19
September 2021 - 8:21 pm IST

Download Our Mobile App

Special

rapper.jpg

ഇത് ഒറിജിനൽ സ്വർണ മുടി; തലയോട്ടിയിൽ സ്വർണ ചെയിൻ തുന്നിചേർത്ത് റാപ്പർ

Published:13 September 2021

കാരണം ഈ ദിവസങ്ങളിൽ എല്ലാവരും മുടിയിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുന്നത് കാണാം.ഇപ്പോൾ എന്നെ കണ്ട് ആരും ഇത് അനുകരിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു- സുർ തന്‍റെ ഒരു ടിക്ടോക്ക് വിഡിയോയിൽ പറഞ്ഞു. ‌‌

സ്വർണത്തോടുള്ള ഇഷ്ടം കൊണ്ട് നിറയെ സ്വർണാഭരണങ്ങൾ ധരിച്ചു നടക്കുന്ന ആളുകളെ കുറിച്ച് മുൻപ് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെയൊരു റാപ്പർ ചെയ്ത കാര്യം കണ്ടാൽ ഇത് അൽപ്പം കടന്നു പോയില്ലേയെന്ന് നമ്മൾ ചിന്തിച്ചേക്കാം. ഡാൻ സുർ എന്ന ഇരുപത്തിമൂന്നുകാരനായ മെക്സിക്കൻ റാപ്പർ തന്‍റെ തലയിൽ സ്വർണ ചെയിനുകൾ വച്ച് പിടിപ്പിച്ചിരിക്കുകയാണിപ്പോൾ. ശസ്ത്രക്രിയയിലൂടെയാണ് ഇദ്ദേഹം തലയോട്ടിയിൽ സ്വർണ ചെയിനുകൾ തുന്നിച്ചേർത്തത്. ഏപ്രിലിലാണ് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

ഇപ്പോൾ തന്‍റെ ആരാധകർക്കായി സ്വർണമുടിയുടെ ചിത്രങ്ങളും വിഡിയോകളും അദ്ദേഹം പങ്കുവക്കുന്നുണ്ട്. തലയോട്ടിയിൽ സ്വർണ ചെയിനുകൾ പിടിപ്പിച്ച ചരിത്രത്തിലെ ആദ്യത്തെ റാപ്പറാണ് താനെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഞാൻ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചു എന്നതാണ് സത്യം. കാരണം ഈ ദിവസങ്ങളിൽ എല്ലാവരും മുടിയിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുന്നത് കാണാം.

ഇപ്പോൾ എന്നെ കണ്ട് ആരും ഇത് അനുകരിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു- സുർ തന്‍റെ ഒരു ടിക്ടോക്ക് വിഡിയോയിൽ പറഞ്ഞു. ‌‌തലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല സുറിന്‍റെ സ്വർണ പ്രേമം. പല്ലുകളിലും അദ്ദേഹം സ്വർണ പ്ലേറ്റുകൾ വച്ച്പിടിപ്പിച്ചിട്ടുണ്ട്. ഏകദേശം രണ്ട് ദശലക്ഷം ഫോളോവേഴ്സ് ഉണ്ട് സുറിന് സോഷ്യൽ മീഡിയയിൽ. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dan Sur (@dansurig)

 


വാർത്തകൾ

Sign up for Newsletter



top