19
September 2021 - 6:29 pm IST

Download Our Mobile App

Flash News
Archives

World

മരിച്ചെന്ന് കരുതിയ അല്‍ ഖ്വയ്ദ ഭീകരന്‍ ജീവനോടെ

Published:12 September 2021

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചതോടെയാണ് കഴിഞ്ഞ ദിവസം സവാഹിരി വിഡിയോയിലൂടെ പ്രത്യക്ഷപ്പെടുന്നത്. ഇസ്രയേലിനെതിരായ ഒരു മണിക്കൂര്‍ നീളുന്ന വീഡിയോയാണ് സപ്തംബര്‍ 11ന് പുറത്തിറങ്ങിയത്. ജറുസലേം യഹൂദന്മാര്‍ക്ക് വിട്ടുകൊടുക്കില്ല


കാബൂള്‍: കൊല്ലപ്പെട്ടെന്ന് കരുതിയ അല്‍ ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരി വീണ്ടും ജീവനോടെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു. യുഎസില്‍ അല്‍ ഖ്വയ്ദ നടത്തിയ 9/11  വാര്‍ഷിക ദിനത്തിലാണ് അല്‍ സവാഹിരിയുടെ പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്.60 മിനിറ്റ് ദൈര്‍ഘ്യമുള്ള സവാഹിരിയുടെ പ്രസ്താവന ഉള്‍പ്പെട്ട വീഡിയോ അല്‍ ഖ്വയ്ദയുടെ ഔദ്യോഗിക മാധ്യമ വിഭാഗമാണ് പുറത്തുവിട്ടത്.

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചതോടെയാണ് കഴിഞ്ഞ ദിവസം സവാഹിരി വിഡിയോയിലൂടെ പ്രത്യക്ഷപ്പെടുന്നത്. ഇസ്രയേലിനെതിരായ ഒരു മണിക്കൂര്‍ നീളുന്ന വീഡിയോയാണ് സപ്തംബര്‍ 11ന് പുറത്തിറങ്ങിയത്. ജറുസലേം യഹൂദന്മാര്‍ക്ക് വിട്ടുകൊടുക്കില്ല എന്ന് പ്രഖ്യാപിക്കുന്ന ഡോക്യുമെന്ററി രീതിയിലുള്ള വീഡിയോയാണ് ഇത്. .

ശനിയാഴ്ച രാവിലെ മുതല്‍ തന്നെ സവാഹിരി പങ്കെടുക്കുന്ന പരിപാടിയുടെ വിശദാംശങ്ങള്‍ അല്‍ ഖ്വെയ്ദയുടെ ഒദ്യോഗിക മാധ്യമമായ അസ്- സഭയിലൂടെ പുറത്തുവന്നുകൊണ്ടിരുന്നു. തുടര്‍ന്നാണ് ഒരു മണിക്കൂര്‍ വീഡിയോ ടെലഗ്രാമില്‍ പങ്കുവെച്ചത്.


വാർത്തകൾ

Sign up for Newsletter



top