യ്ത കു​ട്ടി​യ​മ്മ​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന് എ​ന്‍റെ അ​മ്മ​യു​ടെ സ്വ​ഭാ​വ​വു​മാ​യി വ​ള​രെ​യേ​റെ സാ​മ്യ​വു​മു​ണ്ട്. ആ​ന്‍റ​ണി​യു​ടെ ക​ഥാ​പാ​ത്ര​വും അ​തു​പോ​ലെ ത​ന്നെ​യാ​ണ്. മി​ക്കി എ​ന്ന് വി​ളി​പേ​രു​ള്ള മീ​നി​നെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. മീ​നി​ന്‍റെ ടാ​ങ്ക് പൊ​ട്ടി​വീ​ണ സം​ഭ​വം ഒ​ക്കെ വീ​ട്ടി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളാ​ണ്. ചു​രു​ക്കി പ​റ​ഞ്ഞാ​ൽ ഇ​തു​പോ​ലെ​യു​ള്ള ചി​ല യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ൾ ഒ​ക്കെ കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് ഹോം ​സി​നി​മ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

? കു​റെ കാ​ല​ത്തി​നു ശേ​ഷം മ​ല​യാ​ള സി​നി​മ​യ്ക്കു കി​ട്ടി​യ ഫീ​ൽ ഗു​ഡ് സി​നി​മ​തീ​യേ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്തി​രു​ന്നു​വെ​ങ്കി​ൽ കു​റ​ച്ച് കൂ​ടി സ്വീ​കാ​ര്യ​ത കി​ട്ടു​മാ​യി​രു​ന്നി​ല്ലേ..

* എ​വി​ടെ റീ​ലി​സ് ആ​യാ​ലും സി​നി​മ ഇ​ഷ്ട​പ്പെ​ടു​ന്ന രീ​തി​യി​ൽ മാ​റ്റ​മൊ​ന്നും വ​രി​ല്ല. ആ​മ​സോ​ണി​ൽ റീ​ലി​സാ​യ​തു കൊ​ണ്ട് മ​ല​യാ​ളി​ക​ൾ മാ​ത്ര​മ​ല്ല ലോ​ക​മെ​മ്പാ​ടു​മു​ള്ള നി​ര​വ​ധി പേ​രാ​ണ് ഈ ​സി​നി​മ കാ​ണു​ന്ന​ത്. തീ​യേ​റ്റ​ർ റീ​ലി​സ് ആ​യി​രു​ന്നു​വെ​ങ്കി​ൽ കാ​ഴ്ച​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു വ​ന്നി​രു​ന്നേ​നെ. തി​യേ​റ്റ​ർ റീ​ലി​സി​ന് വേ​ണ്ടി ഒ​രു​ക്കി​യ സി​നി​മ​യാ​ണ് ഹോം. ​പി​ന്നെ ഓ​ണം പോ​ലെ​യൊ​രു ആ​ഘോ​ഷ​സ​മ​യ​ത്ത് പ്ര​ത്യേ​കി​ച്ച് ഇ​ന്ദ്ര​ൻ​സി​നെ പോ​ലൊ​രു ന​ട​ൻ നാ​യ​ക​നാ​യി വ​രു​ന്ന സി​നി​മ​യ്ക്ക് കി​ട്ടാ​വു​ന്ന തി​യേ​റ്റ​റു​ക​ളു​ടെ എ​ണ്ണ​ത്തി​ന് പ​രി​മി​തി​ക​ൾ ഉ​ണ്ടാ​കു​മാ​യി​രു​ന്നു. ഓ​ണം എ​ന്ന​ത് സി​നി​മ​ക​ളു​ടെ സീ​സ​ണാ​ണ​ല്ലോ.

നി​ല​വി​ൽ "ഹോം' ​പോ​ലെ​യൊ​രു കൊ​ച്ചു സി​നി​മ​യ്ക്ക് കി​ട്ടു​ന്ന സ്വീ​കാ​ര്യ​ത​യി​ല്‍ വ​ള​രെ സ​ന്തോ​ഷ​മു​ണ്ട്. സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള കു​റ​ച്ചു ഡീ​റ്റെ​യി​ലി​ങ് ഉ​ണ്ട്. ഫോ​ണി​ൽ ഇ​രു​ന്ന് കാ​ണു​മ്പോ​ൾ അ​തൊ​ക്കെ വ്യ​ക്ത​മാ​കു​മോ എ​ന്നൊ​രു ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ പ്രേ​ക്ഷ​ക​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ കേ​ട്ട​പ്പോ​ള്‍ അ​തെ​ല്ലാം വ​ര്‍ക്കാ​യി എ​ന്ന് മ​ന​സ്സി​ലാ​യി.

? ഇ​ന്ദ്ര​ൻ​സ് എ​ന്ന ന​ട​നി​ലേ​ക്ക് എ​ങ്ങ​നെ എ​ത്തി...

* ഒ​ലി​വ​ർ ട്വി​സ്റ്റി​ന്‍റെ ക​ഥാ​പാ​ത്രം പോ​ലൊ​രു വേ​ഷം മി​ക​ച്ച രീ​തി​യി​ൽ ചെ​യ്യാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യു​മെ​ന്ന് ആ​ദ്യ​മേ ത​ന്നെ അ​റി​യാ​മാ​യി​രു​ന്നു. തൊ​ണ്ണൂ​റു​ക​ളി​ല്‍ ശ്രീ​നി​വാ​സ​ൻ ഒ​ക്കെ ചെ​യ്ത​പോ​ലെ​യു​ള്ള ക​ഥാ​പാ​ത്ര​മാ​ണ​ല്ലോ ഇ​ത്. ഇ​ന്ദ്ര​ന്‍സ് ചേ​ട്ട​ന്‍റെ അ​ഭി​ന​യം എ​ത്ര ക​ണ്ടാ​ലും ന​മു​ക്ക് ബോ​റ​ടി​ക്കി​ല്ല. സാ​ധാ​ര​ണ​ക്കാ​രു​മാ​യി അ​ടു​ത്തു​നി​ൽ​ക്കു​ന്ന മ​നു​ഷ്യ​നാ​ണ് അ​ദ്ദേ​ഹം. ഫ​സ്റ്റ് ഡ്രാ​ഫ്റ്റ് ത​യാ​റാ​ക്കു​ന്ന സ​മ​യ​ത്ത് ഒ​ലി​വ​ർ ട്വി​സ്റ്റാ​യി മ​ന​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് ശ്രീ​നി​വാ​സ​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് ഫ​സ്റ്റ് ഡ്രാ​ഫ്റ്റ് ഇ​ഷ്ട​പ്പെ​ടാ​ത്ത​ത് കൊ​ണ്ടാ​ണ് ഇ​ന്ദ്ര​ൻ​സി​ലേ​ക്ക് എ​ത്തു​ന്ന​ത്. ക​ഥ പ​റ​യു​മ്പോ​ള്‍ ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ലും ഡേ​റ്റ് ത​രു​ന്ന കൂ​ട്ട​ത്തി​ലാ​ണ് ഇ​ന്ദ്ര​ൻ​സെ​ന്ന് ആ​ദ്യ​മേ കേ​ട്ടി​രു​ന്നു. ഷൂ​ട്ടി​ങ് തു​ട​ങ്ങി​യ ദി​വ​സം ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​ൻ കൊ​ടു​ത്ത​പ്പോ​ഴാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ള്ളി​ലും ഒ​രു ഒ​ലി​വ​ർ ട്വി​സ്റ്റ് ഉ​ണ്ടെ​ന്ന് ഞാ​ന്‍ തി​രി​ച്ച​റി​യു​ന്ന​ത്. ഇ​തി​ലും മി​ക​ച്ചൊ​രു കാ​സ്റ്റി​ങ് സ്വ​പ്ന​ങ്ങ​ളി​ല്‍ മാ​ത്ര​മാ​യി​രു​ന്നു.

? സ്റ്റാ​ർ വാ​ല്യൂ ഇ​ല്ലാ​തെ ഒ​രു സി​നി​മ എ​ടു​ക്കു​ക. റി​സ്ക് ആ​യി തോ​ന്നി​യി​രു​ന്നി​ല്ലെ..

* ആ​ദ്യ​ത്തെ സി​നി​മ​യാ​യ മ​ങ്കി​പ്പെ​ന്നി​ൽ ത​ന്നെ അ​ത്ത​ര​ത്തി​ലൊ​രു റി​സ്ക് എ​ടു​ത്ത​യാ​ളാ​ണ് ഞാ​ൻ. പി​ന്നെ ശ്രീ​നാ​ഥ്ഭാ​സി, മ​ഞ്ജു​പി​ള്ള, ഇ​ന്ദ്ര​ൻ​സ് തു​ട​ങ്ങി​യ​വ​രൊ​ക്കെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ളാ​ണ്. സ്റ്റാ​ർ വാ​ല്യൂ എ​ന്ന​തി​ലു​പ​രി ന​മു​ക്കി​ഷ്ട​മു​ള്ള സി​നി​മ എ​ടു​ക്കു​ന്നു എ​ന്ന​താ​യി​രു​ന്നു എ​ന്‍റെ ല​ക്ഷ്യം. അ​തൊ​രു റി​സ്ക് ആ​യി തോ​ന്നി​യി​ല്ല. ആ​ദ്യ​സി​നി​മ​യാ​യ മ​ങ്കി​പെ​ൻ കു​ട്ടി​ക​ളു​ടെ സി​നി​മ എ​ന്ന് പ​റ​ഞ്ഞ് ഞ​ങ്ങ​ൾ മാ​ർ​ക്ക​റ്റ് ചെ​യ്ത​തും അ​തു​കൊ​ണ്ടാ​ണ്

.

? ഹോ​മി​ലേ​ക്ക് ഉ​ള്ള യാ​ത്ര..

* അ​ഞ്ചു വ​ർ​ഷ​ത്തോ​ള​മാ​യി മ​ന​സി​ലു​ള്ള ആ​ശ​യ​മാ​യി​രു​ന്നു ഹോം. ​എ​ന്നെ​പ്പോ​ലെ ഈ ​സി​നി​മ സ്വ​പ്നം ക​ണ്ട​വ​രാ​ണ് ഹോം ​സി​നി​മ​യു​ടെ ക്യാ​മ​റാ​മാ​ൻ നീ​ൽ ഡി ​കു​ഞ്ഞ​യും മ്യൂ​സി​ക് ഡ​യ​റ​ക്ട​ർ രാ​ഹു​ൽ സു​ബ്ര​ഹ്മ​ണ്യ​നും. ഞ​ങ്ങ​ളു​ടെ സ്വ​പ്ന​മാ​യി​രു​ന്നു ഹോം. ​ലോ​ക്ക് ഡൗ​ണി​ൽ എ​ല്ലാ​വ​രും വീ​ട്ടി​ലാ​യ സ​മ​യ​ത്താ​ണ് വി​ജ​യ് ബാ​ബു വി​ളി​ച്ച് ഹോ​മി​ന്‍റെ കാ​ര്യം ഓ​ർ​മി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​സ​മ​യ​ത്ത് ഹോം ​മാ​ത്ര​മാ​യി​രു​ന്നു മ​ന​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ഷൂ​ട്ടി​ങ്ങൊ​ക്കെ ക​ഴി​ഞ്ഞ് ന​ല്ലൊ​രു റീ​ലി​സി​ങ് സ​മ​യ​ത്തി​ന് വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു കു​റ​ച്ചു​നാ​ൾ.

? പ​തി​വ് രീ​തി​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി മ​ഞ്ജു പി​ള്ള​യെ കു​ട്ടി​യ​മ്മ​യാ​യി പ​രീ​ക്ഷി​ക്കാ​നു​ള്ള കാ​ര​ണം..

* കു​ട്ടി​യ​മ്മ​യ്ക്ക് വേ​ണ്ടി ഒ​രു​പാ​ട് താ​ര​ങ്ങ​ളെ ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്തി​രു​ന്നു. കു​ട്ടി​യ​മ്മ​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന് അ​നു​യോ​ജ്യ​മാ​യ പ്രാ​യ​ത്തി​ലു​ള്ള​വ​ർ ന​മ്മു​ടെ ഇ​ൻ​ഡ​സ്ട്രി​യി​ൽ കു​റ​വാ​ണ്. കൂ​ടാ​തെ ഷോ​ർ​ട്ട്ലി​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​വ​രി​ൽ പ​ല​ർ​ക്കും കൊ​വി​ഡ് സ​മ​യ​ത്ത് എ​ത്താ​നും ക​ഴി​യു​മാ​യി​രു​ന്നി​ല്ല. താ​ര​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന സ​മ​യ​ത്ത് എ​ല്ലാ​വ​രും മു​ന്നോ​ട്ടു​വ​ച്ച​ത് മ​ഞ്ജു​പി​ള്ള​യു​ടെ പേ​രാ​യി​രു​ന്നു. ഇ​ന്ദ്ര​ൻ​സ്- മ​ഞ്ജു​പി​ള്ള ത​മ്മി​ലു​ള്ള കെ​മി​സ്ട്രി വ​ർ​ക്കൗ​ട്ട് ആ​കു​മെ​ന്ന് നേ​ര​ത്തെ ത​ന്നെ അ​റി​യാ​മാ​യി​രു​ന്നു. എ​ല്ലാ ഷോ​ട്ടും ഫ​സ്റ്റ് ടേ​ക്കി​ൽ ഓ​കെ ആ​ക്കു​ന്ന ആ​ർ​ട്ടി​സ്റ്റാ​ണ് മ​ഞ്ജു പി​ള്ള.

? ഇ​ങ്ങ​നെ ഒ​രു ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് തോ​ന്നി​പ്പി​ച്ച സൗ​ഹൃ​ദ​മാ​ണ് സൂ​ര്യ​ന്‍റെ​യും ഒ​ലി​വ​റി​ന്‍റെ​യും ജീ​വി​തം. ഈ ​ബ​ന്ധ​ത്തി​ന്‍റെ സൃ​ഷ്ടി​ക്ക് പി​ന്നി​ൽ ജീ​വി​ത​ത്തി​ലെ എ​തെ​ങ്കി​ലും സൗ​ഹൃ​ദ​മു​ണ്ടോ..

* സൗ​ഹൃ​ദ​ങ്ങ​ൾ​ക്ക് ഒ​രു​പാ​ട് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ആ​ളാ​ണ് ഞാ​ൻ. സി​നി​മ​യി​ലെ സൗ​ഹൃ​ദം കൊ​ണ്ടു​ദ്ദേ​ശി​ച്ച​ത് ഒ​രാ​ൾ​ക്ക് ത​ന്‍റെ ഈ ​പ്രാ​യ​ത്തി​ലും ഭാ​ര്യ​യോ​ട് പോ​ലും പ​റ​യാ​ൻ ക​ഴി​യാ​ത്ത വി​ഷ​മ​ങ്ങ​ൾ പ​ങ്കു​വ​ക്കാ​ൻ ക​ഴി​യു​ന്ന സു​ഹൃ​ത്ത് വേ​ണ​മെ​ന്ന​താ​ണ്. പി​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ എ​ന്തെ​ന്ന് അ​റി​യാ​ത്ത ഒ​രാ​ളെ പോ​ലെ ആ​വ​ശ്യ​മാ​യി​രു​ന്നു സോ​ഷ്യ​ൽ ആ​ങ്സൈ​റ്റി ഉ​ള്ള ക​ഥാ​പാ​ത്ര​വും.

? ഇ​ന്ദ്ര​ൻ​സി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് ഒ​ലി​വ​ർ ട്വി​സ്റ്റ് എ​ന്ന പേ​ര് തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള കാ​ര​ണം..

* പ​ണ്ടു​മു​ത​ലേ എ​നി​ക്കീ പേ​രി​നോ​ട് ഒ​രി​ഷ്ട​മു​ണ്ടാ​യി​രു​ന്നു. സി​നി​മ​യി​ൽ ഇ​ന്ദ്ര​ൻ​സി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ബാ​ക്സ്റ്റോ​റി​ക്ക് ന​ല്ല കെ​ട്ടു​റ​പ്പ് വേ​ണം എ​ന്ന് നി​ര്‍ബ​ന്ധ​മാ​യി​രു​ന്നു. പ​ക്ഷേ അ​ത് പ​റ​യാ​നു​ള്ള സ്ക്രി​ൻ സ്പേ​സ് വ​ള​രെ കു​റ​വാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ചു​രു​ങ്ങി​യ സീ​നു​ക​ളി​ല്‍ ഒ​ലി​വ​ർ ട്വി​സ്റ്റ് എ​ന്ന പേ​രി​ലൂ​ടെ അ​ച്ഛ​ൻ ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ച് പ​റ​യാ​ൻ ശ്ര​മി​ച്ച​ത്. ഒ​ലി​വ​ർ ട്വി​സ്റ്റി​ന് മ​ക​ൻ ആ​ന്‍റ​ണി​യോ​ടു​ള്ള ബ​ന്ധ​ത്തോ​ളം പ്ര​ധാ​ന​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പ്പ​നോ​ടു​ള്ള ബ​ന്ധ​വും. അ​പ്പ​ന്‍ പ​ഴ​യ ക്ലാ​സി​ക് നോ​വ​ലു​ക​ളും ക​ഥ​ക​ളും മ​ല​യാ​ള​ത്തി​ലേ​ക്കു ത​ർ​ജ​മ ചെ​യ്യു​ന്ന എ​ഴു​ത്തു​കാ​രു​ടെ ടൈ​പ്പി​സ്റ്റാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ക​ഥ​യി​ലൂ​ടെ ആ ​പേ​ര് അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മാ​കു​ന്ന​ത്.

? മ​ങ്കി പെ​ൻ, ജോ ​ആ​ൻ​ഡ് ബോ​യ്, ഹോം ​എ​ന്നീ സി​നി​മ​ക​ൾ സം​സാ​രി​ക്കു​ന്ന​ത് വ​ള​രെ ല​ളി​ത​മെ​ന്നു തോ​ന്നി​ക്കു​ന്ന ഗൗ​ര​വ​മാ​യ വി​ഷ​യ​ങ്ങ​ൾ ആ​ണ​ല്ലോ. എ​ങ്ങ​നെ​യാ​ണ് ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന​ത്..

* വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ൾ കാ​ണു​മ്പോ​ൾ ന​മു​ക്കൊ​ക്കെ സ്ട്രൈ​ക്ക് ചെ​യ്യാ​റി​ല്ലേ. അ​തു​പോ​ലെ ജീ​വി​ത​ത്തി​ലെ എ​തെ​ങ്കി​ലും ഒ​രു നി​മി​ഷ​ത്തി​ൽ എ​ത്തി​ച്ചേ​രു​മ്പോ​ൾ തോ​ന്നു​ന്ന​താ​ണ് പി​ന്നി​ട് സി​നി​മ​യാ​ക്കു​ന്ന​ത്. വി​ഷ​യ​ങ്ങ​ൾ തേ​ടി ഞാ​ന്‍ അ​ല​ഞ്ഞു തി​രി​യാ​റി​ല്ല. എ​ന്‍റെ ചു​റ്റു​പാ​ടു​ക​ളി​ല്‍ നി​ന്നു​മാ​ണ് ഞാ​ന്‍ സി​നി​മ​യു​ണ്ടാ​ക്കു​ന്ന​ത്.

? ഹോം ​സി​നി​മ ക​ണ്ട​പ്പോ​ൾ വീ​ട്ടി​ലെ പ്ര​തി​ക​ര​ണം..

* വീ​ട്ടി​ൽ പ​പ്പ, അ​മ്മ, ചേ​ട്ട​ൻ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ, കു​ഞ്ഞ് എ​ന്നി​വ​രാ​ണ് ഉ​ള്ള​ത്. ചേ​ട്ട​ൻ കു​ടും​ബ​സ​മേ​തം ഓ​സ്ട്രേ​ലി​യ​യി​ലാ​ണ്. സി​നി​മ​യി​ൽ സൂ​ര്യ​ന്‍റെ മ​ക​ളാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് ചേ​ച്ചി​യും കു​ഞ്ഞു​മാ​ണ്.
ചേ​ട്ട​നും ചേ​ച്ചി​യു​മൊ​ക്കെ വി​കാ​രാ​ധീ​ന​രാ​യാ​ണ് പെ​രു​മാ​റി​യ​ത്. നാ​ട്ടി​ലി​ല്ലാ​ത്ത അ​വ​ർ​ക്ക് കൊ​വി​ഡ് സാ​ഹ​ച​ര്യം കാ​ര​ണം വീ​ട്ടി​ലേ​ക്ക് വ​രാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. സി​നി​മ കാ​ണു​ന്തോ​റും ഇ​ഷ്ടം തോ​ന്നു​ന്നു എ​ന്നാ​യി​രു​ന്നു പ​പ്പ​യും അ​മ്മ​യും പ​റ​ഞ്ഞ​ത്. ഈ ​കൊ​വി​ഡ് കാ​ല​ത്ത് മ​ന​സി​ന് സ​ന്തോ​ഷം ത​രു​ന്ന കാ​ര്യ​ങ്ങ​ൾ കു​റ​വാ​ണ്. അ​ങ്ങ​നെ​യു​ള്ള സ​മ​യ​ത്ത് കു​റ​ച്ചു​പേ​രി​ലെ​ങ്കി​ലും ചി​രി നി​റ​യ്ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് ഓ​ർ​ക്കു​മ്പോ​ൾ സ​ന്തോ​ഷ​മു​ണ്ട്.

? വി​ജ​യ് ബാ​ബു​വി​നോ​ടോ​പ്പം ഉ​ള്ള എ​ക്സ്പീ​രി​യ​ൻ​സ്..

* വി​ജ​യ് ബാ​ബു​വി​നെ പ​രി​ച​യ​പ്പെ​ട്ട​ത് ത​ന്നെ​യാ​ണ് എ​ന്‍റെ ജീ​വി​ത​ത്തി​ലെ ആ​ദ്യ വ​ഴി​ത്തി​രി​വ്. മു​ൻ​പ് ഒ​രു സി​നി​മ​പോ​ലും സം​വി​ധാ​നം ചെ​യ്യാ​ത്ത എ​ന്നെ മ​ങ്കി​പെ​ൻ സം​വി​ധാ​നം ചെ​യ്യാ​ൻ വി​ശ്വ​സി​ച്ച് ഏ​ല്‍പ്പി​ച്ച​ത് വി​ജ​യ് ബാ​ബു​വാ​ണ്. ക​ഥ​ക​ളൊ​ന്നും വി​ശ​ദ​മാ​യി ഇ​രു​ന്ന് പ​റ​യേ​ണ്ടി വ​രാ​റി​ല്ല. സ്റ്റോ​റി​യു​ടെ ത്രെ​ഡ് കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന് സ്റ്റോ​റി പി​ടി​കി​ട്ടും.

? ഇ​ന്ദ്ര​ൻ​സി​നെ​യും മ​ഞ്ജു പി​ള്ള​യെ​യും പോ​ലെ മി​ക​ച്ച താ​ര​ങ്ങ​ളെ ഇ​നി​യും റോ​ജി​ന്‍റെ സി​നി​മ​ക​ളി​ലൂ​ടെ പ്ര​തീ​ക്ഷി​ക്കാ​മോ..

* ഓ​രോ സി​നി​മ​യു​ടെ​യും സ്വ​ഭാ​വം അ​നു​സ​രി​ച്ചാ​ണ​ല്ലോ താ​ര​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി സി​നി​മ മേ​ഖ​ല​യി​ൽ ഉ​ള്ള ആ​ളാ​ണ് ഇ​ന്ദ്ര​ൻ​സ്. അ​ദ്ദേ​ഹം ന​ല്ല ന​ട​നാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ ന​മ്മ​ൾ വൈ​കി​യെ​ന്ന​താ​ണ് സ​ത്യം. മ​ഞ്ജു പി​ള്ള​യും അ​തു​പോ​ലെ ത​ന്നെ​യാ​ണ്. പി​ന്നെ ഇ​രു​വ​രെ​യും ഇ​നി ഓ​ർ​ക്കു​ക ഹോ​മി​ലൂ​ടെ ആ​യി​രി​ക്കും എ​ന്ന​ത് ഏ​റെ സ​ന്തോ​ഷം ന​ല്കു​ന്നു. ന​ല്ല സി​നി​മ​ക​ള്‍ ഉ​ണ്ടാ​കു​ക എ​ന്ന​താ​ണ​ല്ലോ ഏ​റ്റ​വും പ്ര​ധാ​നം.

? സ്വാ​ധീ​നി​ച്ച സം​വി​ധാ​യ​ക​ർ..

* ജ​യിം​സ് കാ​മ​റൂ​ണ്‍, രാ​ജ്കു​മാ​ർ ഹി​രാ​നി, പ്രി​യ​ദ​ർ​ശ​ൻ, സ​ത്യ​ൻ അ​ന്തി​ക്കാ​ട് തു​ട​ങ്ങി​യ​വ​രെ​ല്ലാം എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​രാ​ണ്.

? വ​രാ​നി​രി​ക്കു​ന്ന പ്രൊ​ജ​ക്റ്റ്...

* ഗോ​കു​ലം മൂ​വി​സി​ന്‍റെ ബാ​ന​റി​ല്‍ ക​ത്ത​നാ​ർ എ​ന്ന സി​നി​മ​യാ​ണ് വ​രാ​നി​രി​ക്കു​ന്ന​ത്. ആ​ര്‍. രാ​മാ​ന​ന്ദ് എ​ന്ന തി​ര​ക്ക​ഥ​കൃ​ത്തി​ന്‍റെ പ​ത്തു​വ​ര്‍ഷ​ത്തെ അ​ധ്വാ​ന​മാ​ണ് ക​ത്ത​നാ​രി​ന്‍റെ തി​ര​ക്ക​ഥ. ആ​ദ്യ​മാ​യി മ​റ്റൊ​രാ​ളു​ടെ സ്ക്രി​പി​റ്റി​ൽ ഞാ​ൻ സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top