19
September 2021 - 8:29 pm IST

Download Our Mobile App

Religious

ganapathy

വിനായക ചതുർഥി: ഈ മന്ത്രങ്ങൾ ചൊല്ലിയാൽ ധാരാളം ഗുണങ്ങൾ

Published:10 September 2021

എല്ലാ വിഘ്നങ്ങളും ദുഖങ്ങളും അകറ്റുന്ന വിനായകൻ്റെ പിറന്നാൾ ദിനമാണ് വിനായക ചതുർത്ഥി. എല്ലാ ദിവസവും ഗണപതി ഗായത്രി ജപിക്കുന്നത് വളരെ ഉത്തമമാണെന്നും ആചാര്യന്മാര്‍ പറയുന്നു.

വിനായക ചതുർത്ഥി ദിവസം വ്രതാനുഷ്ഠാനവും പൂജകളും നടത്തിയാൽ വളരെയധികം ഫലങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം. ഈ ദിനത്തിൽ ബ്രാഹ്മ മുഹൂര്‍ത്തത്തിൽ തന്നെ എഴുന്നേൽക്കുക. സ്നാനശേഷം ഗണപതി ഗായത്രി മന്ത്രം 108 തവണ ജപിക്കുക. എല്ലാ ദിവസവും ഗണപതി ഗായത്രി ജപിക്കുന്നത് വളരെ ഉത്തമമാണെന്നും ആചാര്യന്മാര്‍ പറയുന്നു.

ഗണപതി ഗായത്രി മന്ത്രം

''ഓം ഏക ദന്തായ വിദ് മഹേ വക്രതുണ്ഡായ ധീമഹി തന്നോ ദന്തി : പ്രാചോദയത്'' (ഉദ്ദിഷ്ഠകാര്യ സിദ്ധിക്ക്)

''ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത്'' (വിഘ്‌നങ്ങൾ നീങ്ങാൻ )

മന്ത്ര ജപത്തിന് ശേഷം ഗണപതി ക്ഷേത്രദര്‍ശനം നടത്തുന്നത്  ഐശ്വര്യം കൊണ്ടുവരാൻ സഹായിക്കും. വിഘ്നങ്ങളെല്ലാം അകറ്റണേ ഭഗവാനെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഒരു നാളികേരം ഉടയ്ക്കുക. സര്‍വ്വഐശ്വര്യങ്ങളും നൽകുന്ന ഗണപതിഹോമത്തിൽ പങ്കുചേരുന്നതും ഫലസിദ്ധി നേടിത്തരും. ഹോമ പുക ശ്വസിക്കുന്നതും അനുഗ്രഹദായകമാണ്.

സന്ധ്യയ്ക്ക് വീണ്ടും ക്ഷേത്രദര്‍ശനം നടത്തി ഗ്രഹത്തിൽ മടങ്ങിയെത്തി ഗണപതി സ്തോത്രങ്ങള്‍ പാരായണം ചെയ്യുക. ഈ ദിവസം ചന്ദ്രനെ ദര്‍ശിക്കാതെ ശ്രദ്ധിക്കണം. ഗണപതി 12 മന്ത്രങ്ങൾ അടങ്ങിയ ഗണേശ ദ്വാദശ മന്ത്രം ജപിക്കുന്നത് വളരെ ഉത്തമമാണ്. ചതുര്‍ത്ഥി ദിനത്തിൽ ഈ മന്ത്രം ജപിച്ച് ഗണേശനെ സ്തുതിച്ചാൽ സര്‍വ്വാഭീഷ്ടസിദ്ധി ഫലമാകും.

ഗണേശ ദ്വാദശ മന്ത്രം

ഓം വക്രതുണ്ഡായ നമ:
ഓം ഏകദന്തായ നമ:
ഓം കൃഷ്ണപിംഗാക്ഷായ നമ:
ഓം ഗജവക്ത്രായ നമ:
ഓം ലംബോധരായ നമ:
ഓം വികടായ നമ:

ഓം വിഘ്നരാജായ നമ:
ഓം ധ്രൂമ്രവര്‍ണ്ണായ നമ:
ഓം ഫാലചന്ദ്രായ നമ:
ഓം വിനായകായ നമ:
ഓം ഗണപതയേ നമ:
ഓം ഗജാനനായ നമ:

ഗണേശ മന്ത്രങ്ങൾ

''ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം''

''ചിത്രരത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം
കാമരൂപധരം ദേവം വന്ദേഹം ഗണനായകം ''

''അംബികാ ഹൃദയാനന്ദം മാതൃഭിർ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം''

''സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം ''

''ഗജാനനം ഭൂത ഗണാതി സേവിതം
കപിത്ഥജംഭൂ ഫല സാര ഭക്ഷിതം
ഉമാസുതം ശോക വിനാശ കാരണം
നമാമി നമാമി വിഘ്‌നേശ്വര പാദ പങ്കജം ''

''വക്രതുണ്ട മഹാകായ സൂര്യകോടി സമപ്രഭ.
നിര്‍വിഘ്നം കുരുമേ ദേവ സര്‍വ്വ കാര്യേഷു സര്‍വ്വധാ''


വാർത്തകൾ

Sign up for Newsletter



top