19
September 2021 - 7:05 pm IST

Download Our Mobile App

Flash News
Archives

World

north-korea-missile

പുതിയ ദീർഘദൂര മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ

Published:13 September 2021

അമെരിക്കയുമായുള്ള ആണവ ചർച്ചകൾ വഴിമുട്ടി നിൽക്കെ സൈനികശേഷി വർധിപ്പിക്കുന്ന നടപടികൾ തുടരുകയാണ് അവർ എന്നു വ്യക്തമാക്കുന്നതാണു പുതിയ നീക്കം. 1,500 കിലോമീറ്ററുകൾ അകലെയുള്ള ലക്ഷ്യങ്ങൾ തകർക്കാൻ കഴിയുന്നതാണ് ഈ മിസൈലുകളെന്ന് കൊറിയൻ സെൻട്രൽ വാർത്താ ഏജൻസി ചൂണ്ടിക്കാട്ടി

സോൾ: പുതുതായി വികസിപ്പിച്ച ദീർഘദൂര ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചതായി ഉത്തര കൊറിയ പ്രഖ്യാപിച്ചു. അമെരിക്കയുമായുള്ള ആണവ ചർച്ചകൾ വഴിമുട്ടി നിൽക്കെ സൈനികശേഷി വർധിപ്പിക്കുന്ന നടപടികൾ തുടരുകയാണ് അവർ എന്നു വ്യക്തമാക്കുന്നതാണു പുതിയ നീക്കം. 1,500 കിലോമീറ്ററുകൾ അകലെയുള്ള ലക്ഷ്യങ്ങൾ തകർക്കാൻ കഴിയുന്നതാണ് ഈ മിസൈലുകളെന്ന് കൊറിയൻ സെൻട്രൽ വാർത്താ ഏജൻസി ചൂണ്ടിക്കാട്ടി. രണ്ടു വർഷമായി ഈ മിസൈലുകൾ വികസിപ്പിക്കുന്ന ജോലികളിലായിരുന്നു ഉത്തര കൊറിയ.

രാജ്യത്തെ സൈനികമായി കരുത്തുറ്റതാക്കുക എന്ന ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ ലക്ഷ്യത്തിൽ നിർമിച്ച തന്ത്രപ്രധാന ആയുധമാണ് ഇതെന്ന് വാർത്താ ഏജൻസി അവകാശപ്പെട്ടു. ആണവപോർമുനകൾ ഘടിപ്പിക്കാൻ കഴിയുന്നവയാണ് ഈ മിസൈലുകൾ. വിക്ഷേപണ ട്രാക്കിൽ നിന്ന് മിസൈലുകൾ പരീക്ഷിക്കുന്ന ചിത്രങ്ങളും ഉത്തര കൊറിയൻ ഔദ്യോഗിക മാധ്യമം പുറത്തുവിട്ടിട്ടുണ്ട്. ഈ മിസൈലുകളെക്കുറിച്ചു വിലയിരുത്തി വരികയാണെന്ന് ദക്ഷിണ കൊറിയൻ സംയുക്ത സേനാ മേധാവി പറഞ്ഞു. ദക്ഷിണ കൊറിയയുടെയും അമെരിക്കയുടെയും ഇന്‍റലിജൻസുകാർ നൽകുന്ന വിവരങ്ങൾ അനുസരിച്ചാണു വിലയിരുത്തൽ നടക്കുന്നത്. അയൽ രാജ്യങ്ങൾക്കും അന്താരാഷ്ട്ര സമൂഹത്തിനും ഭീഷണിയാണ് കിമ്മിന്‍റെ നയങ്ങളെന്നും ദക്ഷിണ കൊറിയ. 

നയതന്ത്ര ബന്ധങ്ങൾ മുറിച്ച യുഎസിനെ പ്രത്യേകിച്ചു പ്രസിഡന്‍റ് ജോ ബൈഡനെ സമ്മർദത്തിലാക്കാനുള്ള തന്ത്രമാണ് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണമെന്നും വിലയിരുത്തലുകളുണ്ട്. പരീക്ഷണം കാണുന്നതിന് കിം നേരിട്ട് എത്തിയില്ല എന്നാണു റിപ്പോർട്ടുകൾ. കിമ്മിന്‍റെ ഉയർന്ന സൈനിക ഉദ്യോഗസ്ഥൻ പാക് ജോങ് ചൊൻ പരീക്ഷണം നേരിട്ടു കണ്ടു. ആയുധ പരീക്ഷണങ്ങൾക്ക് ഉത്തര കൊറിയ വീണ്ടും തയാറായതായി കിമ്മിന്‍റെ സഹോദരി അടുത്തിടെ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച തലസ്ഥാനം പ്യോങ്‌യാങ്ങിൽ കിം അസാധാരണമായ സൈനിക പരേഡ് നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ആഭ്യന്തര ഐക്യം ഫോക്കസ് ചെയ്തായിരുന്നു ഈ പരേഡ് എന്നാണു റിപ്പോർട്ടുകൾ. അമെരിക്കയുടെ നേതൃത്വത്തിലുള്ള ഉപരോധവും കൊവിഡും വെള്ളപ്പൊക്കവും എല്ലാം ചേർന്ന് സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാണ് ഉത്തര കൊറിയ എന്നും റിപ്പോർട്ടുകളുണ്ട്. 

 


വാർത്തകൾ

Sign up for Newsletter



top