19
September 2021 - 7:58 pm IST

Download Our Mobile App

Bollywood

Screenshot (28)

മെഴ്സിഡസ്-മേബാക്ക് ജിഎല്‍എസ് 600 സ്വന്തമാക്കി നടികൃതി സനോണ്‍: വില 2.43 കോടി

Published:12 September 2021

ജൂണ്‍ മാസം എട്ടാം തിയതിയാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് ഇന്ത്യയില്‍ മെയ്ബാക്ക് ജിഎല്‍എസ് 600 4മാറ്റിക്ക് അവതരിപ്പിച്ചത്.

ബോളിവുഡ് താരസുന്ദരി കൃതി സനോണ്‍ മെഴ്സിഡസ് ബെന്‍സിന്‍റെ പുത്തല്‍ പതിപ്പായ മെഴ്സിഡസ്-മേബാക്ക് ജിഎല്‍എസ് സ്വന്തമാക്കി. ഇന്ത്യയില്‍ ഈ വാഹനത്തിന് ഏകദേശം 2.5 കോടി രുപ വില വരും. 

ജൂണ്‍ മാസം എട്ടാം തിയതിയാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് ഇന്ത്യയില്‍ മെയ്ബാക്ക് ജിഎല്‍എസ് 600 4മാറ്റിക്ക് അവതരിപ്പിച്ചത്. വിലകൂടിയ ഒരു മെഴ്സിഡസ് എസ്യുവി മാത്രമല്ല മെയ്ബാക്ക് ജിഎല്‍എസ്. മെഴ്സിഡസ്-ബെന്‍സിന്റെ എസ്യുവി ശ്രേണിയുടെ വല്യേട്ടനാണ് മെയ്ബാക്ക് ജിഎല്‍എസ്. അതുകൊണ്ട് തന്നെ മറ്റു മെഴ്സിഡസ് എസ്യുവികള്‍ക്ക് അവകാശപ്പെടാനില്ലാത്ത പലതും മെയ്ബാക് ജിഎല്‍എസ്സിനുണ്ട്. 

2.43 കോടിയാണ് മെയ്ബാക് ജിഎല്‍എസ്സിന്റെ ഇന്ത്യയിലെ എക്സ്-ഷോറൂം വില. അതായത് സാധാരണ ജിഎല്‍എസ് മോഡലിനേക്കാള്‍ 1.5 കോടി രൂപ രൂപ കൂടുതല്‍. ആദ്യ ബാച്ചില്‍ ഇന്ത്യയ്ക്കായി നീക്കിവച്ച 50ലധികം മെയ്ബാക്ക് ജിഎല്‍എസ് യൂണിറ്റുകളുടെ വില്പന ലോഞ്ചിന് മുന്‍പേ കഴിഞ്ഞു.

മെയ്ബാക്ക് ശ്രേണിയിലുള്ള മെഴ്സിഡസ് കാറുകളുടെ മുഖമുദ്രയായ കുത്തനെ സ്ളാറ്റുകള്‍ ക്രമീകരിച്ച ക്രോം ഗ്രില്‍ ആണ് കാഴ്ചയില്‍ മെയ്ബാക്ക് ജിഎല്‍എസ്സിന്റെ ആകര്‍ഷണം. ക്രോമിന്റെ കാര്യത്തില്‍ ഒട്ടും പിശുക്ക് മെയ്ബാക്ക് ജിഎല്‍എസ്സിലില്ല. ബമ്പറിലും സ്‌കിഡ് പ്ലെറ്റിലും ധാരാളം ക്രോം ഘടകങ്ങളുണ്ട്. 58 എച്ച്പി പവറും 730 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്ന 4.0 ലിറ്റര്‍ v8 ട്വിന്‍-ടര്‍ബോ മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് മെയ്ബാക്ക് ജിഎല്‍എസ്സിനെ ചലിപ്പിക്കുക.

9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, 4 മാറ്റിക് ഓള്‍-വീല്‍ ഡ്രൈവ് വഴി നാല് ചക്രങ്ങളിലേക്കും പവര്‍ എത്തിക്കുന്നു. മെഴ്സിഡസ് വിളിക്കുന്ന ഇക്യു ബൂസ്റ്റ് എന്ന് വിളിക്കുന്ന 48v ഹൈബ്രിഡ് സിസ്റ്റം ആവശ്യമുള്ളപ്പോള്‍ 22 എച്ച്പി പവറും 250 എന്‍എം ടോര്‍ക്കും അധികമായി നല്‍കും.


വാർത്തകൾ

Sign up for Newsletter



top