19
September 2021 - 6:40 pm IST

Download Our Mobile App

Flash News
Archives

Travel

Northeast

വ​ട​ക്കു​കി​ഴ​ക്ക​ന്‍ മേ​ഖ​ല: വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്‍റെ ക​ല​വ​റ

Published:14 September 2021

# ജി. ​കി​ഷ​ന്‍ റെ​ഡ്ഡി  കേ​ന്ദ്ര ടൂ​റി​സം, സാം​സ്‌​കാ​രി​ക മ​ന്ത്രി 

വ​ട​ക്കു​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ "അ​ഷ്ട​ല​ക്ഷ്മി' സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍കി​ക്കൊ​ണ്ട് , ത്രി​ത​ല ത​ന്ത്ര​ത്തോ​ടെ ഈ ​പ്ര​ദേ​ശം വി​ക​സി​പ്പി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ക്ഷീ​ണം പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. ഒ​ന്നാ​മ​താ​യി, അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക​രാ​റു​ക​ളി​ല്‍ ഒ​പ്പു​വ​ച്ച വി​മ​ത ഗ്രൂ​പ്പു​ക​ള്‍ അ​ക്ര​മം ഉ​പേ​ക്ഷി​ക്കു​ക​യും രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന അ​ജ​ണ്ട​യി​ല്‍ പ​ങ്കാ​ളി​ക​ളാ​വു​ക​യും ചെ​യ്തു.

ഇ​തു​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്, രാ​ജ്യ​ത്ത് 75 കോ​ടി കൊ​വി​ഡ് വാ​ക്‌​സി​ന്‍ ഡോ​സു​ക​ള്‍ ന​ല്‍കി ക​ഴി​ഞ്ഞു. വി​നോ​ദ​സ​ഞ്ചാ​ര വ്യ​വ​സാ​യ​ത്തി​ന് ഇ​തി​ലും വ​ലി​യ ആ​ത്മ​വി​ശ്വാ​സം വേ​റെ ന​ല്‍കാ​നി​ല്ല.

അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​യാ​ത്ര ഇ​പ്പോ​ഴും പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ല്‍, അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല തു​റ​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യ​മെ​ടു​ക്കും. അ​തേ സ​മ​യം, വ​ര്‍ഷാ​വ​സാ​ന​ത്തോ​ടെ ന​മ്മു​ടെ ജ​ന​സം​ഖ്യ​യു​ടെ വ​ലി​യൊ​രു ശ​ത​മാ​നം പേ​രും പൂ​ര്‍ണ​മാ​യും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്കു​ന്ന​തി​നാ​ല്‍ ആ​ഭ്യ​ന്ത​ര ടൂ​റി​സ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള മി​ക​ച്ച അ​വ​സ​രം ന​മു​ക്കു​ണ്ട്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍, കേ​ന്ദ്ര ഗ​വ​ണ്മെ​ന്‍റ് ഗു​വാ​ഹ​ത്തി​യി​ല്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ ടൂ​റി​സം, സാം​സ്‌​കാ​രി​ക മ​ന്ത്രി​മാ​രു​ടെ സ​മ്മേ​ള​നം ഏ​റെ പ്രാ​ധാ​ന്യ​മ​ര്‍ഹി​ക്കു​ന്നു.

വ​ട​ക്കു​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ "അ​ഷ്ട​ല​ക്ഷ്മി' സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍കി​ക്കൊ​ണ്ട് , ത്രി​ത​ല ത​ന്ത്ര​ത്തോ​ടെ ഈ ​പ്ര​ദേ​ശം വി​ക​സി​പ്പി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ക്ഷീ​ണം പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. ഒ​ന്നാ​മ​താ​യി, അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക​രാ​റു​ക​ളി​ല്‍ ഒ​പ്പു​വ​ച്ച വി​മ​ത ഗ്രൂ​പ്പു​ക​ള്‍ അ​ക്ര​മം ഉ​പേ​ക്ഷി​ക്കു​ക​യും രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന അ​ജ​ണ്ട​യി​ല്‍ പ​ങ്കാ​ളി​ക​ളാ​വു​ക​യും ചെ​യ്തു. ഇ​ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വേ​ഗ​ത്തി​ലാ​ക്കു​ക​യും പ​ദ്ധ​തി നി​ര്‍വ​ഹ​ണ​ത്തി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തു. മ​റ്റൊ​ന്ന്, നി​ല​വി​ലു​ള്ള സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​വും ന​വീ​ക​രി​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ഈ ​പ്ര​ദേ​ശ​ത്തേ​ക്കു​ള്ള വ​ര​വ് സാ​ധ്യ​മാ​ക്കി.

വ​ട​ക്ക് കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​വും, ക​ണ​ക്റ്റി​വി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​ന്ന​തി​ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളി​ലെ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളു​മാ​യി സ​മ​ന്വ​യം സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​യു​ള്ള ച​ര്‍ച്ച​യാ​ണ് ഈ ​ര​ണ്ട് ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​ട​ക്ക് കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​യു​ടെ വി​ക​സ​നം, സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ളു​ടെ നി​ര്‍വ​ഹ​ണ​വും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും, ഡി​ജി​റ്റ​ല്‍ പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക​ള്‍ , മാ​ര്‍ക്ക​റ്റി​ങ് എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വി​ധ സാ​ങ്കേ​തി​ക സെ​ഷ​നു​ക​ള്‍ക്ക് ഈ ​സ​മ്മേ​ള​നം വേ​ദി​യാ​കും.

2019 -ല്‍ ​ചു​വ​പ്പു കോ​ട്ട​യി​ല്‍ നി​ന്നു​ള്ള സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​ത്തി​ല്‍, 2022 ല്‍ ​ഇ​ന്ത്യ 75 -ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​മ്പോ​ള്‍ കു​റ​ഞ്ഞ​ത് 15 വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ള്‍ എ​ങ്കി​ലും സ​ന്ദ​ര്‍ശി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി എ​ല്ലാ ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രോ​ടും ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. പ​ടി​ഞ്ഞാ​റ് ബം​ഗ്ലാ​ദേ​ശും കി​ഴ​ക്ക് മ്യാ​ന്‍മ​റും വ​ട​ക്ക് ഭൂ​ട്ടാ​നും ചൈ​ന​യും ഉ​ള്ള വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍, യ​ഥാ​ർ​ഥ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ കി​രീ​ട​ത്തി​ലെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ്. ഓ​രോ ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​യു​ടെ​യും യാ​ത്രാ പ​ട്ടി​ക​യി​ല്‍ ഈ ​കേ​ന്ദ്ര​ങ്ങ​ളും ഉ​ള്‍പ്പെ​ടേ​ണ്ട​തു​ണ്ട്. മ​ഞ്ഞു​മൂ​ടി​യ കൊ​ടു​മു​ടി​ക​ള്‍, അ​തി​വേ​ഗം ഒ​ഴു​കു​ന്ന ന​ദി​ക​ള്‍, താ​ഴ്വ​ര​ക​ള്‍, വി​സ്മ​യി​പ്പി​ക്കു​ന്ന പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ള്‍ എ​ന്നി​വ​യു​ള്ള വ​ട​ക്കു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ല്‍ വ​ള​രെ​യ​ധി​കം സാ​ധ്യ​ത​ക​ളു​ണ്ട്. കൂ​ടാ​തെ, ഈ ​സം​സ്ഥാ​ന​ങ്ങ​ള്‍ വം​ശീ​യ​വും സാം​സ്‌​കാ​രി​ക​വും ഭാ​ഷാ​പ​ര​വു​മാ​യ വൈ​വി​ധ്യ​ങ്ങ​ളു​ടെ ആ​വാ​സ കേ​ന്ദ്ര​വും കൂ​ടി​യാ​ണ് .

ഭൂ​മി​യി​ലും സം​സ്‌​കാ​ര​ത്തി​ലും ജ​ന​ങ്ങ​ളി​ലും വ​ന്‍ തോ​തി​ല്‍ ഗു​ണ​ക​ര​മാ​യ സ്വാ​ധീ​നം സൃ​ഷ്ടി​ക്കാ​നു​ള്ള ക​ഴി​വ് ടൂ​റി​സം മേ​ഖ​ല​യ്ക്കു​ണ്ട്. 10 ല​ക്ഷം രൂ​പ​യു​ടെ നി​ക്ഷേ​പ​ത്തി​ലൂ​ടെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് 78 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നാ​കു​മെ​ന്ന് വി​വി​ധ പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട് - ന​മ്മു​ടെ പ്രാ​ഥ​മി​ക, ദ്വി​തീ​യ, തൃ​തീ​യ മേ​ഖ​ല​ക​ളി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍ന്ന തൊ​ഴി​ല്‍ സാ​ധ്യ​ത സൃ​ഷ്ടി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന രം​ഗ​മാ​ണി​ത് . 2019-20 ല്‍ ​മൊ​ത്ത​ത്തി​ലു​ള്ള തൊ​ഴി​ലു​ക​ളു​ടെ 15.34% വും ​ടൂ​റി​സം മേ​ഖ​ല​യി​ല്‍ ആ​യി​രു​ന്നു. ഇ​ത് സ​മ്പ​ദ്വ്യ​വ​സ്ഥ​യി​ല്‍ പ്ര​ത്യ​ക്ഷ​വും പ​രോ​ക്ഷ വു​മാ​യ 79.86 ദ​ശ​ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചു. വ​ട​ക്കു കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ തൊ​ഴി​ല്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള ഒ​രു എ​ഞ്ചി​നാ​യി, ഇ​വി​ടു​ത്തെ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ഞ​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു. ഇ​ത് സു​സ്ഥി​ര​മാ​യ രീ​തി​യി​ല്‍ ചെ​യ്തു കൊ​ണ്ട്, വ​ട​ക്കു​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യു​ടെ യ​ഥാ​ർ​ഥ മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നാ​കും. പ്ര​കൃ​തി​ദ​ത്ത പൈ​തൃ​ക​ത്തി​ന്‍റെ ക​ല​വ​റ​യാ​യ ഈ ​പ്ര​ദേ​ശ​ത്തി​ന്, പാ​രി​സ്ഥി​തി​ക, ഗ്രാ​മീ​ണ, സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര​ത്തി​ല്‍ വ​ലി​യ സാ​ധ്യ​ത​ക​ളു​ണ്ട്.

വ​ട​ക്കു കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ തേ​യി​ല, ആ​രോ​ഗ്യം, സി​നി​മ തു​ട​ങ്ങി​യ നി​ര​വ​ധി മി​ക​ച്ച ടൂ​റി​സം അ​നു​ഭ​വ​ങ്ങ​ള്‍ക്കു​ള്ള അ​വ​സ​ര​മു​ണ്ട്. സ്വാ​ഭാ​വി​ക​മാ​യി ല​ഭ്യ​മാ​കു​ന്ന നൂ​റി​ല​ധി​കം ഇ​നം മു​ള​ക​ളും ഈ ​പ്ര​ദേ​ശ​ത്തു​ണ്ട്. ഇ​വി​ടെ നി​ർ​മി​ക്ക​പ്പെ​ടു​ന്ന ധൂ​പ​വ​ര്‍ഗ​ങ്ങ​ള്‍, മു​ള പാ​യ​ക​ള്‍ എ​ന്നി​വ പോ​ലു​ള്ള ഉ​ല്‍പ്പ​ന്ന​ങ്ങ​ള്‍, പ്രാ​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ള്‍ക്ക് സാ​മ്പ​ത്തി​ക അ​ഭി​വൃ​ദ്ധി പ്രാ​പ്ത​മാ​ക്കു​ന്ന​തി​ന് പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. അ​സ​മി​ല്‍ നി​ന്നു​ള്ള മു​ഗാ സി​ല്‍ക്ക് അ​ല്ലെ​ങ്കി​ല്‍ നാ​ഗാ​ലാ​ന്‍ഡി​ല്‍ നി​ന്നു​ള്ള നാ​ഗാ മു​ള​ക് തു​ട​ങ്ങി രാ​ജ്യ​ത്തി​നും ലോ​ക​ത്തി​നും നി​ര​വ​ധി വ​സ്തു​ക്ക​ള്‍ സം​ഭാ​വ​ന ന​ല്‍കാ​ന്‍ ഈ ​പ്ര​ദേ​ശ​ത്തി​ന് ക​ഴി​യും

ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് പ്ര​മേ​യ​ത്തി​ല്‍ വി​വി​ധ പ​രി​പാ​ടി ക​ളി​ലൂ​ടെ ഇ​ന്ത്യ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍ഷി​കം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യാ​ണി​ത്. ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സം​സ്‌​കാ​രം, ച​രി​ത്രം, പ്ര​ത്യ​ക്ഷ​വും പ​രോ​ക്ഷ​വു​മാ​യ പൈ​തൃ​കം എ​ന്നി​വ ഉ​യ​ര്‍ത്തി​ക്കാ​ട്ടു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് അ​മൃ​ത മ​ഹോ​ത്സ​വം ഏ​റ്റെ​ടു​ക്കു​ന്ന​ത്. ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ പൗ​രാ​ണി​ക അ​ടി​ത്ത​റ​യും വി​ശാ​ല​മാ​യ സാം​സ്‌​കാ​രി​ക പാ​ര​മ്പ​ര്യ​വും ഉ​യ​ര്‍ത്തി​ക്കാ​ട്ടാ​നും, അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് കൊ​ണ്ട് ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഒ​രു ന​വ​ഭാ​ര​തം സൃ​ഷ്ടി​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണി​ത്.

ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന് കീ​ഴി​ല്‍, രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള, പ്ര​ത്യേ​കി​ച്ച് വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ ത​ന​ത് ഉ​ത്സ​വ​ങ്ങ​ള്‍ക്ക് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്‍കാ​ന്‍ ഞ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നു. ഈ ​ഉ​ത്സ​വ​ങ്ങ​ള്‍, ന​മ്മു​ടെ സം​സ്‌​കാ​ര​ത്തി​ന്‍റെ ആ​ഘോ​ഷ​വും, ഏ​ക ഭാ​ര​തം ശ്രേ​ഷ്ഠ ഭാ​ര​തം എ​ന്ന വി​കാ​ര​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​വും കൂ​ടി​യാ​ണ്.

പ്ര​ദേ​ശ​ത്തി​ന്‍റെ ത​ന​ത് സാം​സ്‌​കാ​രി​ക​ത ഉ​യ​ര്‍ത്തി​ക്കാ​ട്ടു​ന്ന​തി​നും, രാ​ജ്യ​ത്തി​ന്‍റെ​യും ലോ​ക​ത്തി​ന്‍റെ​യും മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലു​ള്ള ജ​ന​ങ്ങ​ളു മാ​യു​ള്ള സാം​സ്‌​കാ​രി​ക വി​നി​മ​യം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള ഒ​രു സു​പ്ര​ധാ​ന ഉ​പാ​ധി​യാ​ണ് വി​നോ​ദ​സ​ഞ്ചാ​രം. പ​ല​പ്പോ​ഴും, പ​ല​രും സ്വീ​ക​രി​ക്കു​ന്ന ഒ​രു ആ​ഡം​ബ​ര ദ​ര്‍ശ​ന കാ​ഴ്ച​പ്പാ​ടി​ല്‍ നി​ന്നും, വി​നോ​ദ​സ​ഞ്ചാ​ര​ത്തെ, പു​നഃ​സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. തൊ​ഴി​ല്‍, വി​ക​സ​ന അ​വ​സ​ര​ങ്ങ​ളി​ലൂ​ടെ പ്ര​ത്യ​ക്ഷ​മാ​യി, സ​മൂ​ഹ​ങ്ങ​ള്‍ക്ക് ക്ഷേ​മ​വും സ​മൃ​ദ്ധി​യും എ​ത്തി​ക്കു​ന്ന​തി​നു​ള്ള ഒ​രു ഉ​പ​ക​ര​ണ​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ കാ​ണു​ന്ന​ത്. സ​മ്പ​ന്ന​മാ​യ സാം​സ്‌​കാ​രി​ക പൈ​തൃ​കം, പ്ര​കൃ​തി​ദ​ത്ത പാ​രി​സ്ഥി​തി​ക വൈ​വി​ധ്യം, അ​ല്ലെ​ങ്കി​ല്‍ ഒ​രു സ​ന്ദ​ര്‍ശ​ക​ന് ഭാ​ഗ​മാ​കാ​ന്‍ ക​ഴി​യു​ന്ന ഒ​രു പ്ര​വ​ര്‍ത്ത​നം- അ​ങ്ങ​നെ, ഇ​ന്ത്യ പോ​ലു​ള്ള ഒ​രു വി​ശാ​ല​മാ​യ രാ​ജ്യ​ത്ത്, ഓ​രോ ഗ്രാ​മ​ത്തി​നും സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി, പ്ര​ത്യേ​ക​മാ​യ എ​ന്തെ​ങ്കി​ലും വാ​ഗ്ദാ​നം ചെ​യ്യാ​നു​ണ്ടാ​കും. ഈ ​വി​പു​ല​മാ​യ സാ​ധ്യ​ത​യെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.


വാർത്തകൾ

Sign up for Newsletter



top