19
September 2021 - 8:34 pm IST

Download Our Mobile App

Cricket

dhoni ajith

ധോണിയെ ടീം ഇന്ത്യയുടെ ഉപദേഷ്‌ടാവായി നിയമിച്ചത് ചോദ്യംചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം

Published:12 September 2021

ഒറ്റ രാത്രി കൊണ്ട് ഉപദേഷ്‌ടാവ് വേണമെന്ന് ബിസിസിഐക്ക് എന്തുകൊണ്ട് തോന്നി  ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ. ധോണിയെ മെന്ററായി നിയമിക്കാനുള്ള തീരുമാനം ചോദ്യം ചെയ്താണ് അജയ് ജഡേജയുടെ പ്രതികരണം.

ന്യൂഡല്‍ഹി: ഒറ്റ രാത്രി കൊണ്ട് ഉപദേഷ്‌ടാവ് വേണമെന്ന് ബിസിസിഐക്ക് എന്തുകൊണ്ട് തോന്നി  ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ. ധോണിയെ മെന്ററായി നിയമിക്കാനുള്ള തീരുമാനം ചോദ്യം ചെയ്താണ് അജയ് ജഡേജയുടെ പ്രതികരണം.

'എനിക്ക് മനസിലാക്കാന്‍ കഴിയുന്നില്ല. രണ്ട് ദിവസമായി ഇക്കാര്യം ചിന്തിക്കുന്നു. ഞ‌ാന്‍ അത്ഭുതപ്പെട്ടു. ധോണിക്ക് എത്രത്തോളം അറിവുണ്ടെന്നോ അദേഹം എത്രത്തോളം ടീമിന് ഉപകാരപ്രദമാണ് എന്നൊന്നും ഞാന്‍ ആലോചിക്കുന്നില്ല. എന്നേക്കാള്‍ വലിയ ധോണി ആരാധകനില്ല. വിരമിക്കുന്നതിന് മുമ്പ് അടുത്ത ക്യാപ്റ്റനെ കണ്ടെത്തിയ ആദ്യ നായകന്‍ ധോണിയാണെന്ന് തോന്നുന്നു. എന്നാല്‍ ടീമിനെ ഒന്നാം റാങ്കിലെത്തിച്ച പരിശീലകനാണ് രവി ശാസ്‌ത്രി. അതിനാല്‍ ഒരു ഉപദേഷ്‌ടാവ് വേണമെന്ന് ഒരു രാത്രികൊണ്ട് എങ്ങനെ ബിസിസിഐക്ക് തോന്നി. ഈ ചിന്ത എന്നെ അത്ഭുതപ്പെടുത്തുന്നതായും അജയ് ജഡേജ പറഞ്ഞു.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മെന്ററായുള്ള ധോണിയുടെ തിരിച്ചു വരവ് ജയ് ഷാ വെളിപ്പെടുത്തുന്നത്. ടി20 ലോകകപ്പില്‍ മാത്രമായിരിക്കും ധോണിയുടെ സേവനം ഇന്ത്യക്ക് ലഭിക്കുക.

'ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് മോശം റെക്കോഡൊന്നുമില്ല. മോശം റെക്കോഡാണ് ഉള്ളതെങ്കില്‍ മറ്റൊരാളുടെ സഹായം തേടാമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ ധോണിക്ക് കാര്യമായൊന്നും ചെയ്യാനുണ്ടാവില്ല. നന്നായി കളിക്കുന്ന ടീമില്‍ ഒരു സുരക്ഷിത സ്ഥാനം മാത്രമാണ് ധോണിക്കുള്ളത്' എന്നായിരുന്നു ഗംഭീറിന്‍റെ വിമര്‍ശനം. 

'അതേസമയം, ധോണിയുടെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യും. സമ്മര്‍ദ്ദങ്ങളെ എങ്ങനെ മറികടക്കണമെന്ന് ധോണിക്ക് യുവതാരങ്ങളെ പഠിപ്പിക്കാനാവും. ധോണിക്ക് ടീമില്‍ ചെയ്യാനുള്ളത് അതുമാത്രമാണ്. രാഹുല്‍ ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ ആദ്യമായി ലോകകപ്പ് കളിക്കുന്നവരാണ്. ഇവരെ തന്റെ അനുഭവസമ്പത്തിലൂടെ പ്രചോദിപ്പിക്കാന്‍ ധോണിക്കാവും' എന്നും ഗംഭീര്‍ വ്യക്തമാക്കി. 


വാർത്തകൾ

Sign up for Newsletter



top