19
September 2021 - 7:45 pm IST

Download Our Mobile App

Flash News
Archives

Travel

tourism.jpg

ലോക ടൂറിസത്തിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട് മൂന്ന് ഇന്ത്യൻ ഗ്രാമങ്ങൾ

Published:09 September 2021

മികച്ച ടൂറിസം വില്ലേജ് വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് മേഘാലയയിലെ ചൂളമടി ഗ്രാമം എന്നറിയപ്പെടുന്ന കോങ്തോംഗും തെലങ്കാനയിലെ പോച്ചമ്പള്ളിയും മധ്യപ്രദേശിലെ ലധ്പുര ഖാസും മത്സരിക്കുന്നുണ്ട്.

ആഗോളതലത്തില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ലോകത്തിലെ മികച്ച ടൂറിസം ഗ്രാമം കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ. മികച്ച ടൂറിസം വില്ലേജ് വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് മേഘാലയയിലെ ചൂളമടി ഗ്രാമം എന്നറിയപ്പെടുന്ന കോങ്തോംഗും തെലങ്കാനയിലെ പോച്ചമ്പള്ളിയും മധ്യപ്രദേശിലെ ലധ്പുര ഖാസും മത്സരിക്കുന്നുണ്ട്. ഇക്കാര്യം അറിയിച്ചുകൊണ്ട് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ ട്വീറ്റ് ചെയ്തിരുന്നു.

 ലധ്പുര ഖാസ്

മേഘാലയയിലെ വിസില്‍ ഗ്രാമമായ കോങ്തോംഗ് രാജ്യത്തെ രണ്ട് ഗ്രാമങ്ങള്‍ക്കൊപ്പം യുഎന്‍ഡബ്ല്യുടിഒയുടെ മികച്ച ടൂറിസം വില്ലേജിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. യുഎന്‍ഡബ്ല്യുടിഒയുടെ മികച്ച ടൂറിസം ടൂറിസം ഗ്രാമത്തെ തെരഞ്ഞെടുക്കാനുള്ള അപേക്ഷകള്‍ക്കുള്ള അവസാന തീയതി 2021 സെപ്റ്റംബര്‍ 15 വരെയാണ്. മേഘാലയയിലെ പര്‍വത പ്രദേശങ്ങളായ സോഹ്റയ്ക്കും പൈനുര്‍സ്ലയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന കോങ്തോംഗ് ഗ്രാമം മനോഹരമായ കാഴ്ചകളാലും ഹൃദയം നിറയ്ക്കുന്ന പച്ചപ്പും കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

 കോങ്തോംഗ്

ഈ ഗ്രാമത്തെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്, ഇവിടെയുള്ള ആളുകള്‍ ചൂളമടിക്കുന്നതുപോലെ പാടിക്കൊണ്ടാണ് പരസ്പരം ആശയവിനിമയം നടത്തുന്നു എന്നതാണ്. കോങ്തോംഗ് ഗ്രാമം അറിയപ്പെടുന്നത് തന്നെ വിസിലിംഗ് വില്ലേജ് എന്നാണ്. ഈ ഗ്രാമത്തിലെ ഓരോ ആളുകളുടെയും പേര് ഒരു പാട്ടുമായി ബന്ധപ്പെട്ടതായിരിക്കും എന്നതാണ് മറ്റൊരു ആകര്‍ഷകമായ കാര്യം.

പോച്ചമ്പള്ളി

ഇവിടെ ഓരോ കുഞ്ഞ് ജനിക്കുമ്പോഴും അമ്മമാർ അവർക്കായി താരാട്ട് പാട്ടുകൾ രചിക്കുന്നു. അത് ആ കുട്ടിയുടെ ജീവിതത്തിന്‍റെ തനതായ വ്യക്തിത്വമായി മാറുന്നു. മാത്രമല്ല, താരാട്ടിന് വാക്കുകളുണ്ടാവില്ല, അത് ഒരു ഈണം മാത്രമാണ്. ഗ്രാമവാസികള്‍ക്ക് മാത്രം തിരിച്ചറിയാനും ഓര്‍മിക്കാനും കഴിയുന്ന ഒരു തരം മൂളല്‍ ആണത്.


വാർത്തകൾ

Sign up for Newsletter



top