19
September 2021 - 6:59 pm IST

Download Our Mobile App

Flash News
Archives

Wellness

shathavari

മുലപ്പാല്‍ ഉത്പാദനം വര്‍ധിക്കും, വന്ധ്യത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ശതാവരിയുടെ ഗുണങ്ങള്‍ ഏറെയാണ്

Published:12 September 2021

ശതാവരി സ്ത്രീകള്‍ക്ക് മികച്ച ഔഷധമാണ് പ്രത്യുത്പാദന ശേഷിക്കും ദഹനശേഷിക്കും വർദ്ധിപ്പിക്കാൻ ശതാവരി ഏറ്റവും മികച്ച ഉത്പന്നമാണ്

ശതാവരി അത്യുത്തമമായ ഔഷധ സസ്യമാണ്. മുലയൂട്ടുന്ന അമ്മമാര്‍ക്കും, ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാന്‍ സ്ത്രീകള്‍ക്കും ഒരുപോലെ ഇത് ഉപയോഗിക്കാം. ആയുര്‍വേദ ഔഷധ സസ്യങ്ങളിലെ റാണിയെന്നാണ് ശതാവരി അറിയപ്പെടുന്നത്. ആയുര്‍വേദ പ്രകാരം, പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന സസ്യമാണ് ശതാവരി. മാത്രമല്ല, പ്രസവാനന്തരശേഷമുളള ആര്‍ത്തവപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം മുലപ്പാല്‍ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ശതാവരി സ്ത്രീകള്‍ക്ക് മികച്ച ഔഷധമാണ് പ്രത്യുത്പാദന ശേഷിക്കും ദഹനശേഷിക്കും വർദ്ധിപ്പിക്കാൻ ശതാവരി ഏറ്റവും മികച്ച ഉത്പന്നമാണ്

ശതാവരിയുടെ ഗുണങ്ങള്‍

  • PMS അല്ലെങ്കില്‍ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം ലക്ഷണങ്ങള്‍ കുറയ്ക്കുന്നു
  • ആര്‍ത്തവസമയത്തെ വേദന കുറയ്ക്കുകയും ആര്‍ത്തവം കൃത്യമാക്കുന്നതിനും സഹായിക്കും
  • വന്ധ്യത പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഹോര്‍മോണ്‍ ബാലന്‍സ് ആവുന്നതിനും ഈസ്ട്രജന്റെ അളവ് ശരീരത്തില്‍ കൃത്യമാക്കുന്നതിനും സഹായിക്കുന്നു. ഇതിലൂടെ സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി വര്‍ധിപ്പിക്കുന്നു.
  • മുലപ്പാല്‍ ഉത്പാദനം വര്‍ധിപ്പിക്കും. മാത്രമല്ല, കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകമൂല്യം നല്‍കുന്നു
  • ദേഷ്യവും ക്ഷോഭവും ശമിപ്പിക്കുന്നു, സമ്മര്‍ദ്ദം കുറയ്ക്കുകയും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നല്ല ഉറക്കം നല്‍കുകയും ചെയ്യുന്നു.
  • ഉത്കണ്ഠ കുറയ്ക്കുന്നു. മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
  • രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍, ചുമ, തുമ്മല്‍, പനി, ശ്വാസം മുട്ടല്‍ എന്നിവക്കെല്ലാം പരിഹാരം നല്‍കും
  • ദഹന പ്രശ്‌നങ്ങള്‍ പരിഹരിക്കും

കഴിക്കുന്ന വിധം

ശതാവരി പാലിനൊപ്പം കഴിക്കുന്നതാണ് നല്ലത്. ഉറങ്ങുന്നതിനു മുന്‍പ് ചെറുചൂടുള്ള പാലില്‍ അര ടീസ്പൂണ്‍ ശതാവരി പൊടിയിട്ട് കുടിക്കുന്നത് മികച്ചതാണ്. പുരുഷന്മാരില്‍ ബീജങ്ങളുടെ അളവില്‍ കുറവുണ്ടാകുന്നതിനെ പരിഹരിക്കാന്‍ ശതാവരി സഹായിക്കുന്നു. പുരുഷശരീരത്തില്‍ ആരോഗ്യകരമായ ബീജങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും സഹായകരമാണ് ശതാവരി
 


വാർത്തകൾ

Sign up for Newsletter



top