19
September 2021 - 7:45 pm IST

Download Our Mobile App

Flash News
Archives

Analysis

റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവ്

Published:06 September 2021

കൊവിഡിന് ശേഷം ഐടി മേഖലയിലും മൂലധന വിപണിയിലും ദൃശ്യമാകുന്ന വമ്പൻ മുന്നേറ്റം ഏറ്റവും അനുകൂലമായി തീരുവാൻ സാധ്യതയുള്ളത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്കാകുമെന്ന് ധനകാര്യ വിദഗ്ധരും പ്രവചിക്കുന്നു.

കൊച്ചി: സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് രംഗത്ത് വീണ്ടും ഉണർവിന്‍റെ സൂചനകൾ ദൃശ്യമാകുന്നു. കഴിഞ്ഞ ആറു വർഷത്തെ മാന്ദ്യത്തിന് ശേഷം വീണ്ടും ഭൂമിയുടെയും വില്ലകളുടെയും ഫ്ലാറ്റുകളുടെയും വിൽപ്പന നേരിയ തോതിൽ മെച്ചപ്പെടുകയാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ഥലങ്ങളുടെ രജിസ്ട്രേഷനുകളിൽ മികച്ച വളർച്ചയാണുള്ളത്.

വായ്പകളുടെ പലിശ നിരക്ക് കുറഞ്ഞ് നിൽക്കുന്നതും സർക്കാർ സഹായങ്ങളും ഐടി പോലുള്ള മേഖലകളിലെ ഉണർവുമെല്ലാം റിയൽ എസ്റ്റേറ്റ് രംഗത്തിന്‍റെ തിരിച്ചു വരവിനെ സഹായിക്കുന്നുവെന്നാണ് വിലയിരുത്തുന്നത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക് ഡൗണുകളിൽ ഇളവുകൾ ലഭിച്ചെങ്കിലും സംസ്ഥാനത്തിന് പുറത്തുള്ള മെട്രോകളിൽ ജോലി ചെയ്യുന്നവരിൽ വലിയൊരു ശതമാനം ഇപ്പോഴും വർക്ക് ഫ്രം തുടരുകയാണ്. നാട്ടിലെ സ്വസ്ഥതയിൽ ഒരു വീടെന്ന സങ്കൽപ്പത്തിൽ ഐടി ജീവനക്കാർ പലരും കേരളത്തിൽ നിക്ഷേപത്തിന് തയാറാകുന്നുവെന്നും കൊച്ചിയിലെ ബിൽഡർമാർ പറയുന്നു.

കൊവിഡിന് ശേഷം ഐടി മേഖലയിലും മൂലധന വിപണിയിലും ദൃശ്യമാകുന്ന വമ്പൻ മുന്നേറ്റം ഏറ്റവും അനുകൂലമായി തീരുവാൻ സാധ്യതയുള്ളത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്കാകുമെന്ന് ധനകാര്യ വിദഗ്ധരും പ്രവചിക്കുന്നു. ഓഹരി, സ്വർണം, മെറ്റൽ തുടങ്ങിയ നിക്ഷേപ മേഖലകൾ ചരിത്രത്തിലേക്കും ഏറ്റവും മികച്ച വളർച്ച നേടുന്നതിനാൽ അടുത്ത ബൂം റിയൽ എസ്റ്റേറ്റിൽ ആയിരിക്കുമെന്നും അവർ പ്രവചിക്കുന്നു.

വിദേശ നിക്ഷേപത്തിന്‍റെ വലിയ തോതിലുള്ള ഒഴുക്കും ഭവന നിർമാണ മേഖലയ്ക്ക് കരുത്ത് പകരും. സിമന്‍റ്, കമ്പി, മറ്റ് നിർമ്മാണ സാമഗ്രികളുടെ വൻ വിലവർധനയാണ് പ്രധാനമായും ഈ മേഖലയിലെ വളർച്ചയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇതിനിടെ ഭവന രംഗത്തേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാനും ഉപഭോക്താക്കളെ നേടാനും ലക്ഷ്യമിട്ട് റിയൽ എസ്റ്റേറ്റ് കമ്പനികൾ റോഡ് ഷോകൾ ആരംഭിക്കാനും ആലോചിക്കുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top