19
September 2021 - 7:41 pm IST

Download Our Mobile App

Flash News
Archives

Food

itc1.jpg

നാവിൽ രുചിയൂറും വിഭവങ്ങളെ പരിചയപ്പെടാം

Published:08 September 2021

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി ഷെഫ് ഐശ്വര്യ അഗ്‌നിഹോത്രി തയ്യാറാക്കിയ രുചിയൂറും വിഭവങ്ങളാണ് നമ്മള്‍ പരിചയപ്പെടാന്‍ പോകുന്നത്.സില്‍ക്ക് ടീ പൈ, കോളിഫ്‌ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത, പേള്‍ മില്ലറ്റ് റിസോട്ടോ തുടങ്ങിയ വ്യത്യസ്ഥങ്ങളായ വിഭവങ്ങളും തയാറാക്കുന്നത് എങ്ങനെയെന്നുമാണ് ഇവിടെ പറയുന്നത്.

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി ഷെഫ് ഐശ്വര്യ അഗ്നിഹോത്രി, ഐടിസി രജ്പുതാന, ജയ്പൂർ തയ്യാറാക്കിയ വിഭവങ്ങള്‍

1. സില്‍ക്ക് ടീ പൈ

ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്കര്‍പോണ്‍ വിപ്പ്

സെര്‍വിംഗ് പോര്‍ഷനുകള്‍: 4

ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

ചേരുവകള്‍

പൈ ബേസ്

ചേരുവകള്‍ അളവ്

സൺഫീസ്റ്റ് ഡാർക്ക് ഫാന്‍റസി ചോക്കോ ഫിൽസ് - 2 പാക്കറ്റ്

വെണ്ണ - 2 ടേബിള്‍സ്പൂണ്‍

ഉപ്പ് - 0.25 ടീസ്പൂണ്‍

സില്‍ക്ക് ടീ ഫില്ലിംഗ്

ചേരുവകള്‍ അളവ്

ഫാബെൽ ചോക്കോ ഡെക്ക് മിൽക്ക് ചോക്ലേറ്റ് - 2 പാക്കറ്റ്

വിപ്പ്ഡ് ക്രീം - 1 കപ്പ്‌

CTC മസാല ചായ - 4 സാഷേ

ഇഞ്ചിപ്പൊടി - 0.25 ടീസ്പൂണ്‍

ഗ്രാമ്പൂ പൊടി - 0.25 ടീസ്പൂണ്‍

കുരുമുളകുപൊടി - 0.25 ടീസ്പൂണ്‍

ഏലക്ക പൊടി - 0.25 ടീസ്പൂണ്‍

ഉപ്പ് - 0.25 ടീസ്പൂണ്‍

ഓറഞ്ച് മസ്കര്‍പോണ്‍ വിപ്പ്

ചേരുവകള്‍ അളവ്

മസ്കര്‍പോണ്‍ ചീസ് - 1 കപ്പ്‌

ഓറഞ്ച് മാരമലേഡ് - 0.5 കപ്പ്‌

പാചകവിധി

പൈ ബേസ്

1.    സൺഫീസ്റ്റ് ഡാർക്ക് ഫാന്‍റസി കുക്കികൾ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേർത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക. സില്‍ക്ക് ടീ ഫില്ലിംഗ്

2.    ഒരു ഡബിള്‍ ബോയിലറിൽ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.

3.    CTC (ക്രഷ്ഡ്, ടിയര്‍, കേള്‍ മെത്തേഡ്)ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക

4.    ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.

ഓറഞ്ച് മസ്കര്‍പോണ്‍ വിപ്പ്

1.    രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.‌

2.    ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സിൽക്ക് ടീ ഫില്ലിംഗ് ചേർക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.

3.    ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

2. കോളിഫ്ലവര്‍ സ്റ്റെം സോസ് ട്രൈകളര്‍ പാസ്ത

ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്‌

ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍

സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്ലവര്‍ സ്റ്റെം സോസ്

ചേരുവകള്‍ അളവ്

കോളിഫ്ലവര്‍ സ്റ്റെം - 2 എണ്ണം

സവാള - 0.5 കപ്പ്‌

വെളുത്തുള്ളി - 1 ടീസ്പൂണ്‍

ഒലിവ് ഓയില്‍ - 1 ടേബിള്‍സ്പൂണ്‍

ആശീര്‍വാദ് ഉപ്പ് - 0.25 ടീസ്പൂണ്‍

കുരുമുളക് - 0.25 ടീസ്പൂണ്‍

ക്രീം - 1 ടേബിള്‍സ്പൂണ്‍

പാര്‍മേഷ്യന്‍ ചീസ് - 1 ടേബിള്‍സ്പൂണ്‍

തൈം - 0.25 ടീസ്പൂണ്‍

പാല്‍ - 1 കപ്പ്‌

പാസ്ത

ചേരുവകള്‍ അളവ്

സൺഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത - 2 പാക്കറ്റ്

ആശീര്‍വാദ് ഉപ്പ് - 0.25 ടീസ്പൂണ്‍

കോളിഫ്ലവര്‍ അല്ലികളാക്കിയത് - 1 കപ്പ്‌

കുരുമുളക് - 0.25 ടീസ്പൂണ്‍

ഇളം കോളിഫ്ലവര്‍ ഇലകള്‍ - 1 ടീസ്പൂണ്‍

ഒലിവ് ക്രമ്പ് - 1 ടീസ്പൂണ്‍

സില്‍ ഓയില്‍ - 0.25 ടീസ്പൂണ്‍

പാചകവിധി

കോളിഫ്ലവര്‍ സ്റ്റെം സോസ്

1.    കോളിഫ്ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
2.    ഒരു പാനിൽ എണ്ണ ചൂടാക്കുക.
3.    ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
4.    ഇതിലേക്ക് കോളിഫ്ലവർ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
5.    കോളിഫ്ലവർ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാൽ ചേർക്കുക.
6.    സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
7.    അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക
പാസ്ത
1.    ഒരു പാനിൽ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.

2.    നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേർക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.

3.    ഒരു പാൻ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്ലവർ അല്ലികളും ചേർക്കുക.

4.    കോളിഫ്ലവർ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേർത്ത് വീണ്ടും വേവിക്കുക.

‌5.    സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.

6.    പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്ലവർ ഇലകൾ എന്നിവ ചേര്‍ക്കുക.

7.    ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം

 

3. വാഴപ്പഴത്തിനൊപ്പം പേള്‍ മില്ലറ്റ് റിസോട്ടോയും ബിങ്കോ മാഡ് ആംഗിള്‍സും

ഒപ്പം കഴിക്കാവുന്നവ: പേള്‍ മില്ലറ്റ് റിസോട്ടോ

സെര്‍വിംഗ് പോര്‍ഷനുകള്‍:  1

ഗാര്‍ണിഷ് ചെയ്യാന്‍: സ്പ്രിംഗ് ഒണിയന്‍, ഗുണ്ടൂര്‍ സന്നം മുളകുപൊടി

പേള്‍ മില്ലറ്റ് റിസോട്ടോ

ചേരുവകള്‍ അളവ്

വേവിച്ച ബജ്ര - 1.5 കപ്പ്‌

ആശീര്‍വാദ് സ്വസ്ഥി നെയ്യ് - 1.5 ടേബിള്‍സ്പൂണ്‍

ജീരകം - 0.5 ടീസ്പൂണ്‍

ഇഞ്ചി - 0.5 ടീസ്പൂണ്‍

പച്ചമുളക് - 0.5 ടീസ്പൂണ്‍

സവാള - 0.5 കപ്പ്‌

പാല്‍ - 1 കപ്പ്‌

പാര്‍മേഷ്യന്‍ ചീസ് - 1 ടേബിള്‍സ്പൂണ്‍

മല്ലിയില - 1 ടേബിള്‍സ്പൂണ്‍

 ഉപ്പ് - 0.25 ടീസ്പൂണ്‍

പഴുത്ത വാഴപ്പഴം

ചേരുവകള്‍ അളവ്

പഴുത്ത വാഴപ്പഴം - 1 എണ്ണം

ആശീര്‍വാദ് സ്വസ്ഥി നെയ്യ് - 1.5 ടേബിള്‍സ്പൂണ്‍

ബിങ്കോ മാഡ് ആംഗിള്‍സ് ആചാരി മസ്തി - 1 പാക്കറ്റ് - 1 ടേബിള്‍സ്പൂണ്‍           

ഗുണ്ടൂര്‍ സന്നം മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍

‌പാചകവിധി

പേള്‍ മില്ലറ്റ് റിസോട്ടോ

1.    ഒരു പാനിൽ നെയ്യ് ചൂടാക്കുക.

2.    ഇതിലേക്ക് വേവിച്ച ബജ്റ ചേർത്ത് വേവിക്കുക.

3.    പാൽ ചേർത്ത് വീണ്ടും വേവിക്കുക

4.    അതിനുശേഷം മല്ലിയിലയും പാര്‍മേഷ്യനും ഉപയോഗിച്ച് സീസണിംഗ് ചെയ്യാം

വാഴപ്പഴത്തിന്

1.    ഒരു പാനിൽ നെയ്യ് ചൂടാക്കി അതിൽ വാഴപ്പഴമിട്ട് നന്നായി വേവിക്കുക.

2.    സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക

3.    ഒരു പ്ലേറ്റിലേക്ക് വാഴപ്പഴം, പേൾ മില്ലറ്റ് റിസോട്ടോയും വിളമ്പുക. സ്പ്രിംഗ് ഒണിയനും ബിങ്കോയും ഉപയോഗിച്ച് ഇത് അലങ്കരിക്കാം. അതിനുശേഷം, മുകളിലായി ഗുണ്ടൂർ സന്നം മുളകുപൊടിയും മാഡ് ആംഗിള്‍സും കൂടി ചേര്‍ക്കാം


വാർത്തകൾ

Sign up for Newsletter



top