19
September 2021 - 7:48 pm IST

Download Our Mobile App

Flash News
Archives

Interviews

janaki-sudheer

എന്‍റെ വസ്ത്രം എന്‍റെ സ്വാതന്ത്ര്യം; ജാനകി സുധീർ തന്‍റെ വിശേഷങ്ങളുമായി മെട്രൊ വാർത്തയിൽ

Published:07 September 2021

# റ്റിറ്റോ ജോർജ്

തീരം, ചങ്ക്സ് യമണ്ടൻപ്രേമകഥ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസിൽ ശ്രദ്ധ നേടിയ ജാനകിക്ക് സമീപകാലത്ത് നടത്തിയ ഫോട്ടോഷൂട്ടും മെയ്ക്കോവറും ശ്രദ്ധ നേടിയിരുന്നു. മാഡിറ്റോണിനൊപ്പം നടത്തിയ ഫോട്ടോഷൂട്ട് നവമാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തു. നീല ബിക്കിനിയിൽ അതി സുന്ദരിയായി ജാനകി നടത്തിയ ബോൾഡ് ബ്യൂട്ടിഫുൾ ഫോട്ടോഷൂട്ട് ഇൻസ്റ്റഗ്രാമിൽ ജാനകിക്ക് വലിയ ആരാധകരെയാണ് നേടിക്കൊടുത്തത്.

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടിയാണ് ജാനകി സുധീർ. നാടൻ വേഷങ്ങളിലാണ് സിനിമയിൽ പ്രത്യേക്ഷപ്പെടുന്നതെങ്കിലും ജീവിതത്തിൽ അൽപ്പം മോഡേണാണ് ജാനകി സുധീർ എന്ന വെഞ്ഞാറമൂടുകാരി. സിനിമാ സ്വപ്നങ്ങളുമായി കൊച്ചിയിലേക്ക് ചേക്കേറിയ ജാനകി കഴിഞ്ഞ എട്ടു വർഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമാണ്.

തീരം, ചങ്ക്സ് യമണ്ടൻപ്രേമകഥ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസിൽ ശ്രദ്ധ നേടിയ ജാനകി സമീപകാലത്ത് നടത്തിയ ഫോട്ടോഷൂട്ടും മെയ്ക്കോവറും ശ്രദ്ധ നേടിയിരുന്നു. മാഡിറ്റോണിനൊപ്പം നടത്തിയ ഫോട്ടോഷൂട്ട് നവമാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തു. നീല ബിക്കിനിയിൽ അതി സുന്ദരിയായി ജാനകി നടത്തിയ ബോൾഡ് ബ്യൂട്ടിഫുൾ ഫോട്ടോഷൂട്ട് ഇൻസ്റ്റഗ്രാമിൽ ജാനകിക്ക് വലിയ ആരാധകരെയാണ് നേടിക്കൊടുത്തത്.

ഫോട്ടോഷൂട്ടിന് ശേഷം വലി‍യ പ്രതികരണാണ് ഉണ്ടായതെന്ന് പറയുമ്പോൾ ജാനകിക്ക് വലിയ സന്തോഷമാണ്. താൻ ഏറെ ആഗ്രഹിച്ച് നടത്തിയ മെയ്ക്കോവർ കണ്ട് ഒരുപാട് പേരുവിളിച്ചുവെന്ന് പറയുമ്പോൾ ആ മുഖത്ത് വിടരുന്ന നിഷ്‌കളങ്കപുഞ്ചിരിയും ആഗ്രഹസാഫല്യത്തിൽ നിന്നുണ്ടായതാണ്. ജാകി സുധീർ ‌തന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു

വൈറലായ ബിക്കിനി ഷൂട്ട്

 എന്‍റെ ശരീരം അതിന് അനുയോജ്യമാണെന്ന് തോന്നിയപ്പോഴാണ് ഞാൻ അത്തരം ഒരു ഷൂട്ട് ചെയ്തത്. ഞാന്‍ അത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്തു.യഥാർത്ഥത്തിൽ ഒരു സിനിമയ്ക്ക് വേണ്ടിയായിരുന്നു ഈ വർക്ക്ഔട്ട്. എന്നാൽ പിന്നീട് സിനിമ നടക്കാതെ വന്നു. ഫിസിക്കലി ഫിറ്റായി. എന്‍റെ മനസിൽ അങ്ങനെ ഒരു ഷൂട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് കഴിഞ്ഞാണ് മാഡിറ്റോണുമായി  ചേർന്ന് ഇങ്ങനെ ഒരു ഷൂട്ട് നടത്തുന്നത്  അത് വൈറലായി. 

 എന്നെ അറിയാവുന്ന എല്ലാവരും മോട്ടിവേഷന്‍ മാത്രമെ തന്നിട്ടുള്ളു.  നല്ല റെസ്‌പോണ്‍സ്  ആണ് കൂടുതലും ലഭിച്ചത്. പണ്ട് പരിചയമുണ്ടായിരുന്ന കുറെ ആള്‍ക്കാര്‍ വിളിച്ചു ഞാന്‍ ഇങ്ങനെ മാറുമെന്ന് വിചാരിച്ചില്ലെന്ന് പറഞ്ഞുഇന്‍സ്റ്റയില്‍ കുറെ ഫോളോവേഴ്‌സിനെ കിട്ടി.നാടന്‍ വേഷങ്ങളില്‍ നിന്ന് ഇതിലേക്കുള്ള ചാട്ടം ആള്‍ക്കാര്‍ക്ക് പെട്ടന്ന് സ്‌ട്രൈക്ക് ചെയ്തു. സോഷ്യൽ മീഡിയയിൽ വരുന്ന കമന്‍റ്സുകളൊന്നും ഞാന്‍ വായിക്കാറില്ല.  എന്നെ അറിയാത്തവര്‍ക്കും പലതും പറയാമല്ലോ. അതിനെ ഞാന്‍ മൈന്‍ഡ് ചെയ്യുന്നില്ല.എനിക്ക് ഓകെയാണെന്ന് തോന്നുന്ന വസ്ത്രമാണ് ഞാന്‍ ധരിക്കുന്നത്. അതിന് ഞാന്‍ മറ്റൊരാള്‍ എന്ത് പറയുന്നു എന്ന് ഞാന്‍ നോക്കാറില്ല, എന്‍റെ ഇഷ്ടങ്ങള്‍ ചെയ്യുന്നു.

ചങ്ക്സിലെ തേപ്പുകാരി

യഥാർത്ഥത്തിൽ ഞാൻ ആദ്യം ചെയ്തത് തീരം എന്ന പറയുന്നൊരു സിനിമയായിരുന്നു. അതിന് ശേഷമാണ് ചങ്ക്സിലേക്ക് എത്തിയത്. രണ്ടും ഒരേ സമയത്തായിരുന്നു ഷൂട്ട് ചെയ്തത്. ആദ്യം റീലിസ് ആയത് ചങ്ക്സ് ആയിരുന്നു. അതിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് രണ്ട് സിനിമകളിൽ വേഷമിട്ടുവെങ്കിലും അത് രണ്ടും അത്ര റീച്ചായില്ല. പിന്നീട് യമണ്ടൻ പ്രേമകഥയിൽ എത്തി. ആ സിനിമയിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. ആ സിനിമയിലെ കഥാപാത്രം കുറച്ച് കൂടി വലുതായിരുന്നു. എന്നാൽ സീരിയലിലിലെ ഷൂട്ടുമായി ബന്ധപ്പെട്ട്  ഡേറ്റ് പ്രശ്നമുണ്ടായി. പിന്നീട് വെളപ്പൊക്കവും വന്നു. പിന്നീട്  ആ സിനിമയിൽ അഭിനയിക്കാൻ പറ്റിയില്ല. എങ്കിലും ഞാൻ ചെയ്ത ഭാഗം അവർ സിനിമയിൽ ഉൾപ്പെടുത്തി.

എവിയേഷനിൽ നിന്ന് അഭിനയത്തിലേക്ക്

‍യഥാർത്ഥത്തിൽ വീട്ടുകാരുടെ കണ്ണിൽ പൊടിയാൻ വേണ്ടിയുള്ള ഒരു കോഴ്സായിരുന്നു എവിയേഷൻ കോഴ്സ്. ഞാൻ പഠിച്ചതും വളർന്നതും തിരുവനന്തപുരത്താണ്. ആ സമയത്ത് തന്നെ ചെറുതായി മോഡലിംഗ് ചെയ്ത് തുടങ്ങിയിരുന്നു. കൂടുതൽ അവസരങ്ങൾ ലഭിക്കാൻ കൊച്ചിയാണ് നല്ലതെന്ന് തോന്നിയതോടെ കോഴ്‌സിന്‍റെ പേരും പറഞ്ഞ് ഇവിടേക്ക് എത്തുകയായിരുന്നു. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഒരു മാഗസിന്‍റെ കവർഗേളായി .തുടർന്ന് സൂര്യടീവിയിൽ സംപ്രേക്ഷണം ചെയ്യുന്ന അമ്മമാനസം എന്ന സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ഇതോടെ ഇതാണ് എന്‍റെ വഴിയെന്ന് തീരുമാനിക്കുകയായിരുന്നു. തേനും വയമ്പും, ഉണ്ണിമായ ഈറൻനിലാവ് തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു.

വഴിത്തിരിവായത് ഡിഗ്രികാലഘട്ടം

സ്കൂളിൽ  പഠിക്കുന്ന കാലത്തൊക്കെ സ്റ്റേജിൽ കയറാൻ മടിയുള്ള ആളായിരുന്നു. അതിൽ നിന്ന് ഒരു മാറ്റം ഉണ്ടാകുന്നത് പ്ലസ് ടുവിലാണ്. പ്ലസ്ടുവിൽ പഠിക്കുമ്പോൾ ഡാൻസിനൊക്കെ സ്റ്റ്ജേിൽ ക‍യറി തുടങ്ങി. പിന്നീട് ഡിഗ്രി എത്തിയപ്പോഴേക്കും നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ചെറി‍യ രീതിയിൽ തിരക്കഥകളും കൈകാര്യം ചെയ്തു തുടങ്ങി.ചെറുപ്പം മുതലേ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും എല്ലാ കാര്യത്തിലും പേടിയായിരുന്നു.

സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്റ്റേജിൽ കയറാൻ പേടിയായിരുന്നു. യൂത്ത്ഫെസ്റ്റിവൽ സമയത്തൊക്കെ സെലിബ്രിറ്റികൾ വരുമ്പോൾ അവരെ പോലെയാകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അവരെ കാണാൻ വേണ്ടി മാത്രം അന്ന് സ്കൂളിൽ പോകും. അത് കഴിഞ്ഞാൽ പിന്നെ ഫെസ്റ്റിവൽ കഴിഞ്ഞേ സ്കൂളിൽ പോകുൂ. അതിൽ നിന്നെല്ലാം മാറ്റം ഉണ്ടാകുന്നത് പ്ലസ്ടു ലൈഫോടെയാണ്.

സ്വപ്ന വേഷം

സ്ത്രീപ്രാധാന്യമുള്ള ഒരു സിനിമ ചെയ്യണമെന്നത് വലിയ സ്വപ്നമാണ്.നല്ല പ്രൊജക്‌ടുകളുടെ ഭാഗമാകണം. ചെയ്ത റോളിൽ നിന്ന് കുറച്ചു കൂടി മെച്ചപ്പെട്ട റോളുകൾ ചെയ്യാൻ സാധിക്കണം. ഞാൻ ഒരു ബിസ്നസ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. സിനിമയും ബിസ്നസും കൂടി ഒന്നിച്ച് മുന്നോട്ട് കൊണ്ടു പോകണം.

വരാൻ പോകുന്ന പ്രൊജക്‌ടുകൾ

ഇനി വരാൻ പോകുന്ന ചാവുകളിയെന്ന ഷോർട്ട്മൂവിയാണ്. അതിൽ നല്ലൊരു കഥാപാത്രമാണ് ലഭിച്ചിരിക്കുന്നത്. രണ്ട് പ്രൊജക്‌ടുകളുടെ ചർച്ചകൾ നടക്കുന്നുണ്ട്. അതിനെ വിശദമായി പിന്നീട് പറയാം

ഹോബിസ്

പ്രധാന ഹോബികു‌ക്കിംഗ് ആണ്. ഇഷ്ടമാണ് സ്വന്തമായി കുക്ക് ചെയ്യാൻ. ഇൻസ്റ്റയിൽ റീൽസ് ചെയ്യും യാത്രകൾ എറെ ഇഷ്ടമാണ്.ഞാൻ ഒറ്റയ്ക്കാണ് കൊച്ചിയിൽ താമസിക്കുന്നത്.പുറത്തേക്ക് അങ്ങനെ പോകുന്ന ആളല്ല.വളരെ ക്ലോസ് ആയ സർക്കിളിൽ സംസാരിച്ചിരിക്കുവാൻ വലയി ഇഷ്ടമാണ്.

ഫാമിലി സപ്പോർട്ട്

ഫുൾ സപ്പോർട്ടാണ് ഫാമിലി. എന്നെ നോക്കാനുള്ള കപ്പാസിറ്റി എനിക്കുണ്ടെന്ന് മനസിലായതോടെ അമ്മ  എന്നെ എന്‍റെ വഴിക്ക് വിട്ടിരിക്കുകയാണ്. ഇടയ്ക്ക് ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അല്ലെങ്കിൽ അവർ ഇങ്ങോട്ട് വരും.അമ്മയും അനുജത്തിയുമാണുള്ളത്. അച്ഛൻ നേരത്തെ മരിച്ചു. പൊലീസിൽ എഎസ്ഐ ആയിരുന്നു. അനുജത്തി വൈകാതെ പൊലീസിൽ സെലക്‌ട് ആകും എന്നാണ് കരുതുന്നത്.  

 


വാർത്തകൾ

Sign up for Newslettertop