19
September 2021 - 6:36 pm IST

Download Our Mobile App

Flash News
Archives

Food

mangoes.jfif

സെപ്റ്റംബറില്‍ ഈ വളം ചെയ്താല്‍ മാവ് പൂത്തു കായ്ക്കും

Published:12 September 2021

ഇന്ത്യയില്‍ ആദ്യം മാവ് പൂക്കുന്നത് കേരളത്തിലാണ്. നവംബര്‍-ഡിസംബര്‍ കാലയളവിലാണ് കേരളത്തില്‍ മാവ് പൂക്കുന്നത്. മാവു പൂത്തു ഏകദേശം നാല് മാസത്തിനുള്ളില്‍ തന്നെ മാങ്ങകള്‍ മൂപ്പെത്തുകയും ചെയ്യുന്നു. മാവുകള്‍ കൃത്യസമയത്ത് നല്ല രീതിയില്‍ പൂക്കുവാനും, പൂക്കളുടെ കൊഴിച്ചില്‍ തടയുവാനും നാം ചില പൊടിക്കൈകള്‍ പ്രയോഗിക്കേണ്ടതുണ്ട്.

മാങ്ങ എല്ലാവരുടെയും ഇഷ്ട പഴമാണ്. മാവ് പുക്കുന്നതിനും മാങ്ങ തഴച്ചു വളരുന്നതിനും ധാരാളം പെടികൈകള്‍ പരീക്ഷിക്കുന്ന വരാണ് നമ്മള്‍. എന്നാള്‍ ഇവ കുടി ചെയ്ത് നോക്കിയാല്‍ നല്ല മാവ് വീട്ടില്‍ തന്നെ വളര്‍ത്തിയെടുക്കാം. ഇന്ത്യയില്‍ ആദ്യം മാവ് പൂക്കുന്നത് കേരളത്തിലാണ്. നവംബര്‍-ഡിസംബര്‍ കാലയളവിലാണ് കേരളത്തില്‍ മാവ് പൂക്കുന്നത്. മാവു പൂത്തു ഏകദേശം നാല് മാസത്തിനുള്ളില്‍ തന്നെ മാങ്ങകള്‍ മൂപ്പെത്തുകയും ചെയ്യുന്നു.

മാവുകള്‍ കൃത്യസമയത്ത് നല്ല രീതിയില്‍ പൂക്കുവാനും, പൂക്കളുടെ കൊഴിച്ചില്‍ തടയുവാനും നാം ചില പൊടിക്കൈകള്‍ പ്രയോഗിക്കേണ്ടതുണ്ട്. സെപ്റ്റംബര്‍-ഒക്ടോബര്‍ കാലയളവില്‍ ഈ വിദ്യകള്‍ പ്രയോഗിച്ചാല്‍ മാത്രമേ മാവുകള്‍ കൃത്യമായി പൂത്തു കായ്ക്കുകയുള്ളൂ. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രൂണിങ് ആണ്. മാവിന്‍റെ ആരോഗ്യമില്ലാത്ത കൊമ്പുകള്‍ മുറിച്ചു മാറ്റുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. മാവിന്‍റെ എല്ലാ കൊമ്പുകളിലും നന്നായി സൂര്യപ്രകാശം ഏറ്റാല്‍ മാത്രമേ മാവുകളില്‍ ധാരാളം പൂക്കള്‍ പിടിക്കുകയുള്ളൂ.

ഇതുകൂടാതെ സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ നിയന്ത്രിതമായ രീതിയില്‍ പുകച്ചു കൊടുക്കുകയും ചെയ്യണം.വര്‍ഷത്തില്‍ ഒരു തവണ എന്ന രീതിയില്‍ മോതിരവളയം ഇടുന്നത് മാവ് പൂക്കാന്‍ നല്ലതാണ്. എന്നാല്‍ ഈ പ്രയോഗങ്ങള്‍ക്ക് പുറമേ നാം ചെയ്യേണ്ട ഒരു വളക്കൂട്ട് ഉണ്ട്. ഇത് സെപ്റ്റംബര്‍ മാസം ചെയ്താല്‍ മാത്രമേ മാവില്‍ നന്നായി പൂക്കള്‍ ഉണ്ടാവുകയും

മാവ് പൂക്കാന്‍ ഉള്ള കിടിലന്‍ വളക്കൂട്ട്

സെപ്റ്റംബര്‍ മാസം മാവിന്‍റെ ചുറ്റുപാടും അരക്കിലോ കുമ്മായം വിതറി നല്‍കണം. മാവിന്റെ കട ഭാഗത്തുനിന്ന് ഏകദേശം രണ്ടു മീറ്റര്‍ മാറി വേണം കുമ്മായം ഇട്ടു നല്‍കുവാന്‍.

അതിന് ശേഷം മേല്‍മണ്ണ് പതുക്കെ ഇളക്കി കുമ്മായവുമായി ചേര്‍ക്കുക. ഈ രീതിയില്‍ 10 ദിവസമെങ്കിലും മണ്ണ് വെയിലുകൊണ്ട് കിടക്കണം. 10 ദിവസത്തിനുശേഷം 10 കിലോ ചാണകപ്പൊടി, ആറു കിലോ ചാരം, മൂന്ന് കിലോ എല്ലുപൊടി എന്നിവ ചേര്‍ത്ത് മാവിന്റെ കട ഭാഗത്ത് നിന്ന് നീങ്ങി ഏകദേശം മൂന്ന് മീറ്റര്‍ അകലെയായി വലിയ ആഴത്തില്‍ അല്ലാത്ത തടം എടുത്തു (അര അടി വീതിയില്‍) മേല്പറഞ്ഞ അളവില്‍ മിശ്രിതം ഇട്ടു നല്‍കുക. അതിനുശേഷം തടം മേല്‍മണ്ണ് ചേര്‍ത്ത് മൂടുക.

മാവില്‍ പെട്ടെന്ന് പൂക്കള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ് ഫോസ്ഫറസും, നൈട്രജനും. ഇവയെല്ലാം സമ്പന്നമായ അതിലടങ്ങിയിരിക്കുന്നവയാണ് വെണ്ണീറും എല്ലുപൊടിയും ചാണകപ്പൊടിയും. അതുകൊണ്ടുതന്നെ ഇത്രയും കാര്യങ്ങള്‍ കൃത്യമായ അളവില്‍ മാവിന്റെ തടം കോരി ഇട്ടു നല്‍കിയാല്‍ നവംബര്‍- ഡിസംബര്‍ മാസത്തോടെ മാവില്‍ നന്നായി പൂക്കള്‍ ഉണ്ടാകും. ഈ പ്രയോഗത്തിന് ശേഷം നാം അനുവര്‍ത്തിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് എപ്‌സം സാള്‍ട്ട് (മഗ്നീഷ്യം സൾഫേറ്റ്) കൊണ്ടുള്ള ഒരു വിദ്യ. 

മാവില്‍ ധാരാളമായി പൂക്കള്‍ ഉണ്ടാവാന്‍ മാത്രമല്ല, പൂക്കള്‍ കൊഴിഞ്ഞു പോകാതിരിക്കാനും എപ്‌സം സാള്‍ട്ട് ഉപയോഗിക്കുന്നത് നല്ലതാണ്. 200 ഗ്രാം എപ്‌സം സാള്‍ട്ട് 20 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തിന് മുകളിലൂടെ ഒഴിച്ചുകൊടുക്കണം. ഇതും കൂടി ചെയ്താല്‍ മാത്രമേ സെപ്റ്റംബര്‍ മാസം ചെയ്യേണ്ട വളപ്രയോഗ രീതി പൂര്‍ണമാവുകയുള്ളൂ. ഇനി ഡിസംബറില്‍ നിങ്ങളുടെ കൊതി തീരുവോളം മാങ്ങ കഴിക്കാം.


വാർത്തകൾ

Sign up for Newsletter



top